
കുഞ്ഞൂ, നിന്റെ കണ്ണിലെ ഭീതി കണ്ടു-
റക്കം നഷ്ടപ്പെട്ടവള്‍ ഞാന്‍,
പതറാതെ നീ പറഞ്ഞതുമതുമാത്രം
ഉറക്കം നഷ്ടപ്പെട്ടവള്‍ നീയെന്ന്
പക്ഷെ ഉറങ്ങാന്‍ കഴിയുന്നിണ്ടിവിടെ
പലര്‍ക്കും പലതും സ്വപ്നം കണ്ട്
ഒരു പ്രളയം വന്നാ സ്വപ്നങ്ങളെ
തകര്‍ക്കേണ്ടയെന്നാകിലുമെങ്കിലും
ഉണരുക നിങ്ങള്‍, കണ് പൂട്ടിയുറക്കുക
പേടിസ്വപ്നം കാണാതുറങ്ങട്ടെ കുഞ്ഞുങ്ങള്‍.
മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കൊച്ചുകുട്ടി, ഞാനവളെ കുഞ്ഞൂ എന്ന് വിളിക്കട്ടെ, ഭീതിയോടെ എങ്കിലും ഒട്ടും പതറാതെ ചാനല്‍ പ്രവര്‍ത്തകരോട് ഭൂചലനവും ഡാമിന്റെ അപകടാവസ്ഥയും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി. നമ്മളെല്ലാം സ്വാര്‍ത്ഥര്‍ ആണ്. എന്റെയുറക്കം, എന്റെ സമാധാനം അതു നഷ്ടമായാല്‍ വിഷമമാണ്. പക്ഷെ ആ കുട്ടിയുടെ ഉറക്കം നഷ്ടമായത് പലരുടെയും ജീവനെയോര്‍ത്താണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലെ കരുതേണ്ട കുഞ്ഞുങ്ങള്‍ക്ക് പോലും ഉറക്കം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ പ്രതികരിക്കേണ്ടവര് ഉറക്കം നടിച്ചു കിടക്കുന്നു. ഇതും ഒരു ദുരന്തം തന്നെ.