ഒരിക്കലുമൊരിക്കലും നന്നാവുകയില്ല
എങ്കിലുമെങ്കിലും നന്നാക്കിനോക്കാം
നന്നാവാന്‍ ഞാന്‍ ചീത്തയല്ലല്ലോ
നന്നാക്കാന്‍ ഞാനത്ര നല്ലതുമല്ലല്ലോ
എന്തിനുപിന്നെന്തിനു ശ്രമിച്ചീടുന്നു
ഒന്നിനുമൊന്നിനും വേണ്ടിയല്ല
എന്നാലിനിയെന്നാലിനി നിര്‍ത്തിക്കൂടെ
കൊന്നാലുമിനികൊന്നാലുമിനി നിര്‍ത്തില്ലെങ്കിലോ
തുടരുമീക്കഥതുടരുമീക്കഥ തുടര്‍ക്കഥ പോലെ
ഇടറുമീക്കാലിടറുമീക്കാല്‍ ഒരു നാളെങ്കിലും
ആരുമാരാരും മോശക്കാരല്ല
എല്ലാരുമെല്ലാരും ഒന്നുപോലെ
മാവേലി നാടുവാണീടുംകാലം മാലോകരെല്ലാരുമൊന്നുപോലെ
നമ്മുടെ നാടും വീടും ഒക്കെ "എല്ലാകാര്യത്തിലും ഒന്നുപോലെ"
മാവേലിയെ "അസൂയപ്പെടുത്തി" ഇക്കാലത്തും "വാഴുന്നില്ലേ".
നന്നാവാന്‍ ഞാന്‍ ചീത്തയല്ലല്ലോ
ReplyDeleteനന്നാക്കാന്‍ ഞാനത്ര നല്ലതുമല്ലല്ലോ
സുന്ദരമായ സത്യങ്ങള്‍.
അവതരണത്തില്‍ അസൂയ തോന്നുന്നു.
ആശംസകള്‍.
നന്നാക്കീട്ടു നന്നാക്കീട്ട് കാര്യമില്ല
ReplyDeleteവേറൊന്ന് പുതുതൊന്ന് സൃഷ്ടിക്കേണം
‘ഒരിക്കലുമൊരിക്കലും നന്നാവുകയില്ല
ReplyDeleteഎങ്കിലുമെങ്കിലും നന്നാക്കിനോക്കാം
നന്നാവാന്‍ ഞാന്‍ ചീത്തയല്ലല്ലോ
നന്നാക്കാന്‍ ഞാനത്ര നല്ലതുമല്ലല്ലോ‘
ആദ്യം കരുതിയത് ഈ വരികൾ
എന്നെ കുറിച്ചാണെന്ന് , പിന്നെയാണ് വാഴുന്നോരെ കുറിച്ചാണെന്ന്...
പരമ സത്യങ്ങൾ..!
"തുടരുമീക്കഥതുടരുമീക്കഥ തുടര്‍ക്കഥ പോലെ
ReplyDeleteഇടറുമീക്കാലിടറുമീക്കാല്‍ ഒരു നാളെങ്കിലും"
അതെ, എന്നെങ്കിലുമൊരുനാൾ ഇടറും.. ഇടറണം.. എങ്കിലേ നന്നാവൂ..
റാംജി - അസൂയീയസൂയ കണ്ടിട്ട് അഹങ്കാരമൊരഹങ്കാരം വരരുതേ. :) നന്ദി റാംജി.
ReplyDeleteഅജിത് - നല്ല കമന്റ്. ഇഷ്ടമായി വരികള്‍.
വാഴുന്നോരെ ആണോ ഉദ്ദേശിച്ചത്? അതൊ നമ്മള്‍ക്കിട്ടു ഒരു കൊട്ടുണ്ടോ? ന്താ ഉദ്ദേശം? :)
മുരളീജി - അപ്പൊ പെട്ടെന്ന് കത്തുന്നുണ്ട് അല്ലെ? :)
ജിമ്മി - ഒരു നാള്‍ ഇടറുമെന്നു ആരും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു സത്യം.
ആരുമാരാരും മോശക്കാരല്ല
ReplyDeleteഎല്ലാരുമെല്ലാരും ഒന്നുപോലെ
ഓരോ വരിയും സിമ്പിള്‍.. സൂപ്പെര്‍...
ഖാദു - നന്ദി സഹോദരാ
ReplyDeleteവളരെ നന്നായിട്ടുണ്ട് !!!!!!!! എല്ലാവിധ ആശംസകളും !!!!!!!!
ReplyDeleteഗീത - സന്തോഷം. തിരിച്ചും ആശംസകള്‍.
ReplyDeleteനന്നായിട്ടുണ്ട്.ആശംസകൾ......
ReplyDeleteവിജയന്‍ സര്‍, നന്ദി.
ReplyDelete"നന്നാവാന്‍ ഞാന്‍ ചീത്തയല്ലല്ലോ
ReplyDeleteനന്നാക്കാന്‍ ഞാനത്ര നല്ലതുമല്ലല്ലോ"
രസമായ് എഴുതി ചേച്ചീ...
ഇവിടൊക്കെ ഉണ്ടല്ലേ... :)
ശ്രീ - ഉണ്ട് ശ്രീ. തിരക്ക് കാരണം കുറച്ചൊരു ഇടവേള ഉണ്ടാവുന്നുണ്ട്.
ReplyDeleteഎല്ലാം മനസ്സിലായി സുകന്യാജി... എല്ലാം മനസ്സിലായി... എന്നെങ്കിലുമൊരിക്കൽ നന്നാവും... നന്നാവാതെ എവിടെ പോകാൻ..?
ReplyDeleteവിനുവേട്ടാ- ശരിയാണ്. നന്നാവണം എങ്കിലേ എല്ലാം നന്നാവൂ.:)
ReplyDeleteഎത്താന്‍ അല്‍പ്പം വൈകി.... നല്ല വരികള്‍ നല്ല കവിത ...പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))
ReplyDeleteഓണാശംസകള്‍ !
കഥപ്പച്ചയിലെ ആദ്യകഥ ഫ്രീയായി വായിച്ച് ഫ്രീ ആയി എന്റെ വക ഒരു കമന്റ് ക്ഷണിക്കും മുമ്പേ ഇട്ടിട്ടുണ്ട്.
ReplyDeleteനല്ല ഭാവിയുണ്ട്. നന്മകള്‍ നേര്‍ന്നുകൊണ്ട്,
ReplyDeleteനല്ല രസമുണ്ട്. ഓണാശംസകള്‍
ആശംസകള്‍.....്‍........... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... വികസ്സനതിന്റെ ജനപക്ഷം ............. വായിക്കണേ..........
ReplyDeleteനന്നായി എഴുത്ത്
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
ഗിരീഷ്, ജയരാജ്, ഗോപന്‍ - നന്ദി
ReplyDeleteനന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
ReplyDelete@suresh നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.
ReplyDelete