Saturday, February 18, 2012

നാഗവല്ലി പാഠം പഠിപ്പിക്കുമോ അതോ പഠിക്കുമോ?

ഇതെന്താ ചായ ഇങ്ങനെ? നിന്റെ തറവാട്ടില്‍ അന്ന് പോയപ്പോള്‍ കിട്ടിയ ചായ ഹോ. അതുപോലെ ഒന്ന് .... "

"അത് ശരിയാ. അത് ഒരു "ഒന്നൊന്നര" ചായ തന്നെ.  എന്നാലിത് "ഒരുവിധം" ചായ.  എല്ലാം "ഒന്നു"തന്നെ.  ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് വാശിക്കൊട്ടും കുറവില്ല.  കുറേകാലമായി ഞാന്‍ വിചാരിക്കുന്നു.  ഒരു മാറ്റം നല്ലതല്ലേ.  എനിക്കുപകരം ഇനിയിവിടെ കാര്യങ്ങള്‍ നോക്കുന്നത് ഒരു ഒന്നൊന്നര പെണ്ണുതന്നെയായിരിക്കും.  ഈ "ഒരുവിധം" പെണ്ണിതാ ചാര്‍ജ് ഹാന്‍ഡ്‌ ഓവര്‍ ചെയ്തു.   നോക്കീം കണ്ടും സൂക്ഷിക്കണേ, പിന്നെ കാണാം."

പിറ്റേന്ന്  നേരം പുലര്‍ന്നു.  അലാറം അടിച്ചപ്പോള്‍ നാഗവല്ലി (നമുക്കീ ഒന്നൊന്നര പെണ്ണിനെ ഇനി അങ്ങനെ വിളിക്കാം) എഴുന്നേറ്റു വന്നു പറഞ്ഞു "എണീറ്റെ, ഒന്ന് ഫ്രഷ്‌ ആയി നടക്കാന്‍ പോവണ്ടേ.  മടി കാണുന്നതെ എനിക്കിഷ്ടമല്ല".   ശരിയാണ്, അതൊരു നല്ല കാര്യമല്ലേ, ആദ്യം തന്നെ എതിരൊന്നും പറയണ്ട.

വിയര്‍ത്തൊലിച്ച് നടന്നു മതിയായി തിരിച്ചു വന്നപ്പോള്‍ നാഗവല്ലി അടുക്കളയില്‍ കയറി ചായയുമായി വന്നു.  മെല്ലെ ഊതികുടിച്ചു.  ഇതെന്തു ചായ.  ഒരുവിധം  പോയിട്ട് ഒരു രുചിയും ഇല്ലാത്തൊരു വെള്ളം.  "ഇങ്ങനെയാണോ ചായ"? ചെറുതായി ചൂടായി ചോദിച്ചപ്പോള്‍, കേള്‍ക്കാത്ത ഭാവത്തില്‍ അടുക്കളയിലേക്ക് വെട്ടിത്തിരിഞ്ഞൊരു പോക്കാ പോയി.  അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഒന്നും പറഞ്ഞില്ല.

പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞ് ഭക്ഷണത്തിനുവേണ്ടി മേശയില്‍ അടച്ചുവെച്ച പാത്രങ്ങള്‍ തുറന്നു നോക്കി.  ഓട്സ് കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാന്‍ വെച്ചപോലെ കുറുക്കി വെച്ചിരിക്കുന്നു.   "ഇതാണോ ബ്രേക്ക്‌ഫാസ്റ്റ്? എനിക്കിതൊന്നും ഇഷ്ടമല്ല. ഞാന്‍ പുറത്തു നിന്ന് കഴിക്കാം." കാര്‍ക്കശ്യത്തോടെ മറുപടി ഉടന്‍ വന്നു, "അത് കഴിച്ചാല്‍ മതി.  ആരോഗ്യത്തിനു ഉത്തമമാണ്.  രുചിയോടെ കുറെ കഴിച്ചതല്ലേ.  ഇനി മതി."  നല്ല ചൂടുള്ള മുല്ലപ്പൂ പോലത്തെ ഇഡ്ഡലിയും ചട്നിയോ സാമ്പാറോ കൂട്ടി അവള്‍ തരുമ്പോള്‍ ട്രിച്ചിയിലെ പുഷ്പ, മധുരയിലെ ശബരി, അവിടുത്തെപോലെ ഒരു ചട്നി, അവിടുത്തെ പോലെ ഒരു സാമ്പാര്‍, എന്ന് പറഞ്ഞ് "നിന്റെയൊരു അരയാത്ത ചട്നി, പുളിയുള്ള സാമ്പാര്‍" എന്നുപറഞ്ഞ് കഴിച്ചു എന്നു വരുത്തിയത്‌ ഓര്‍മ വന്നു, മാത്രമല്ല അവള്‍ നിര്‍ബന്ധിക്കുമ്പോള്‍  ദേഷ്യപ്പെടുന്നതും അവളുടെ വിഷമവും എല്ലാം എല്ലാം.  എന്തെങ്കിലും ആവട്ടെ. ഓട്സ് എങ്കില്‍ ഓട്സ്.  വിശക്കുന്നു, കഴിക്കാം.  ആലോചനക്കിടയില്‍ നാഗവല്ലി കഴിച്ചുകഴിഞ്ഞു യാത്രയായി.  ഓടിപിടിച്ചു അവള്‍ക്കൊപ്പം ഇറങ്ങി.

എന്തൊരു ഇരിത്തമാണിത്? സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ അറിയാതെ ഓര്‍ത്തുപോയി.  അവളോടാണെങ്കില്‍ ഇതിനകം എന്തൊക്കെ വഴക്ക് പറഞ്ഞിരിക്കും.  ഇവളോട് വഴക്കിനു പോയാല്‍ ...? ഒന്ന് നീങ്ങി ശരിയായി ഇരിക്കാന്‍ പറയാന്‍ തുടങ്ങിയതാണ്.  അത് മനസ്സിലാക്കിയപോലെ ഒരു തീപാറുന്ന നോട്ടം ആയിരുന്നു മറുപടി.

തിരിച്ചുപോകുമ്പോള്‍ കരുതി ഇനിയെന്റെ സാമ്രാജ്യം അല്ലെ.  അതിലിനി ആര്‍ക്കും കൈകടത്താന്‍ പറ്റില്ല. വീടെത്തിയപ്പോള്‍ തലേ ദിവസം ബാക്കി വെച്ച മാജിക്‌ മൊമെന്റ്സ്, മാന്‍ഷന്‍ ഹൌസ് എവിടെയെന്നു തിരഞ്ഞു.  നോ ഫലം.  അവളോട്‌ ചോദിക്കാം.

ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് "ഇതെന്താ  ഇങ്ങനെയാണോ എന്നും? അതൊന്നും നടപ്പില്ല.  ഞാന്‍ അതൊക്കെ എടുത്തുകളഞ്ഞു.  ഇനി വാങ്ങാനും നില്‍ക്കണ്ട. ഞാന്‍ വരുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ ആ മേശപ്പുറത്ത് ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്.  വെറുതെ  ഓഫീസിലേക്ക് വിളിച്ച് ഡിസ്റ്റേര്‍ബ് ചെയ്യരുത്.  അതൊരു നല്ല ശീലമല്ല.

കൃത്യം 4.30നു ഓഫീസില്‍ വരണം എന്നെ പിക്ക്‌ ചെയ്യാന്‍. ഓക്കേ." 

ഒന്നും ചെയ്യാന്‍ തോന്നിയില്ല.  വെറുതെ ഇരുന്നോരോന്നായ്‌ ഓര്‍മയില്‍ കൊണ്ട് വന്നു.  ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുമ്പോള്‍ അരികെ വന്നിരുന്നു, "എന്നോടെന്തിനീ പിണക്കം? എന്നും എന്തിനാണെന്നോട് പരിഭവം" എന്നൊക്കെ  പറഞ്ഞും പാടിയും അവള്‍ അടുത്തുകൂടുമ്പോഴും കടിച്ചുകീറാന്‍ ആയിരുന്നു വെമ്പല്‍.  വെറുതെ പഴിചാരാനും.  അപ്പോഴും അവള്‍ ഇതേ പറയാറുള്ളൂ  "ഇതാണ് നിങ്ങള്‍.  ദേഷ്യപ്പെടാതിരിക്കുമ്പോള്‍ ആണ് എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നുക".  അവളോട്‌ ഒരു നീതിയും കാണിച്ചില്ല എന്ന കുറ്റബോധം കൊണ്ട് തളര്‍ന്നിരുന്നു.

വൈകുന്നേരം നാഗവല്ലിയെ പിക്ക്‌ ചെയ്യാന്‍ പോയില്ല.  ആ ദേഷ്യത്തിലാണ് കയറിവന്നത്.  വന്നതും തട്ടി കയറി, കാലം മാറിയിട്ടും കോലം മാറാതിരിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ്സ്‌, മാറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യത്തിന്,  ഉത്തരം പെട്ടെന്നായിരുന്നു.  "ഒറ്റയ്ക്ക് ജീവിക്കുക".  ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം.  വേണ്ട എന്തുപറഞ്ഞാലും എന്നോടൊത്ത് ഉണ്ടാവുമായിരുന്ന അവളെ മതി എനിക്ക്.  "എവിടെ അവള്‍?"

ഇതുകേട്ട നാഗവല്ലിയിലെ "അവള്‍" ഉറക്കെ ഉറക്കെ ചിരിച്ചു.   അവള്‍ കരുതി ഇനി ഈ വേഷം അഴിക്കേണ്ട.  ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക തന്നെ.

31 comments:

 1. നാഗവല്ലി പഠിപ്പിച്ച് ഒരു നാഗവല്ലരിയാക്കും ഈക്കണക്കാണെങ്കില്‍. (സ്വയം പരീക്ഷിച്ച് വിജയിച്ച അനുഭവമാണോ ഇത്...?)

  ReplyDelete
 2. :) നാഗവല്ലിമാര്‍ ഒരു മുന്നറിയിപ്പാണ് അല്ലെ?
  :)

  ReplyDelete
 3. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നത് പോലെയൊ ...
  ഇന്നലെയില്‍ നിന്ന് ഇന്നിലേക്ക് സഞ്ചരിക്കാന്‍ കഴിയാത്തതോ....
  മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത മനസ്സുകളോ...
  അന്നും ഇന്നും എന്നതൊ...
  എന്ത് വേണമെങ്കിലും ആവാം അല്ലെ?

  എല്ലാം ഒരു തരം അട്ജസ്റ്മെന്റ്റ്‌ തന്നെ. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാതെ ആകെ കുഴഞ്ഞു മറിഞ്ഞ്.....
  നാഗവല്ലിക്ക് അന്ന് പുറം ജോലിയില്ല,വീട്ടു ജോലി അല്ലാതെ. ഇന്ന് പുറം ജോലി ഉണ്ട് എന്നൊരു മാറ്റം കൂടി ഞാന്‍ കാണുന്നു. മനസ്സ്‌ തന്നെ പ്രധാനം എന്നേ ഞാന്‍ പറയു.
  അവതരണം നന്നായി.

  ReplyDelete
 4. എത്ര വലിയ നാഗവല്ലിമാരായാലും ,അതിലും വലിയ കാരണവരായാ‍ൽ കുഴപ്പമൊന്നും വരില്ലല്ലോ അല്ലേ സുകന്യാജി...

  അധികം നാഗവല്ലി കളിക്കുകയാണെങ്കിൽ അമേരിക്കയിൽ നിന്നൊരു ഡോ:സണ്ണിയേയൊ,ലണ്ടനിൽ നിന്നൊരു മണ്ടനേയൊ കൊണ്ട് വന്ന് മണിചിത്രതാഴിട്ട് പൂട്ടി കളയും കേട്ടൊ..
  സൂക്ഷിച്ചോ..!

  ReplyDelete
 5. ഇന്നത്തെ കാലത്ത് നാഗവല്ലിമാരെയല്ല വേണ്ടത്, നാഗ വല്ലന്മാരെയാണ്.... :)

  നന്നായിട്ടുണ്ട്... കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നത് തമാശയായി പറഞ്ഞത്..
  എന്നാലും ആ പാവം ഭാര്യ പറഞ്ഞത് പോലെ ..'' "ഇതാണ് നിങ്ങള്‍. ദേഷ്യപ്പെടാതിരിക്കുമ്പോള്‍ ആണ് എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നുക". ''...അതല്ലേ സത്യം...

  ReplyDelete
 6. പ്രിയപ്പെട്ട സുകന്യ,
  വളരെ രസകരം, ഈ പോസ്റ്റ്‌ !ശരിക്കും ആസ്വദിച്ചു!
  ഇടക്കൊക്കെ നാഗവല്ലിയായി ഒരു കൂടുമാറ്റം നല്ലതാണെന്ന് മനസ്സിലായല്ലോ.
  ഒരു ടെസ്റ്റ്‌ ഡോസ് വിജയിച്ചു അല്ലെ? അഭിനന്ദനങ്ങള്‍ !
  അനുഭവം തന്നെ ഗുരു!
  എന്തേ,പിണങ്ങിയോ, സുകന്യ?ഇപ്പോള്‍ ആ വഴിയൊന്നും കാണാറില്ല.
  സസ്നേഹം,
  അനു

  ReplyDelete
 7. നാഗവല്ലിയാവണതൊക്കെക്കൊള്ളാം..!
  ആ ചുവടിനൊത്ത് ലങ്ങേരു."ധോം,ധോം,ധോം.....!"
  എന്നുകളിച്ചാൽ ഓക്കെ..!
  അല്ലെങ്കിൽ....!

  ആശംസകളോടെ..പുലരി
  ഈ ഫോണ്ടിന്റെ കളർ മാറ്റം വേണമായിരുന്നോ..?

  ReplyDelete
 8. പിന്നല്ലാതെ, ഇവരുടെ ഒക്കെ അടുത്ത് നാഗവല്ലിയായിരിക്കുകയാണ് സേഫ്! (ഇടയ്ക്കൊന്നു നോക്കണം വെളുക്കാൻ തേച്ചത് പാണ്ടായോന്ന്). നന്നായിട്ടുണ്ട്!

  ReplyDelete
 9. രാമനാഥനെപ്പോലെയാണ് ഭർത്താവെങ്കിൽ പിന്നെ ‘നാഗവല്ലി’യാകേണ്ട കാര്യമില്ലല്ലോ... അത് കൊണ്ട് ‘നാഗവല്ലി’യെ അറിയേണ്ട ഗതികേട് ഉണ്ടായിട്ടില്ല... :)

  ReplyDelete
 10. അജിത്‌ ജി - ഹഹഹ.. വിജയിച്ചു എന്ന് പറയാറായില്ല. അതോ ഒരു പാഠം പഠിക്കേണ്ടിവരുമോ എന്നും ;)

  അവന്തിക - എന്താ പേടിയുണ്ടോ? :)

  റാംജി - മനസ്സിലാക്കിയത് ശരി തന്നെ. നന്നായി എന്ന് കേട്ട് സന്തോഷം.

  മുരളീ ജി - എനിക്ക് ചിരിച്ചിട്ടുവയ്യ. നാഗവല്ലിയുടെ ചിരിയല്ലട്ടോ. എന്ത് വിഷമം വന്നാലും ഈ കമന്റ്‌ ഓര്‍ത്താല്‍ ചിരിവരും. :)))

  khaadu - അതും സത്യം തന്നെ. എന്നാലും ...:)

  അനുപമ - ഒരു ടെസ്റ്റ്‌ ഡോസ് തന്നെ. തിരിച്ചു നാഗവല്ലി ഒരു പാഠം പഠിക്കുമോ. ഇല്ല എന്ന് ആത്മവിശ്വാസം കൈവിടാതെ അങ്ങനെ...
  പിണക്കമോ അനുവിനോടോ? ഹേയ്, ഒരിക്കലും ഇല്ല. താമസസ്ഥലത്ത് കുറച്ചു അറ്റകുറ്റപണികള്‍, അതുകൊണ്ട് ലീവ് എടുത്തിരിക്കുകയാണ്.

  പ്രഭന്‍ജി - അല്ലെങ്കില്‍ നാഗവല്ലി ഒരു പാഠം പഠിക്കും. കാത്തിരിക്കാം. ഫോണ്ട് നിറംമാറ്റം വേണ്ടായിരുന്നു അല്ലെ? പോട്ടെ.

  ശ്രീനാഥന്‍ ജി - അതെയതെ. പാണ്ടാവാതെ ശ്രദ്ധിക്കുകയും വേണം. എന്തൊക്കെ പാടുപെടണം?

  വിനുവേട്ടന്‍ - ഓ, അങ്ങനെ. താമരേടത്തി ഭാഗ്യവതി. നാഗവല്ലി കളിക്കേണ്ടല്ലോ.

  ReplyDelete
 11. നാഗവല്ലിയല്ല, നാഗവല്ലിയുടെ അമ്മുമ്മ ആയിട്ടും കാര്യമൊന്നുമില്ല . ശെരിക്കും നമ്മള്‍ ഇടക്ക് പ്രയോഗിക്കുന്ന സൂത്രം ചേച്ചി രസകരമായിട്ടു അവതരിപ്പിച്ചു.

  ReplyDelete
 12. @മയില്‍പീലി - സൂത്രം ഒരു ഇടക്കാലാശ്വാസം മാത്രം. :)

  ReplyDelete
 13. Dr sunnyie vilikano to teach her a lesson?

  ReplyDelete
 14. ഞാൻ താൻ നാഗവല്ലി എന്ന് പ്രതീക്ഷിച്ച് വായന തുടങ്ങി. ഈ നാഗവല്ലി കഥയും കുഴപ്പമില്ലാതെ പറഞ്ഞല്ലോ - എല്ലാ ഭാവുകങ്ങളും,.

  ReplyDelete
 15. നാഗവല്ലി .പവിഴമല്ലി ..
  കൊള്ളാം നല്ല രചന .ഈ നാഗവല്ലിമാര്‍ വീടുകള്‍ ഭരിക്കട്ടെ .ഡോക്ടര്‍മാര്‍ വീട്ടില്‍ ഇരുന്നു ചൊറികുത്തട്ടെ.ആശംസകള്‍

  ReplyDelete
 16. Mohiyudheen - നാഗവല്ലി കുഴപ്പക്കാരിയാണെങ്കിലും കഥ കുഴപ്പമില്ല അല്ലെ. :)

  ഗീതാകുമാരി - ഹഹഹ, നല്ല പ്രാസം. അതെയതെ, നാഗവല്ലിമാര്‍ സൃഷ്ടിക്കപ്പെടുന്നു.

  ReplyDelete
 17. ഞാൻ വന്ന വഴിയിലും
  കണ്ട കാഴ്ചയിലും
  ചിരിച്ച നിമിഷത്തിലും..
  നാഗവല്ലീ മയം..

  ReplyDelete
 18. Takshaya - പക്ഷെ നാഗവല്ലി നാഗവല്ലിയായും
  അല്ലാതെയും കഷ്ടപ്പെടുന്നു. ചിരിച്ചു എന്ന് കേട്ട് സന്തോഷിക്കുന്നു.

  ReplyDelete
 19. note the change plse:
  http://i4deeps.blogspot.in/

  ReplyDelete
 20. കൊള്ളാം ചേച്ചീ.

  ReplyDelete
 21. @ശ്രീ - നന്ദി ശ്രീ

  ReplyDelete
 22. നാഗവല്ലിച്ചേച്ചിയേയ്.. ഞാനും ഈ വഴി വന്നൂട്ടോ... :)

  ReplyDelete
 23. ജിമ്മി - ശരിക്കും നാഗവല്ലി ആയിട്ടുണ്ട്‌. അഭിപ്രായം പറയുമ്പോള്‍ സൂക്ഷിച്ചോ. ;)

  ReplyDelete
 24. ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക....

  ആശംസകളോടെ...

  ReplyDelete
 25. @ജോയ്‌ പാലയ്ക്കല്‍ - ആശംസകള്‍ക്ക് നന്ദി.

  ReplyDelete
 26. I do not even know how I ended up here, but I thought this post was great. I do not know who you are but definitely you are going to a famous blogger if you are not already ;) Cheers!
  Jaipur SEO Services

  ReplyDelete
 27. @Jaipur SEO Services - Thanks for your blessings.

  ReplyDelete
 28. എനിക്കു തെറ്റി, പാടെ തെറ്റി ഈ വായിച്ചതാണ് നാഗവല്ലിയെങ്കില്‍ കാര്‍ന്നോരെ ഞാന്‍ കുറ്റം പറയില്ല്യ.എന്തൊരു ഐഡിയ എന്റെ അമ്മച്ചീ...........
  ബൈ ദി വേ ഇതു പോലൊരു സിനിമയുണ്ടായിരുന്നല്ലോ നാഗവല്ലിയുടെ റോളില്‍ വാണി വിശ്വനാഥ് അഭിനയിച്ചത് പേരു മറന്നു(ഇതേ കഥ തന്നെയാണെന്നോര്‍മ)

  ReplyDelete
 29. നാഗവല്ലിയാക്കി തീര്‍ത്തതല്ലേ. ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് അങ്ങനെ ഒരു സിനിമയെ കുറിച്ച്.
  ഒന്ന് പറഞ്ഞു തരുമോ അതിന്റെ പേര്

  ReplyDelete