Thursday, December 8, 2011

വാക്കുകാണാതലയുന്നു ഞാനിന്നും


നീ ചൊല്ലിയ വാക്കിന്‍ അര്‍ത്ഥം തിരഞ്ഞു-
തിരഞ്ഞു പോകവേ കണ്ട കാഴ്ചകള്‍ കണ്ട്
മറന്നു ആ വാക്കും തിരിച്ചു ചെല്ലേണ്ട വഴിയും
അര്‍ത്ഥമില്ലാതലയുന്നു ഞാനിന്നും


നിന്നോടെന്തു ചൊല്ലുമാ കൊച്ചു വാക്കുപോലും
മറന്ന വാക്കില്ലാത്തവള്‍ ഈ ഞാനെന്നോ
വാക്കുതര്‍ക്കത്തിനു നീ വരില്ലയെങ്കിലും
വാക്കുകാണാതലയുന്നു ഞാനിന്നും.


ഇതില്‍ കമന്റ്‌ ചെയ്താലും ഇല്ലെങ്കിലും വെറുതെയെന്നാകിലുമെങ്കിലും
എന്ന പോസ്റ്റ്‌ കാണാത്തവര്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.

27 comments:

  1. ഒരു വാക്ക് തര്‍ക്കത്തിന് എനിക്ക് താല്പര്യം ഇല്ലാത്തതിനാല്‍, കമന്റ്‌ ഇട്ടു, സൈഡിലൂടെ പോവുന്നു

    ReplyDelete
  2. @ രാജീവ്‌ - :) അങ്ങനെ പോകാന്‍ വരട്ടെ. എവിടെ ഞാന്‍ ചോദിച്ച പ്രതികരണം? ഇതിനു മുന്‍പത്തെ പോസ്റ്റില്‍?

    ReplyDelete
  3. അതേ കുറുപ്പച്ചാ...അങ്ങനങ്ങ് പോകാന്‍ വരട്ടെ...ചേച്ചി ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്ക്‌...അല്ലെങ്കില്‍ വീട്ടീ കേറ്റില്ല :-)

    ReplyDelete
  4. വാക്കിലൊക്കെ എന്തിരിക്കുന്നൂ...
    നോക്കിലൂടെയാണെല്ലാമെളുപ്പം...

    വാക്കുതെറ്റിച്ചെങ്കിൽ വീക്കിക്കൊള്ളുക നീയ്യെന്നെ;
    വാക്കത്തികൊണ്ടരിയരുത് ,ഒരുവാക്കപേക്ഷയിത് !

    ReplyDelete
  5. ഞാനുമില്ല, ഒരു വാക്കുതർക്കത്തിന്..

    (ആ കൊച്ചുകുഞ്ഞിന്റെ വാക്കുകൾ ഇപ്പോളും മനസ്സിൽ തികട്ടുന്നു, അല്ലേ?)

    ReplyDelete
  6. വാക്കുതര്‍ക്കത്തിനു നീ വരില്ലയെങ്കിലും
    വാക്കുകാണാതലയുന്നു ഞാനിന്നും.

    ReplyDelete
  7. വാക്കിന്റെ വക്ക് കാണാനാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  8. @ചാണ്ടിച്ചന്‍ - അതെയതെ. അനിയന്റെ ഒരു കാര്യം. :)

    മുരളീ ജി - വീക്കാനും വാക്കേറ്റത്തിനും ഞാനില്ല. വാക്കത്തി തന്നെ എളുപ്പം.

    ജിമ്മി - വാക്ക് തര്‍ക്കത്തിനു വരാത്ത നല്ല കുട്ടികള്‍. ഇതു വെറുതെ. കുഞ്ഞുവിന് കമന്റ്‌ കിട്ടട്ടെ എന്നും കരുതി.

    റാംജി - ഇനിയിപ്പോ എന്തിനുവേണ്ടിയായാലും ഒരു വാക്കുതര്‍ക്കത്തിനു വരാത്ത സുഹൃത്തിനുവേണ്ടി.

    ശ്രീനാഥന്‍ - വാക്കിന്റെ വക്ക് കണ്ടെത്താനുള്ള ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  9. ഇവിടെ എന്തെങ്കിലും മിണ്ടിപ്പോയാൽ പിന്നെ അവർക്ക് അതൊരു പരിഭവമാകും..?!
    വെറുതെ എന്തിനാ ഒരു വാക്കു തർക്കം..?
    അങ്ങു വഴി മാറി പോയാൽ ആർക്കും പരിഭവമില്ലല്ലൊ..!!

    ReplyDelete
  10. വാക്കിന്റെ വക്ക് കിട്ട്യാലൊന്നറിയിക്കണേ ചേച്ചീ :)

    ReplyDelete
  11. കുഞ്ഞൂ... നീ എന്തിന് ഭയക്കുന്നു? അറബിക്കടലിൽ പോയിച്ചേരുമെന്ന് പേടിച്ചിട്ടോ? ഇല്ല... അങ്ങനെയൊന്നും സംഭവിക്കില്ല... എല്ലാം ഇടുക്കി അണക്കെട്ട് താങ്ങിക്കോളും... എ.ജി. പറഞ്ഞിട്ടുണ്ട്... ഇടുക്കി അണക്കെട്ടിൽ നിന്ന് നിന്നെ ഞങ്ങൾ കണ്ടെടുത്തോളാം...

    ReplyDelete
  12. @deeps - yes. :)

    @വീ കെ - വാക്ക് കാണാതെ പോയപോലെ കാണാതെ പോവല്ലേ. ഈ വഴി വരണം. :)

    @സീത - കിട്ടിയാല്‍ കിട്ടി. ഇനി അതിനായ്‌ അലയുന്നില്ല.

    @വിനുവേട്ടന്‍ - ഇത്ര ദൂരെ ഇരുന്നു വിനുവേട്ടന്‍ നമ്മുടെ നാടിനെ ഓര്‍ത്ത്‌ എത്ര വിഷമിക്കുന്നു. ദൂരെ പോകും തോറും നാടിന്റെ നൊമ്പരം ശരിക്കും കേള്‍ക്കാം അല്ലെ?

    ReplyDelete
  13. ആ വാക്ക് കണ്ടെടുത്തേ പറ്റൂ. ആഞ്ഞുപിടിച്ചൊന്ന് ഓർമ്മിച്ചു നോക്കിയേ....
    കൊള്ളാം ഈ കവിത.

    ReplyDelete
  14. വാക്കുകള്‍ക്കിടയിലെ വാക്കിനെ നോക്കി വാക്കുകള്‍ കൊണ്ട് പറയാനാവാതെ......... കവിത എവിടെയൊക്കെയോ നഷ്ടപെട്ടെനു തോന്നുന്നു.

    ReplyDelete
  15. ഗീത - വാക്ക് കണ്ടെടുക്കാന്‍ പറഞ്ഞ നല്ല മനസ്സിന് നന്ദി.

    മയില്‍പീലി - ശരിയാണ്. വാക്ക് നഷ്ടപെട്ടപോലെ, കവിതയും അല്ലെ. നന്ദി.
    എന്താണ് മുല്ലപെരിയാര്‍ വിഷയത്തില്‍ ഒന്നും പറഞ്ഞില്ല?

    ReplyDelete
  16. മോളെ നല്ല കവിത ഇങ്ങകലെയാനെന്കിലും നമ്മുടെ നാടിന്‍റെ മുല്ലപ്പെരിയാര്‍ എന്നാ വേദന മനസ്സിനെ മുറിപ്പെടുത്തുന്നു . ഒരു വാക്ക് കാണാതലയുന്നു ..

    ReplyDelete
  17. assalayi ee chintha...... pinne blogil FILM AWARDS paranjittundu, abhiprayam parayane.....

    ReplyDelete
  18. വിജിചേച്ചി - നാടിന്റെ വേദന എത്ര ദൂരെയാണെങ്കിലും കാണാതിരിക്കുക അസാധ്യം അല്ലെ ചേച്ചി. നാട് മാത്രമല്ല നാട്ടുകാരും പലയിടത്തും ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നു.

    ജയരാജ്‌ - രണ്ടു ദിവസം മുന്‍പാണ് എന്തോ പറയുമ്പോള്‍ സുഹൃത്തിനോട് താങ്കളെ പരാമര്‍ശിച്ചത്. ഇവിടെ കണ്ടപ്പോള്‍ ശരിക്കും ആശ്ചര്യപ്പെട്ടു. നന്ദി. നോക്കാം.

    ReplyDelete
  19. സുകന്യാജി... സുകന്യാജിയുടെ “കുഞ്ഞു” പോസ്റ്റ് വായിച്ച് ഊർജ്ജമുൾക്കൊണ്ട് നമ്മുടെ കൊല്ലേരി തറവാടി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്... കണ്ടിരുന്നോ?

    ReplyDelete
  20. @വിനുവേട്ടന്‍ - നന്ദി വിന്വേട്ടാ. കൊല്ലേരിയുടെ വെളിപാടുകള്‍ കിടിലന്‍.

    ReplyDelete
  21. നന്നായിരിക്കുന്നു.. ഞാനും മുല്ലപ്പെരിയാർ വിഷയം എഴുതുന്നുണ്ട്..
    വൈകാതെ പോസ്റ്റ് ചെയ്യും
    ഇടക്ക്‌ എന്റെ ബ്ലോഗിലേക്കും വരൂട്ടൊ...
    പകല്‍ നക്ഷത്രം..

    ReplyDelete
  22. ഹബീബ്‌ - നന്ദി. വന്നുട്ടോ.

    ReplyDelete
  23. നല്ല വരികൾ....വാക്ക് എവിടെപ്പോയി.
    കുഞ്ഞുവിനേപ്പോലെയുള്ള കുഞ്ഞുങ്ങളെ എല്ലാവരും മറക്കുന്നു ഈ ഞാനും. നമ്മൾ എന്തു ചെയ്യുന്നു അവർക്കുവേണ്ടി?????????ഒരു വാക്കെങ്കിലും..

    ഈ പവിഴമല്ലിച്ചുവട്ടിൽ ആദ്യമായിട്ടാ.. ഇനിയും വരാമേ..

    ReplyDelete
  24. ഉഷശ്രീ - ഒരു കിലുക്കാംപെട്ടി കുഞ്ഞുവിന് വേണ്ടി കിലുക്കിയല്ലോ. നന്ദി. പിന്നെ ഇവിടെ ആദ്യമായല്ല. നീലനിലാവൊലി, സമയം പോകുന്നു എന്ന പോസ്റ്റുകളില്‍ കമന്റ്‌ ചെയ്തിട്ടുണ്ട് ഉഷശ്രീ.

    ReplyDelete
  25. ആദ്യമായാണിത് വഴിക്കൊക്കെ ..... കുഞ്ഞു വരികളിലെ കവിത ഇഷ്ട്ടമായി ..ആശംസകള്‍
    മറവി വല്ലാതെയുണ്ടല്ലേ .... വാക്കുകള്‍ പോലും മറക്കാനും മാത്രം ....:))

    ReplyDelete
  26. Shaleer Ali - ഒരു വാക്കും പേരും ഒക്കെ മറന്നു തുടങ്ങാനുള്ള വയസ്സായി. :)

    ReplyDelete