Thursday, August 25, 2011

പൊന്നായ് മാറാം



പൊന്നുപോല്‍ തിളങ്ങണം നിന്‍ മുഖം
പൊന്നുപോല്‍ പരിശുദ്ധമാകണം നിന്‍ മനം
പൊന്നുമാത്രം അണിയേണ്ട പൊന്നുമോളെ, പക്ഷെ
പൊന്നുംവില കൊടുക്കേണം ബന്ധങ്ങള്‍ക്ക്

പൊന്നുപോല്‍ കാണണം നല്ല പാതിയെ
പൊന്നുപോല്‍ കാക്കണം നല്ല പാതിയെ
പൊന്നുമാത്രംചോദിക്കരുതേ പൊന്നുമോനെ, പക്ഷെ
പൊന്നായ് ജ്വലിക്കേണം മനസ്സുകളില്‍

പൊന്നുരുക്കുന്നിടത്തിലീ പൂച്ചയും പാടുന്നു
പൊന്നായ് മാറാം നമുക്കീ
പൊന്നിന്‍ ചിങ്ങമാസത്തിലെ
പൊന്നോണ പുലരിയില്‍


ഇത്
തിരി പൊന്നിനുവേണ്ടി പൊന്നുജീവിതങ്ങള്‍ തകരുന്നത് കാണുമ്പോള്‍ ....

35 comments:

  1. പൊന്നുമാത്രംചോദിക്കരുതേ പൊന്നുമോനെ ... കൊള്ളാം. പക്ഷേ അതിലല്ലേ എല്ലാർക്കും നോട്ടം!

    ReplyDelete
  2. Good rhyming. But ponnu chodhikalle , pinney endhu prayaojanam?

    ReplyDelete
  3. ‘പൊന്നേ നിൻ കവിതയിൽ എള്ളോളമില്ല
    പൊന്നിനംശമെങ്കിലും തിളങ്ങുന്നിതെപ്പോഴും
    പൊന്നിൻ തിളക്കവുമാമഴകും പഴയയൊരു
    പൊന്നോണപ്പുലരി മുന്നിൽ വന്നുനിന്നപോൽ..’


    പിന്നെ സൂക്ഷിക്കുക സെപ്തംബർ 8 ന് ശേഷം ഞാനും , ജെപി യും മിക്കവാറുമൊരുദിവസം സുകന്യാജിയുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടേക്കാം...!

    ReplyDelete
  4. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളുമായി പ്രത്യക്ഷപ്പെടാൻ സുകന്യാജി എന്നും റെഡിയാണല്ലോ...

    ReplyDelete
  5. പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി... ബ്രിട്ടനിൽ നിന്നും ലഹള ഭയന്ന് ചില ചാരന്മാർ ഭാരതത്തിലേക്ക് വച്ച് പിടിക്കുന്നുണ്ടെന്ന് കേൾക്കുന്നു... ബ്ലോഗർമാർ ജാഗ്രതൈ...

    ReplyDelete
  6. there is a slight drop in gold rate in the last 24 hrs... hope by Onam, it wont give any heartbreaking news!!

    as always another 'golden' poem.. :)

    ReplyDelete
  7. ശ്രീനാഥന്‍ജി - വെറുതെ ഒരു മോഹം. :)

    അനില്‍ജി - പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ പാട്ടുപാടാം.

    മുരളീജി - നാലുവരിയില്‍ എല്ലാമായി.

    എത്തിയോ? വെല്‍ക്കം ടു പാലക്കാട്‌. കുട്ടപ്പനോടു ചോദിക്കു. എന്റെ വക എന്തൊരു ട്രീറ്റ്‌ ആയിരുന്നു. എന്നെ സമ്മതിക്കണം. :)

    വിനുവേട്ടന്‍ - പൊന്നുരുക്കുന്നിടത്ത് പൂച്ചക്കും ഒരു പോസ്റ്റ്‌ വേണ്ടേ? :) വിനുവേട്ടാ മുന്നറിയിപ്പിനു നന്ദി. ഞാന്‍ ഇതാ വാളും പരിചയുമായി റെഡി ആയി.

    deeps - The hearts are already broken. :). Thank u for the compliment.

    ReplyDelete
  8. പൊന്ന് പോലുള്ള വരികളും ഫോട്ടോയും . നല്ല പാതിയെ പോന്നു പോലെ കാണാനൊന്നും പറ്റില്ല ഡിമാണ്ട് കൂടി കൂടി വരില്ലേ

    ReplyDelete
  9. പൊന്നിന് വിലയേറുന്ന കാലത്ത്‌ ചേച്ചിയും പൊന്നായല്ലോ.. ആകെ മൊത്തം പൊന്ന് മയം!

    'പാലക്കാടിന്' പോകാന്‍ തയ്യാറെടുക്കുന്ന ബിലാത്തിയേട്ടന് ഒരു മുന്നറിയിപ്പ്‌ - ഭക്ഷണമൊക്കെ നേരത്തെ കഴിച്ചിട്ട് വേണം പോകുവാന്‍.. ഈ 'ട്രീറ്റ്' കണ്ട് മയങ്ങിയാല്‍ പട്ടിണിയാവും ഫലം.. (അനുഭവം ഗുരു!!)

    ReplyDelete
  10. മയില്‍പീലി - സന്തോഷം. രണ്ടു ചുണക്കുട്ടന്മാര്‍ വലുതായി വരുമ്പോഴേക്കും ഈ അവസ്ഥ മാറണം. വേണ്ടേ?

    ജിമ്മി - ജിമ്മിയുടെ നാക്ക് പൊന്നായിരിക്കട്ടെ.
    ബിലാത്തിയെ നേരത്തെ അറിയിച്ചല്ലോ. ഹാവൂ. സമാധാനായി. ബിലാത്തിക്ക് ഒരു നാരങ്ങാവെള്ളം മതിയാകും.

    ReplyDelete
  11. പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ പോന്പാട്ട് ...കൊള്ളാം...പൊന്നില്‍ പൊതിഞ്ഞ വരികള്‍...പക്ഷെ പെണ്മക്കളുള്ള മാതാ പിതാക്കളുടെ ഉറക്കം എന്നേ നഷ്ടപ്പെട്ടു...ആശംസകള്‍..

    ReplyDelete
  12. നല്ല ‘പൊന്ന്’ കവിത ചേച്ചീ...പൊന്നിന്റെ വിലയേറുന്നു...അതിന്റെ രക്തസാക്ഷികളുടെ എന്നം കൂടാതിരിക്കട്ടെ..

    ReplyDelete
  13. ഷാനവാസ്‌ ജി - ശരിയാണ്. :(

    സീത - വില കൂടുംതോറും രക്തസാക്ഷികളും കൂടില്ലേ?

    ReplyDelete
  14. നന്നായിരിക്കുന്നു !!എല്ലാം വിടാതെ വായിക്കറുണ്ട്...ഒരു കമന്റ് തരാൻ സമയം കിട്ടാറില്ല..എനിക്കെഴുതാനും !!

    ReplyDelete
  15. എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം
    മധുഗാനമായെന്നില്‍ നിറയും...
    കദനമാണിരുളിലും പൊന്നേ നിന്‍ മുഖം
    നിറദീപമായ് എന്നില്‍ തെളിയും..

    ആദികാലം മുതൽക്കേ ഈ അവസ്ഥ വരുമെന്ന് എല്ലാർക്കും അറിയാമായിരുന്നെന്ന് തോന്നുന്നു, അതല്ലേ എല്ലായിടത്തും വിലപിടിപ്പുള്ള പ്രയോഗങ്ങൾ "പൊന്നേ"

    സുകൻയേച്ചി സുഖമാണെന്ന് കരുതുന്നു..

    കവിത ഇഷ്ടായിട്ടൊ, മുരളിയേട്ടന്റെ കവിതയും രസിച്ചു

    ReplyDelete
  16. @വീരു - സന്തോഷം. ഇനി എന്നാണാവോ എനിക്ക് ഈ സമയം പ്രശ്നമാകുന്നത്. :)

    @ഹാപ്പി ബാച്ചിലേര്സ് -അതുകൊണ്ടാണ് അന്നെ കവി പാടിയത് "എന്‍ കണ്മണിക്കെന്തിന്നാഭരണം"
    സുഖം തന്നെ. :)

    ReplyDelete
  17. എന്റെ പൊന്നേ..ഈ പൊന്നില്ലാതെ ഒരു പണിയും നടക്കില്ലാ ട്ടോ ..
    പൊന്നില്ലെങ്കില്‍ നിര്‍ത്തിപ്പൊരിക്കുന്നതും പെണ്ണ് തന്നെ ..
    പൊന്നും ചിങ്ങമാസത്തിലെ പൊന്നുകവിത നന്നായീ ..ട്ടോ ..:)

    ReplyDelete
  18. @രമേശ്‌ - സത്യം തന്നെ. പക്ഷെ പൊന്നു ചേട്ടന്മാരും മോശമല്ല. :)

    ReplyDelete
  19. busy anenkilum... hope you have time to celebrate Onam...
    wish you a very happy Onam

    ReplyDelete
  20. നന്നായിരിക്കുന്നു...ഓണാശംസകൾ....

    ReplyDelete
  21. deeps - thank u.
    ഓര്‍മകള്‍ - അതെയോ, നന്ദി.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. അപ്പൊ ഇതൊക്കെയാണു കാര്യങ്ങള്‍ അല്ലേ... പൊന്നാവാനുള്ള എളുപ്പ വഴികള്‍. ആദ്യായ്ട്ടാണീ വഴി.. ജെപിയുടെയും മുരളിയേട്ടന്റെയും വഴിയിലൂടെ വന്ന ഒരു അപരിചിതന്‍. കൊള്ളാം

    ReplyDelete
  24. കുട്ടന്‍ മേനോന്‍ - പൊന്നാവുക അതല്ലേ എളുപ്പം. :-)
    അപരിചിതന്‍ എന്ന് പറയാന്‍ പറ്റില്ല. അങ്കിള്‍ എഴുതിയതില്‍ നിന്നും കമന്റില്‍ നിന്നും അറിയാം.

    ReplyDelete
  25. പൊന്നുപോലൊരു കവിത.....

    ReplyDelete
  26. @അജിത്‌ ജി - നന്ദി. :)

    ReplyDelete
  27. ഇതു കലക്കി സുകന്യാജീ...പൊന്നു വേണ്ട എന്ന് പറയാൻ ആർക്കാ ധൈര്യം? അതു വേണ്ടാന്ന് പറയണത് വങ്കത്താണ് എന്ന് എഴുതി പഠിച്ചതാ, സ്ലേറ്റില്, ഇടയ്ക്ക് കണ്ണീരു തൊട്ട് സ്ലേറ്റ് മായ്ക്കും, പിന്നേം എഴ്തി പഠിയ്ക്കും....

    ഇഷ്ടായീ...

    ReplyDelete
  28. എച്ചുമുകുട്ടി - വൈകി. ക്ഷമിക്കുക. കമന്റ്‌ ഇഷ്ടമായി.

    ReplyDelete
  29. പൊന്ന് വേണ്ട എന്ന ഒരു തീരുമാനം എടുത്താല്‍ കാര്യം ഗംഭീരം ആയി....ആര്‍ക്കു വേണം പൊന്ന്? (കിട്ടാത്ത മുന്തിരിങ്ങ...) :P

    ReplyDelete
  30. രാധ - അതുതന്നെ. നന്ദിട്ടോ.

    ReplyDelete
  31. നന്നായിരിക്കുന്നു.ആശംസകൾ.....

    ReplyDelete
  32. വിജയന്‍ സര്‍, നന്ദി. കുറെയായി ഇവിടെ കണ്ടിട്ട്. :)

    ReplyDelete
  33. ponnayi maaraam കൊള്ളാം.
    :)

    ReplyDelete
  34. deeps - ശക്തമായി തിരിച്ചു വരാം. :)

    kanakkoor - നന്ദി. ഇനിയും വരുമല്ലോ.

    ReplyDelete