Wednesday, November 2, 2011

"ഈ പറഞ്ഞന്തി ഇതുക്കൂട്ട് കെട്ടിക്കോളുണ്ട്"


" പറഞ്ഞന്തി" എന്ന് പറഞ്ഞതും എന്തോ അബദ്ധം പറഞ്ഞപോലെ ഗീത കണ്ണിറുക്കി നാവുകടിച്ച് എന്നെ നോക്കി.

ഏതുപറഞ്ഞന്തി? പറയു ഗീത എന്ന് ഞാനും. അപ്പോഴതാ അനിത, "ഇതുക്കൂട്ട് ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.


ഏതുക്കൂട്ട്‌
അനിതെ? അപ്പോഴേക്കും ഭാഗ്യശ്രീ "ഞാന്‍ കെട്ടിക്കോളുണ്ട്." ഇതെന്തുകോളാണ് ?

ശശി സാര്‍ "ഞാനില്ല. തടി കയിച്ചിലാക്കട്ടെ". ഇനിയെങ്ങനെ കഴിച്ചുകൂട്ടും സാര്‍?


ഇനിയിപ്പോ
പ്രവീണ ഉണ്ടെങ്കില്‍ "വ്വോ, എന്തര് ഫാഷ" എന്നു പറഞ്ഞേനെ. ഫാഷയല്ല ഭാഷയല്ലേ ശരി എന്ന് ചോദിച്ചാല്‍ വിനിലും സമ്മതിച്ചു തരില്ല.

സംസാരഭാഷക്ക് എത്ര മുഖങ്ങള്‍ അല്ലെ? കാര്യം, ഒരിക്കലും പരിഹസിക്കാനല്ല ഇതൊക്കെ വീണ്ടും വീണ്ടും കേട്ട് രസിക്കാനാണ് ആഗ്രഹം. സംസാരിക്കുമ്പോള്‍ ഓരോ വാക്യത്തിന് മുന്‍പും "കാര്യം" എന്ന് പറയുന്ന രണ്ടു അഭിനേതാക്കള്‍ ഉണ്ട് നമുക്ക്. കേള്‍ക്കാന്‍ ഇഷ്ടവുമാണത്. "കാര്യം", "നല്ല അഭിപ്രായമാണ്, നല്ല ആക്ടിംഗ് ആണ്".

ഷമീന
"സൂനേച്ചി" എന്ന് വിളിക്കുന്നുണ്ടോ ഇതൊക്കെ കേട്ടിട്ട്? "അവിടെ എന്താ കൂട്ടംകൂടി നില്‍ക്കണത്? " വിജയന്‍ സാറല്ലേ അത്? പാലക്കാട്‌ ആണ് സ്വദേശമെങ്കിലും വിജയന്‍ സാര്‍ പക്ഷെ "ഉള്ളികളൊക്കെ വാങ്ങിയോ" എന്നു ചോദിച്ചു അങ്ങനെ ചിരിച്ചു നില്‍ക്കും, എന്തോ ഒരു കാര്യം സാധിച്ചപോലെ.

"എന്തൂട്ടാ ഗെഡിയെ? വേണ്ടാട്ടാ, അവളാ പോയി". ഇതാരാ തൃശൂര്‍ നിന്നും മ്മടെ മമ്മൂട്ടി പ്രാഞ്ചിയേട്ടന്‍ ഇവിടെ വന്നതാണോ? അതോ കണ്ണമ്പരിയാരം ലോക്കല്‍ പ്രാഞ്ചിയേട്ടനോ?

"ഈടെ ന്താ പ്രശ്നോം?, എനക്ക് തിരിയിണില്ല". ലക്ഷ്മി മാഡം അല്ലെ അത്? അങ്ങനെ തിരിയണ്ട. "ഇല്യാലോ? എങ്കില്‍ നന്നായീലോ". അതാരായിരിക്കും? ഷാജുവോ, രമേശനോ? തിരേ തെളിയണില്ലല്ലോ രജിതെ?


"ഞാനിപ്പം കഴിച്ചേച്ചും വരാവേ". ദേ, അനിത പിന്നേം. , ആയ്ക്കോട്ടെ. "ഓള് വമ്പത്തിയാ." രാധാകൃഷ്ണന്‍, ശശി സാറിന്റെ സ്റ്റൈലില്‍, കത്തിക്കയറി. "ഇതൊക്കെ എന്തോരം കണ്ടിരിക്കുന്നു. അനിതേടേ മറുപടി ഉടന്‍ വന്നു.


"ആസ് യു ടോള്‍ഡ്‌, നീങ്ക സൊന്നാ മാതിരി അങ്ങനെ അല്ലൈ. ഹവ്വെവര്‍ ദി ഫാക്റ്റ് ഈസ്‌, അതിന്റെ കാര്യം ഇതാക്കും. ഇതാര് നമ്മുടെ രാമചന്ദ്രന്‍ സാറോ. കല്പാത്തി തേരിനൊന്നും ക്ഷണിക്കുന്നില്ലേ? ഇങ്ങനെ സൊറ പറഞ്ഞിരിന്നാല്‍ പോതാതെ?


" വിവരാവകാശം ഫയല്‍ എവട്യാ?" അത് ഇതാക്കി ഇതാക്കി ഇതാക്കാം.

അതാരാപ്പാത്? അയ്യോ മനസ്സില്‍ ഒരു തീ കാളിയോ? "അലമാറേലൂ" (ല്‍, ലാ, ലൂ) ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറയുന്നപോലെ സ്വയം തിരുത്തി ആരുടേയും മുഖത്ത് നോക്കാതെ വിവരം പറഞ്ഞു നോക്കുമ്പോള്‍ എല്ലാരും പോയിരിക്കണ് അവനോന്റെ സീറ്റില്‍.


എന്തരോ എന്തോ? എന്തൂട്ടാത്? എന്നതാ? എന്തുവാ? എന്താണോ? ഒന്നൂല്ല്യാ. മര്യാദക്ക് ജോലി ചെയ്യട്ടെ, സേവനാവകാശവും പറഞ്ഞ് ഇനി ആരെങ്കിലും വരും മുന്‍പ്.

ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്. അത് നിഷ്ക്കളങ്കമായി പറയുക. നമ്മുടെ സംസാരം ആരെയും അധിക്ഷേപിക്കാനോ, പരിഹസിക്കാനോ, വേദനിപ്പിക്കാനോ ആയിരിക്കരുത്.

35 comments:

 1. ശരിക്കും എന്തൊരു സൌന്ദര്യമാണ് നമ്മുടെ മലയാളത്തിന്, അല്ലെ? നാളെ ഒരുപക്ഷെ നമ്മുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷും, മംഗ്ലിഷും മാത്രേ മനസ്സിലാവൂ.
  മലയാളം മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രസക്തമായ ലേഖനം.കേരളത്തിലെ മിക്കവാറും എല്ലാ ഭാഷകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സുകന്യ പറഞ്ഞത് പോലെ ഓരോ സംസാരഭാഷയ്ക്കും അതിന്‍റെതായ ഭംഗി ഉണ്ട്.നമുക്കത് കൈമോശം വരാതെ നോക്കാം.
  -സ്നേഹപൂര്‍വ്വം അവന്തിക,

  ReplyDelete
 2. ‘ഥൊക്കെ ഉന്തുട്ട് തേങ്ങ്യാണെങ്കിലും ... ഇമ്മട്യെ മലയാളം കേക്കുമ്പ്യോളാ സുഖ്യേയ്‘


  നമ്മൂടെ ഭാഷാ സൌന്ദര്യം ശരിക്കും നന്നായി കൺവേയ് ചെയ്തിരിക്കുന്നു കേട്ടൊ സുകന്യാജി

  ReplyDelete
 3. ഔ... ദെന്തിറ്റാദ്...? ഒരു ജ്യാതി അലക്കാണല്ലോ അലക്കീക്ക്ണേ സുകന്യാജീ...

  ഭാഷാന്തരങ്ങൾ കേട്ട് ആസ്വദിക്കുന്നത് പണ്ടേ എനിക്കിഷ്ടമാണ്... ഏറ്റവുമധികം ചിരിച്ച് പോയത് മുകുന്ദന്റെ നോവലിലെ ഒരു കഥാപാത്രം ‘ഞാനിപ്പോ കെണറ്റില് തുള്ളി ചാവും’ എന്ന് പറയുന്നത് കേട്ടിട്ടാണ്...

  കണ്ണൂർ മുതൽ തിരോന്തരം വരെയുള്ള സകല ദേശങ്ങളെയും വിടാതെ കൊട്ടിയതിന് അഭിനന്ദനങ്ങൾ...

  ReplyDelete
 4. ഹായ്! ഭാഷയുടെ ഒരു പൂത്തിരി കത്തിച്ച പോലായി.

  ReplyDelete
 5. ഹ ഹ വളരെ ഇഷ്ട്ടപ്പെട്ടു...കേരളത്തിലെ വിവിധ സ്ലാങ്ങുകള്‍ ഒരു ഓഫീസ് അട്മോസ്ഫിയറില്‍ അവതരിപ്പിച്ച ബുദ്ധി കൊള്ളാം :-)

  ReplyDelete
 6. ങ്ങേ...ങാ..അപ്പൊ അങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ അല്യെ ചേച്ചീ ...സ്കൂളില്‍ മാഷന്മാരും ടീച്ചര്‍മാരും ഇങ്ങനെ പല ശൈലിയില്‍ സംസാരിക്കുംപോ ഒരു രസവാ കേള്‍ക്കാന്‍.. :)

  ReplyDelete
 7. അവന്തിക - നന്ദീണ്ട്ട്ടോ സുഹൃത്തെ. സംസാരിക്കുന്ന ഭാഷയ്ക്ക് എന്തോ കുഴപ്പം ഉണ്ടെന്നു ധരിച്ച് മറ്റുള്ളവരെ അനുകരിച്ചു വശംകെടുന്ന ആളുകളെ കണ്ടിട്ടില്ലേ? എന്തിനാ അത് അല്ലെ?

  മുരളി ജി - അങ്ങനെ വരട്ടെ തൃശ്ശൂര്‍ക്കാരന്‍. ബ്ലോഗ്‌ എഴുത്തിലൂടെ പരിചയപ്പെട്ടു. നാട്ടില്‍ വന്നപ്പോള്‍ സംസാരിച്ചു. അതിനുശേഷം ഞാന്‍ വിലയിരുത്തിയത്‌ ഇങ്ങനെ "ഈ ബിലാത്തി പട്ടണമേ, എഴുതിയതൊക്കെ വായിച്ചു ഒരു ഭയന്കരനാണെന്നാ വിചാരിച്ചേ. സംസാരിച്ചപ്പോളല്ലേ മനസ്സിലായത്‌ തൃശൂര്‍ക്കാരുടെ നിഷ്കളങ്കത ഉണ്ട്ട്ടോ" എന്ന്.

  വിനുവേട്ടന്‍ - പലകാര്യങ്ങളിലും ഒരു സാദൃശ്യം തോന്നുന്നു. എന്നാലും വിനുവേട്ടന്റെ അത്രേം വരില്ല. നിരീക്ഷണം ആണ് എഴുതാന്‍ സഹായിക്കുന്നത്. അപ്പൊ കാണാം.

  ശ്രീനാഥന്‍ജി - ഇനിയെന്തുവേണം. സന്തോഷായി.

  ചാണ്ടിച്ചന്‍ - ഈ പറഞ്ഞന്തി ആണ് ഇതുക്കൂട്ട് ഒരെണ്ണം എഴുതാന്‍ കാരണം. :)

  സീത - മാഷന്മാരും ടീച്ചര്‍മാരും ഇവിടെ ഗുമസ്ഥകളും ഗുമസ്ഥന്മാരും ആയീന്നു മാത്രം. "എന്തുരസവാ" സീത പറഞ്ഞപോലെ. ;)

  ReplyDelete
 8. ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്. അത് നിഷ്ക്കളങ്കമായി പറയുമ്പോള്‍ ആ സംസാരം ആരെയും അധിക്ഷേപിക്കാനോ, പരിഹസിക്കാനോ, വേദനിപ്പിക്കാനോ ആയിരിക്കുകയില്ല എന്ന് മനസ്സിലാക്കി, അതിലെ നര്‍മ്മം ആസ്വദിക്കുകയും ,അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്ന ആ നല്ല മനസ്സിന് അഭിനന്ദനങള്‍ !!!!!!!!!!!!!!!!

  ReplyDelete
 9. ഇത് വായിച്ചപ്പോഴാ ഓർത്തത്... തിരുവനന്തപുരംകാരൻ “വെള്ളങ്ങൾ“ കുടിക്കുമ്പോൾ കണ്ണൂരും തലശേരിയിലും കുടിക്കുന്നത് “ബെള്ളം” ആണ്...

  അത് മലപ്പുറത്ത് എത്തുമ്പോൾ “ഏഴിന്റെ വെള്ളം” ആകും... (സെവൻ അപ്പ് ആണ് ഈ പറയുന്ന ഏഴിന്റെ വെള്ളം എന്ന് ഇവിടെയുള്ള മലപ്പുറംകാരുമായുള്ള സമ്പർക്കത്തിൽ നിന്നും മനസ്സിലായതാണ്).

  എന്നാൽ പാലക്കാട് എത്തുമ്പോൾ കുടിക്കാൻ നമ്മൾ കുറച്ച് കഷ്ടപ്പെട്ടുപോകും... കാരണം “വള്ളം” ആണ് കുടിക്കാൻ തരിക... (കരിമ്പിൻ ജ്യൂസിനെ ഈ ഗണത്തിൽ പെടുത്തിയിട്ടില്ല കേട്ടോ) ...

  ഞാൻ ഓടുന്നു ഇവിടെ നിന്ന്... :)

  ReplyDelete
 10. വായ്മൊഴിവഴക്കങ്ങളില്‍ എല്ലാ ഭാഷക്കും ദേശാടിസ്ഥാനത്തില്‍ പല മുഖങ്ങള്‍ ആണ്. പലപ്പോഴും മലയാളത്തില്‍ ഇത് പലയിടത്തും തെറി ആണെന്നാതാണ് കൌതുകകരം!

  ReplyDelete
 11. ഗീത - ഇതൊക്കെ നിലനില്‍ക്കുന്നത് തന്നെ നിങ്ങള്‍ ഓരോരുത്തരുടെയും നല്ല മനസ്സുകാരണം. :)

  വിനുവേട്ടന്‍ - ഓടി ഇവിടേക്കല്ലേ വരുന്നത്. കാണുന്നുണ്ട്. വെള്ളത്തിന്റെ കാര്യം ജോറായിട്ടെഴുതിട്ടോ.

  ഇസ്മയില്‍ - അതും ശരിയാണ്. നന്ദീട്ടോ.

  ReplyDelete
 12. ഞങ്ങ കൊച്ചീ ക്കാര്‍ എല്ലാരും കൂടി കഴിഞ്ഞെടക്ക് കോട്ടയത്ത് ഒരു കല്യാണത്തിനു പോയി .ചെക്കന്‍ ആള് പുലിയാണ് കെട്ടാ..പെണ്ണ് നല്ല അപ്പൊ ഒരച്ചായന്‍(കോട്ടയം ) വന്നു "എന്നാ കാര്യത്തിന്നു വന്നതാ?" ന്നു ചോദിച്ചു അയ്യാക്കട ഫാര്യ ഫയങ്കര ഫക്ത ആണെന്നും ദെവസോം ഫസ്മം തൊടണ ശീലം ഒനെടെന്നും അച്ചായന്‍ പറഞ്ഞു.
  അപ്പം കായംകുളം കാരനായ സത്യപ്പന്‍ മാഷ്‌ പറഞ്ഞു :എന്തുവാ ഇങ്ങനെ നിന്നാല്‍ മത്യോ ? വല്ലതും ഞണ്ണ ണ്ടെ ? ന്ന്,,അപ്പൊ ദേണ്ട് എന്തോ കളറുള്ള വെള്ളങ്ങള് കുടിക്കാനക്കൊണ്ട് തിരുവന്തോരം കാരന്‍ സുന്ദരാണ്ണനും ജാനകി അ ക്കനും വിളിച്ചു .അവരുടെ അപ്പികളുമായി കളിച്ചിരിക്കാന്‍ നല്ല രസാണ് ...
  ======================
  ഇതും രസായി സുകന്യാജി :)

  ReplyDelete
 13. Yes , indeed true and Fascinating. And well said.

  ReplyDelete
 14. വളരെ രസായി സുകന്യാജി...
  പലതും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിട്ടാ തോന്നിയിട്ടുള്ളത്..
  എങ്കിലും ഓരോ നാട്ടുകാരും അവരവരുടേതായി ശൈലിയിൽ തന്നെ പറഞ്ഞ് ഇതെല്ലാം നില നിറുത്തേണ്ടത് തന്നെയാണ്.
  ആശംസകൾ...

  ReplyDelete
 15. കേരളത്തിലെ ഒട്ടുമിക്ക സ്ഥലത്തേയും സംസാര ഭാഷ ഭംഗിയായി കോര്‍ത്തിണക്കിയിട്ടുണ്ട്. കണ്ണമ്പരിയാരത്തിന്‍റെ സമീപവാസിയായ എനിക്ക് ലോക്കല്‍ പ്രാഞ്ചിയേട്ടനെ കാണണമെന്ന് തോന്നി, ഒപ്പം കല്‍പ്പാത്തിയിലെ തമിഴും ഇംഗ്ലീഷും മലയാളവും കലര്‍ന്ന ഭാഷ കേള്‍ക്കാനും.

  ReplyDelete
 16. @രമേശ്‌ ജി - "ഇതും നന്നായി". ഇതാപ്പോ നന്നായെ, അത് ആനയും ഇത് ഉറുമ്പും. :)

  @അനില്‍ ജി - ഇതങ്ങട് സംഭവിക്ക്യായിരുന്നു. :)

  @വീകെ - ശരിയാണ്. ചിലപ്പോള്‍ ആകെ വിഷമിക്കും. പറഞ്ഞതിന്റെ പൊരുള്‍ അറിയാതെ. പലനാട്ടിലെ പലമലയാളം അല്ലെ? :)

  @പാലക്കാട്ടേട്ടന്‍ - ഈ ഓഫീസില്‍ ഇല്ലാത്ത ഒരു കഥാപാത്രം ആണ് ഈ കണ്ണമ്പരിയാരം ലോക്കല്‍ പ്രാഞ്ചിയേട്ടന്‍. കല്പാത്തിയിലെ സങ്കര മലയാളം ഉള്‍പ്പെടുത്തണമെന്ന് കരുതിയെങ്കിലും വിട്ടുപോയി. :)

  ReplyDelete
 17. ചേച്ചിയേ, ആ ഓഫീസ് പൊളിച്ചടുക്കി പോസ്റ്റാക്കി അല്ലിയോ.. വളരെ രസകരമായി..

  ‘തടി കയിച്ചിലാക്കട്ടെ’ എന്നല്ലേ ശശിസാർ പറയാറുള്ളത്?

  ReplyDelete
 18. ജിമ്മി - അത്തെന്നെ. കഴിച്ചിലില്‍ നിന്ന് കയിച്ചിലായില്ല അല്ലെ? ശരിയാക്കാം.

  ReplyDelete
 19. @പാലക്കാട്ടേട്ടന്‍ - കല്പാത്തിയിലെ ഒരു സര്‍ ഓഫീസില്‍ നിന്നും പോയി. അദ്ദേഹത്തെയും ഉള്‍പ്പെടുത്തി കല്പാത്തി ഭാഷ ചേര്‍ത്തു.

  ReplyDelete
 20. എല്ലാ പൂക്കളും ഭംഗിയുള്ളതാണ്. പക്ഷെ കൂടുതല്‍ സുന്ദരം റോസ് ആണ് എന്നാ പോലെയാണ് എല്ലാ ഭാഷയില്‍ വച് തിരുവനന്തപുരം ഭാഷയും. അല്ലാന്നു പറഞ്ഞാല്‍ സമ്മതിക്കില്ല സമ്മതിക്കില്ല ഞാന്‍ കായി പറയും.

  ReplyDelete
 21. മയില്‍പീലി - അല്ല എന്ന് പറയുന്നില്ല. പക്ഷെ അത് അതിമോഹമാണ് മോളെ ദിനേശാ. അപ്പൊ കായ്‌ പറയണ്ടാട്ടോ. :)

  ReplyDelete
 22. That’s an interesting conversation… I guess such slang and twist in language is there in all the languages…if we get the punch lines and can read between the lines… bingo..

  ReplyDelete
 23. റൊമ്പ നന്ന ഇരുക്ക്‌ !
  ബഹുത്ത് അച്ഛാ ഹായ് !
  1987 പാലക്കാട്‌ വര്‍ക്ക്‌ ചെയുന്ന സമയം അവിടെ ഒരു സദ്യക്ക് പോയി
  ചപ്പാട് കഴിഞ്ഞ എണിക്കാന്‍ തുടങ്ങുമ്പോള്‍ അടുത്ത് ഇരുന്ന ആള്‍ " ഇല എടുത്തു ചാടണോ"
  ആ ചോദ്യം ആദ്യമായി കേട്ടപ്പോള്‍ ശരിക്കും പകച്ചു !

  ReplyDelete
 24. @deeps - That's true. Thank u.

  @ രമണിക - അത്യോ? എന്നിട്ട് എന്ത് മറുപടി പറഞ്ഞു? കമന്റ്‌ ഇഷ്ടപ്പെട്ടു.

  ReplyDelete
 25. Hi You write in Malayalam and I cannot read and comment. Why don't you have an English Translation for your posts for the benefit of non Malayalees.
  Have a great day !

  ReplyDelete
 26. @ രമണിക... ശാപ്പാട് കഴിഞ്ഞ് ഇല എടുത്ത് ചാടുന്നത് പാലക്കാട്ടാണോ? അത് കണ്ണൂർ, പയ്യന്നൂർ പ്രദേശത്തല്ലേ?

  ReplyDelete
 27. @ Sri R Ramakrishnan - Thank you very much for visiting my blog. Malayalam being my mother tongue and also not that much conversant in English, I write in Malayalam.

  @വിനുവേട്ടന്‍ & @രമണിക - ഞാനുമതോര്‍ത്തു. സംശയിച്ചു. പക്ഷെ ചോദിച്ചില്ല.

  ReplyDelete
 28. ശരിയാ ചേച്ചീ...
  ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്.

  :)

  ReplyDelete
 29. @ശ്രീ - വീണ്ടും കണ്ടതില്‍ സന്തോഷം.

  ReplyDelete
 30. Kakkapully

  Anakkithu yenthiruthinte keda mole.ejj aaloru vampathi analla.ayttalalle eytherkkan.

  Sukanya its fantastic.Arum ethra churungiya varikalkkullil ethrayum malayala chuvakal avatharippichittundennu thonunnilla.ee shramathinnu thanne abhinandanangal.

  THEERE NANNAYOND ANAKK NCHAMMADE VAKELUM ORU SALAM

  ReplyDelete
 31. @കാക്കപ്പുള്ളി - അത് കലക്കീറ്റ്‌ണ്ട്ട്ടാ. ഞാനിത്രേം നിരീച്ചില്ല. അങ്ങട്ടും ഒരു സലാം. :)

  ReplyDelete
 32. തനി നാടന്‍ ഭാഷയില്‍ സംസാരിക്കുമ്പോഴാണ്‌ ഭാഷയ്ക്ക്‌ സൌന്ദര്യം ഉണ്ടാകുന്നത്. എനിക്കൊരു ബോറന്‍ ചങ്ങാതിയുണ്ട്. അച്ചടി ഭാഷയില്‍ ആണ് സംസാരിക്കുന്നത്. അയ്യോ അഞ്ചു നിമിഷം പോലും അവനെ സഹിക്കാന്‍ വയ്യ.
  വളരെ നല്ല പോസ്റ്റ് സുകന്യ. അവതരണത്തില്‍ ഒരു വ്യത്യസ്തത പുലര്‍ത്തുന്നു.

  ReplyDelete
 33. @ഭാനു - ശരിയാണ്. അതുപോലെ വേറെയാരെയും അനുകരിക്കാതെയും ഇരിക്കുക. സ്വന്തം നാടിന്റെ സംസാരഭാഷയ്ക്ക് എന്തോ കുഴപ്പം ഉണ്ടെന്ന തോന്നലില്‍ പാലക്കാട്ടുകാര്‍ കോട്ടയത്തുകാരെപോലെ പറയുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെ.

  ReplyDelete
 34. hai!!!! kalakkan post:D
  NJAN kannuril ninnanu.ol,on,aade,eede
  enn parayumbo mikka aalkarkum onnum manasilavilla:):):)
  malayalam enna bhashayude soundaryam vere oru bhashaykum illa ennu njan vishwasikkunu:)

  ReplyDelete
 35. @ഹരിത - അതെ. മാതൃഭാഷയ്ക്ക് അമ്മിഞ്ഞപ്പാലിന്റെ മധുരം. :)

  ReplyDelete