Monday, November 28, 2011

വെറുതെയെന്നാകിലുമെങ്കിലും.....


കുഞ്ഞൂ, നിന്റെ കണ്ണിലെ ഭീതി കണ്ടു-
റക്കം നഷ്ടപ്പെട്ടവള്‍ ഞാന്‍,
പതറാതെ നീ പറഞ്ഞതുമതുമാത്രം
ഉറക്കം നഷ്ടപ്പെട്ടവള്‍ നീയെന്ന്

പക്ഷെ ഉറങ്ങാന്‍ കഴിയുന്നിണ്ടിവിടെ
പലര്‍ക്കും പലതും സ്വപ്നം കണ്ട്
ഒരു പ്രളയം വന്നാ സ്വപ്നങ്ങളെ
തകര്‍ക്കേണ്ടയെന്നാകിലുമെങ്കിലും
ഉണരുക നിങ്ങള്‍, കണ്‍ പൂട്ടിയുറക്കുക
പേടിസ്വപ്നം കാണാതുറങ്ങട്ടെ കുഞ്ഞുങ്ങള്‍.

മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കൊച്ചുകുട്ടി, ഞാനവളെ കുഞ്ഞൂ എന്ന് വിളിക്കട്ടെ, ഭീതിയോടെ എങ്കിലും ഒട്ടും പതറാതെ ചാനല്‍ പ്രവര്‍ത്തകരോട് ഭൂചലനവും ഡാമിന്റെ അപകടാവസ്ഥയും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി. നമ്മളെല്ലാം സ്വാര്‍ത്ഥര്‍ ആണ്. എന്റെയുറക്കം, എന്റെ സമാധാനം അതു നഷ്ടമായാല്‍ വിഷമമാണ്. പക്ഷെ ആ കുട്ടിയുടെ ഉറക്കം നഷ്ടമായത്‌ പലരുടെയും ജീവനെയോര്‍ത്താണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലെ കരുതേണ്ട കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉറക്കം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ പ്രതികരിക്കേണ്ടവര്‍ ഉറക്കം നടിച്ചു കിടക്കുന്നു. ഇതും ഒരു ദുരന്തം തന്നെ.

23 comments:

  1. പലരുടെയും ഉറക്കം കെട്ടിട്ടും സമാധാനത്തോടെ ഉറങ്ങുന്ന അധികാരസിരാകേന്ദ്രങ്ങളെ ഉണർത്താൻ എന്താണു മാർഗ്ഗം...പ്രാർത്ഥനകളല്ലാതെ...കുഞ്ഞുവിന്റെ നൊമ്പരം നെഞ്ചിലേറ്റാം...നല്ലതിനായി സ്വപ്നം കാണാം..

    ReplyDelete
  2. Will some one tell the truth , and put an end to mutual recrimination and accusation, which only adds fuel to rumour and put facts in the back burner.Reality is thrown overboard.

    ReplyDelete
  3. എന്തുകൊണ്ടിത്‌ ഇപ്പോഴും പലര്‍ക്കും മനസ്സിലാകാതിരിക്കുന്നു എന്ന് കാണുമ്പോള്‍ അത്ഭുതവും വെറുപ്പും അരിശവും ഒരുമിച്ച് വരുന്നു.

    ReplyDelete
  4. ഡാം പൊട്ടിയാലുണ്ടാകുന്നത് ഭീകരമായ ഒരു അന്തരീക്ഷം തന്നെ...ഒരുപക്ഷെ ആയിരങ്ങള്‍ മരിക്കാം....പക്ഷെ മാധ്യമങ്ങള്‍ അതിനെ ഒരുപാട് വലുതാക്കുന്നു. ഒരിക്കലും നാല് ജില്ലകള്‍ പൂര്‍ണമായി ഒലിച്ചു പോയി, കടല്‍ മാത്രമാകുകയൊന്നുമില്ല....

    ReplyDelete
  5. മനസ്സിലാകാത്തതല്ല റാംജി... മനസ്സിലായില്ലെന്ന് നടിക്കുന്നതാണ്... അല്ലെങ്കിൽ പിന്നെ പുതിയ ഡാം പണിത് ആവശ്യമുള്ളത്രയും അല്ലെങ്കിൽ അതിൽ കൂടുതലും വെള്ളം കൊടുക്കാൻ കേരളം തയ്യാറാണെന്ന് അറിയിച്ചിട്ടും എന്തിന് വീണ്ടും എതിർപ്പ് കാണിക്കുന്നു...? ഇന്നും കൂടി കണ്ടു ടി.വിയിൽ തമിഴ്നാട്ടിലെ ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഘോരഘോരം വാദിക്കുന്നത്... ഡാം സുരക്ഷിതമാണ്, കേരളജനതയുടെ ഈ ആശങ്ക മുഴുവനും അസ്ഥാനത്താണ് എന്നൊക്കെ... ഇത് വെറും പിടിവാശിയാണ്... ഇതെല്ലാം കേട്ടിട്ടും കണ്ടിട്ടും ഇനിയും സമയമായില്ല എന്ന് പറഞ്ഞ് ഉറക്കം തൂങ്ങുന്ന ഒരു പ്രധാനമന്ത്രിയും... എന്തൊരധഃപതനം...

    ആ കുഞ്ഞുവിന്റെ ആശങ്ക എല്ലാവരുടെയും ഉറക്കം കെടുത്തുകയാണ് സുകന്യാജി...

    ReplyDelete
  6. ആശങ്കകൾ: നന്ദി സുകന്യ!

    ReplyDelete
  7. ‘കുഞ്ഞു’മനസ്സിൽ കള്ളമില്ല.. പക്ഷേ, അവളുടെ വാക്കുകൾ പതിക്കുന്നത്, നിസ്സംഗത നടിക്കുന്ന ഒരുകൂട്ടം ആളുകളുടെ കർണ്ണപടത്തിലാണല്ലോ..

    അറിയാതെയെങ്കിലും നമ്മളെ സ്വാർത്ഥരാവാൻ പ്രേരിപ്പിക്കുന്നത്, അധികാരവർഗ്ഗത്തിന്റെ ഇത്തരം നിസ്സംഗതയാണെന്നാണ് എനിക്ക് തോന്നുന്നത്..

    ReplyDelete
  8. കുഞ്ഞുവിന്റെ നൊമ്പരം മാത്രമല്ലിത് നമ്മൾ ഏവരുടേയും കൂടിയാണിത് ....!
    മുല്ലപ്പെരിയാറുയർത്തുന്ന ഭീക്ഷണികൾ മുഴുവൻ മനസ്സിലാക്കിയിട്ടും ഉറക്കം നടിക്കുന്നവരെ നമ്മൾ എല്ലാവരും ഒരുമിച്ചുനിന്നെങ്കിലും ഉണർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ...

    ഇതിന്റെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചേ മതിയാകൂ

    ReplyDelete
  9. @സീത - ആശിക്കുന്നു, കുഞ്ഞുവിനെ പോലുള്ളവരുടെ സമാധാനത്തിനായ്‌.

    @ അനില്‍ജി - വേണ്ടത്‌ ചെയ്യുക. വിഷയത്തില്‍ നിന്നു തെന്നി മാറാതിരിക്കുക. അത് പലപ്പോഴും സംഭവിക്കാറില്ല. :(

    @ റാംജി - നമ്മുടെ നാട് മാത്രം എന്താണിങ്ങനെ? മറ്റു പലര്‍ക്കും കഴിയുന്നുണ്ടല്ലോ.

    @ ചാണ്ടിച്ചന്‍ - മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നുണ്ടാകാം. പക്ഷെ സംഭവിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടേ.

    @ വിനുവേട്ടന്‍ - യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യം. ഒരു ചെറിയ നീക്കം പോലും ചെയ്യാതെ അധികൃതരും.

    @ ശ്രീനാഥന്‍ജി - ആശങ്കയ്ക്ക് പരിഹാരം കാണുമോ എന്തോ ഇനിയെങ്കിലും. :(

    @ ജിമ്മി - അതെ. കുഞ്ഞുവിനെപോലുള്ളവര്‍ക്ക് സമാധാനം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം.

    @ മുരളീ ജി - കുംഭകര്‍ണനെ ഉണര്‍ത്തുന്ന മാതിരി അല്ലെ? ഉറക്കം നടിച്ചു കിടന്നാല്‍ എന്ത് ചെയ്യും?

    ReplyDelete
  10. it s high time protest and awareness of all sorts and in all forms hit the attention of people who matter....

    u have lit the spark.. i hope such efforts or similar ones come alive from everyone before it s too late....

    ReplyDelete
  11. @ deeps - But it's already too late. :(

    ReplyDelete
  12. കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉറക്കം നഷ്ടമായിരിക്കുന്നു... എന്നിട്ടും അറിയേണ്ടവര്‍ ഉറക്കം നടിക്കുന്നു...

    ReplyDelete
  13. @ ലിപി - വല്ലാത്ത അവസ്ഥ തന്നെ അല്ലെ? അവിടെയുള്ള എല്ലാവര്‍ക്കും ശക്തി നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കാം.

    ReplyDelete
  14. മുല്ലപെരിയര്ര്ര്‍...... നമ്മുടെ നാട്ടിലെ കുട്ടികുഞ്ഞുങ്ങള്‍ പോലും ഉറക്കം നഷ്ടപെടുത്തി പേടിസ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോള്‍...... അറിയേണ്ടവര്‍ ഉറങ്ങുക മാത്രമല്ല..... രണ്ടുമാസത്തെ പഠനത്തിനു പോയിരിക്കുകയാണ്???? മുല്ലപെരിയാറിനെ മനസ്സിലാക്കാന്‍.... ഇതാണ് നമ്മുടെ നാട് ... വരുന്നത് അനുഭവിക്കുക തന്നെ!!!!!!!

    ReplyDelete
  15. സുകന്യ, അവസരോചിതമായ പോസ്റ്റ്. ഒരു ജനത മുഴുവന്‍ ഭീതിയുടെ നിഴലില്‍ കഴിയുമ്പോഴും
    നിയമ വശം മാത്രം മുന്‍ നിര്‍ത്തി സംസാരിക്കുന്നവര്‍ മനുഷ്യരല്ല തന്നെ. പറമ്പികുളം, ശിരുവാണി തുടങ്ങിയ പുലിവാലുകള്‍ പുറകെയുണ്ട്.

    ReplyDelete
  16. @ ഗീത - അവസരോചിതമായി ഇടപെടാന്‍ ഇവിടെ ആരും ഇല്ലെന്നു തോന്നും ചിലപ്പോള്‍. പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തത് പ്രാവര്‍ത്തികമാക്കാനും.

    @പാലക്കാട്ടേട്ടന്‍ - ഈ നിഷ്ക്രിയത്വത്തിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളും. നമ്മള്‍ മാത്രം എന്താണിങ്ങനെ?

    ReplyDelete
  17. ടാറ്റാ കമ്പനി പാട്ടവ്യവസ്തയിൽ പറയാത്ത കാര്യത്തിന് അനാവശ്യമായി ഭൂമി ഉപയോഗപ്പെടുത്തിയപ്പോൾ നാം അത് പിടിച്ചെടുത്തില്ലെ. കാരണം അത് തീറെഴുതി കൊടുത്തതായിരുന്നില്ല. പാട്ടത്തിനു കൊടുത്തതുകൊണ്ടാണ് അതിനു കഴിഞ്ഞത്.
    അതുപോലെ തന്നെയല്ലെ മുല്ലപ്പെരിയാർ പാട്ടവ്യവസ്തയും. തമിഴ്നാട് പല കാര്യങ്ങളും വ്യവസ്ഥക്ക് വിരുദ്ധമായി ചെയ്തിട്ടുണ്ട്. കൂടാതെയാണ് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജനങ്ങളുടെ സുരക്ഷിതത്വം. അതുകൊണ്ട് ഡാം തിരിച്ചെടുക്കാനുള്ള എല്ലാ അവകാശവും അതിന്റെ പേരിൽ നമ്മൾക്ക് ഉണ്ടെന്നാണ് കരുതുന്നത്.

    ഡാമിലെ വെള്ളം കുറച്ച് നിറുത്തി അപടാവസ്ഥ ഇല്ലാതാക്കുകയും പുതിയ ഡാം നിർമ്മിച്ച് അതിൽ നിന്നും പുതിയ വ്യവസ്ഥയിൽ വെള്ളം കൊടുക്കണം. അതു വരേക്കും പഴയതു പോലെ അവർക്ക് വെള്ളം എടുക്കുകയും ആവാം.

    ഏതെങ്കിലും കാരണവശാൽ ഡാം തകർന്നു കഴിഞ്ഞാൽ പിന്നെ മറ്റൊന്നുണ്ടാക്കി അവർക്ക് വെള്ളം കിട്ടണമെങ്കിൽ ഇരുപതൊ അതിൽ കൂടുതലോ വർഷങ്ങൾ വേണ്ടി വരുമെന്നാണ് ചില എഴുത്തുകൾ സൂചിപ്പിക്കുന്നത്. അതിലും നല്ലതല്ലേ ഇത്.

    അവർക്ക് അതൊന്നുമല്ല വേണ്ടതെന്ന് തോന്നുന്നു. മലയാളത്താന്മാരിൽ കൊറേ വെള്ളത്തിൽ ഒലിച്ചു പോയിട്ട് എന്തൊ കാര്യം സ്ഥാപിച്ചെടുക്കാനുണ്ട്.

    ReplyDelete
  18. @വീ കെ - അതെ. നമ്മുടെ കൈവശം പരിഹരിക്കാനുള്ള ആശയങ്ങള്‍ ഉണ്ട്. പക്ഷെ പ്രവര്‍ത്തിക്കേണ്ടവര്‍ ആശയകുഴപ്പത്തിലും. വെള്ളത്തിനു വേണ്ടിയായാലും ജീവന് വേണ്ടിയായാലും ആശങ്ക ദുരീകരിക്കേണ്ടവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിക്കുന്നത്.

    ReplyDelete
  19. SUKANYA,

    I am sorry to say this, you cannot do anything with your small and beautiful words.I know that words are stronger than sword, but here its a political drama is staging.I am not an authority of dams but being a positive thinker try to make sleep YOUR kunchu with a lovable tharat.
    Kerala is the only State not visualized any major tragedy.

    Its not going to happen within an year,because even though the life of the dam was 99 years but as it was constructed by Britishers with the best local technology with the help of sincere Indian workers it will survive.Time is too short and even DAM 999 could not do any thing.Lets hope for good and the great Lord will do something for us, have that power of rope and let KUNCHU sleep.
    I herd
    Kunche nee urangu allenkil rakshasan varum
    penned
    Urangu nee allenkil bhranthi varum ennu
    kalam mariyappol
    kutta urangu allengil police varumennu
    NOW in this NANO ELECTRONIC DAYS
    all those KUNCHUS are countable because they know that what ever happens A HE MAN or A ROBOT will come for their help.

    I am not pulling out your sheet of poem but appreciating the lines of thought.Good ,keep it up because next generations will not have this same type of attitude what we are thinking now. SU, lets conclude with my lines all of a sudden it has come to my mind and I dont know whether the lines are correct or not because I dont know how to write a poem.

    VISHALAMAYORI BHOOMITHAN MARITATHIL
    KOCHU PARIBHAVATHOTEYA AMMINJA
    KUTIKKUMA PAYTHANGAL THAN
    CHITRANGAL THANNE KANUVAN KAZIYUNNEELA
    PAZAYA KALATHIN CHARITRA VEEDHIKALILOOTE
    PATIKAYARUNNU NAAM KETTA KADHAKALILOOTE PINNE
    VIRAJIKKUNNU NAM NALUKALENNI

    AMMINJAPPALINTE SWADEDENARIYATHA
    KUNCHUNGAL VALARUNNOREE BHOMIYIL
    KANUVAN NAMMALUNDAKEELAYAVARUTE
    ANTHIMA NALUKALILE SPANDANANGAL

    KAKKAPULLI

    ReplyDelete
  20. കാക്കപുള്ളി - ആദ്യം തന്നെ ഇത്രയും വിശദമായി പ്രതികരിച്ചതിന് നന്ദി. ഡാം നിര്‍മ്മിച്ചിട്ടു ഇപ്പോള്‍ തന്നെ 125 വര്‍ഷം പൂര്‍ത്തിയായി.

    ആ കുട്ടി അന്ന് ടി വി യില്‍ കൂടി പറയുന്നത് കേട്ട് ശരിക്കും കണ്ണ് നനഞ്ഞു. കുഞ്ഞു വരികളില്‍ പ്രതികരിച്ചു എന്ന് മാത്രം.

    ഏറെ സുന്ദരം കവിതയെഴുതാന്‍ അറിയില്ല എന്ന് പറഞ്ഞെഴുതിയ ആ വരികള്‍.

    ReplyDelete
  21. ആലോചിച്ചാൽ വല്ലാത്തൊരവസ്ഥ തന്നെ അല്ലേ? ഒന്നുമറിയാതെ നിഷ്കളങ്കമായ മനസ്സോടെ ഉറങ്ങേണ്ട കുരുന്നുകൾ പോലും ഭീതി നിറഞ്ഞ മനസ്സോടെ ഉറക്കം ഒഴിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നു. നമുക്ക് ഇങ്ങനെയൊക്കെ എഴുതി പ്രതികരിക്കാനല്ലാതെ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ...
    എന്റെയും ഒരു പോസ്റ്റ് ഇവിടെ

    ReplyDelete
  22. Let we all stage a marathon crying.. What else is going to happen in kerala?

    ReplyDelete
  23. ഗീത - ആ കുഞ്ഞുവിന്റെ പറച്ചില്‍ കേട്ടിരിന്ന ഞാനും എന്റെ നല്ല പാതിയും വിഷമിച്ചു. കുട്ടികള്‍ ഉറങ്ങാതിരിക്കണമെങ്കില്‍ എന്തായിരിക്കും അവസ്ഥ. ഗീതയുടെ കഥ വായിച്ചു. വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല പ്രതികരണം.

    ഓക്കേ കോട്ടക്കല്‍ - നമ്മുടെ കേരളത്തില്‍ മാത്രമേ ഇങ്ങനെ നടക്കൂ. നന്ദി പ്രതികരിച്ചതിന്.

    ReplyDelete