Saturday, October 22, 2011

മറക്കാതിരിക്കാന്‍


പുറം തിരിഞ്ഞു നില്‍ക്കുന്നോരെ
അകം തിരഞ്ഞു നോക്കുക നിങ്ങളാ
കാല്പാടുകളും കല്‍പ്പടവുകളും
തണലേകിയ മരങ്ങളും തളര്‍ന്നോടി-
യണഞ്ഞോരത്താണികളും

കറയില്ലാതെ അറിയുക
നിങ്ങളാ കലര്‍പ്പില്ലാത്ത സ്നേഹത്തെ
നോവിക്കാതെ നോക്കുക നിങ്ങളാ
നോവിന്‍പര്‍വ്വം നിങ്ങള്‍ക്കായ് കയറിയവരെ


മറക്കാതിരിക്കുക
ഒന്നു
ചിരിക്കാനെങ്കിലും, ഒന്നിനുമേതിനും
കുറവില്ല നിങ്ങള്‍ക്കെങ്കിലുമീ
നീര്‍ക്കുമിളപോലുള്ള ജീവിതത്തില്‍
ഒരാശ്വാസമായ് മാറട്ടെയാ ചിരി

ഈയിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത - ഒരുകാലത്ത്‌ തമിഴ്‌ സിനിമയില്‍ ജ്വലിച്ചു നിന്നിരുന്ന ഹാസ്യതാരത്തിനു ഭക്ഷണം പോലും നിഷേധിക്കുന്ന മകനും കുടുംബവും. ഭക്ഷണം തന്നാല്‍ പരാതി ഇല്ലെന്നും ആ പാവം പറയുന്നു.

വൃദ്ധര്‍, വൃദ്ധദിനം എന്നു പറയുന്നതുപോലും ശരിയാണെന്ന് തോന്നുന്നില്ല. നമുക്ക് മുന്‍പ് നടന്നവര്‍. അതല്ലേ ശരി. നാളെ നമ്മളും അവര്‍ നടന്ന വഴിയിലൂടെ അവിടെ എത്തും. ഓര്‍ത്താല്‍ നന്ന്.

12 comments:

  1. "കറയില്ലാതെ അറിയുക
    നിങ്ങളാ കലര്‍പ്പില്ലാത്ത സ്നേഹത്തെ
    നോവിക്കാതെ നോക്കുക നിങ്ങളാ
    നോവിന്‍പര്‍വ്വം നിങ്ങള്‍ക്കായ് കയറിയവരെ"

    എല്ലാ വരികളും വളരെ അർത്ഥവത്തായവ തന്നെ ചേച്ചീ..

    ReplyDelete
  2. “ഇന്നുഞാന്‍ നാളെ നീ” എന്ന് ജ്ഞാനികള്‍

    ReplyDelete
  3. ഓര്‍മ്മകളുണ്ടായിരിക്കണം..

    ReplyDelete
  4. അതെ, മറക്കാതിരിക്കുക!കറയില്ലാതെ അറിയുക! നന്നായി.

    ReplyDelete
  5. പഴുത്തിലകൾ വീഴുമ്പോൾ പച്ചിലകളിനിയെങ്കിലും ചിരിക്കാതിരിക്കട്ടെ

    ReplyDelete
  6. ഇപ്പോൾ വൃദ്ധസദനങ്ങൾ എവിടേയും മുളപൊട്ടിയുണ്ടാകുന്നത് കൊണ്ട് ഭാവിയിൽ നമ്മടെ കാര്യത്തിനൊക്കെ ഒരു ആശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം അല്ലേ...!

    ReplyDelete
  7. വൃദ്ധര്‍, വൃദ്ധദിനം എന്നു പറയുന്നതുപോലും ശരിയാണെന്ന് തോന്നുന്നില്ല. നമുക്ക് മുന്‍പ് നടന്നവര്‍. അതല്ലേ ശരി. നാളെ നമ്മളും അവര്‍ നടന്ന വഴിയിലൂടെ അവിടെ എത്തും. ഓര്‍ത്താല്‍ നന്ന്.

    സത്യം...

    @ മുരളിഭായ്... നമുക്കൊക്കെ വയസ്സാകുമോ? ... :)

    ReplyDelete
  8. ജിമ്മി - അത് അര്‍ഥം അറിയുന്നവര്‍ക്കുമാത്രം. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ?

    അജിത്ജി - ശരിതന്നെ. ജ്ഞാനം വേണ്ടുവോളം ഉള്ളവരും ഈ കാര്യത്തില്‍ അജ്ഞത നടിക്കുന്നു.

    ഖാദര്‍ജി - അതെ. എത്ര എത്ര സംഭവങ്ങള്‍ ആണ് ഓരോ ദിവസവും കേള്‍ക്കുന്നത്. :(

    ശ്രീനാഥന്‍ജി - മുഖം കറുപ്പിക്കാതെ, ഒന്നുചിരിക്കാനെന്കിലും ശ്രമിക്കാതെ മക്കള്‍. അതൊക്കെ അവരെ മുറിപ്പെടുത്തുന്നുണ്ട്.

    സീത - പഴുത്തില വീഴുമ്പോള്‍ പച്ചിലകള്‍ ചിരിക്കാതിരിക്കട്ടെ. നല്ല കാഴ്ചപ്പാട്‌.

    മുരളീജി - അതെയതെ. ആശ്വാസം തന്നെ. പക്ഷെ മക്കളാല്‍ അവഗണിക്കപ്പെടുമ്പോള്‍ അതൊരു വേദന തന്നെയാണ്.

    വിനുവേട്ടന്‍ - നമുക്കൊന്നും വയസ്സാവില്ല. അങ്ങനെ നടന്നു പോവുകയേ ഉള്ളു. ;)

    ReplyDelete
  9. കവിത കൊള്ളാം. സുഖാസക്തികളുടെ
    പിന്നാലെ പാഞ്ഞു പോകുന്നവര്‍ക്കു്
    അച്ഛനുമമ്മയും ‍ജീവിത വൈതരണികള്‍

    ReplyDelete
  10. ജെയിംസ് ജി - ശരിയായ നിരീക്ഷണം. വൈതരണികളില്‍ ആശ്വാസം പകര്‍ന്നവരെ അങ്ങനെ കരുതുമ്പോള്‍ അവര്‍ ആലോചിക്കുന്നില്ല വരാന്ന പോകുന്ന കാലത്തെ.

    ReplyDelete
  11. thats a touching one and a topic thats being talked about for all the reasons, good or bad!

    i dont know what term will be good to use, but all that is needed to do is, respect their age!

    ReplyDelete
  12. deeps - exactly. thank u very much.

    ReplyDelete