Thursday, November 20, 2008

തിരി നാളം


കണ്ടു ഞാനാ മുഖം ഇന്നലെ മറ്റൊരു മെഴുകുതിരി തന്‍ ഇത്തിരി വെളിച്ചത്തില്‍
ഒരു കൊച്ചു കുഞ്ഞിന്‍ മുഖമായിട്ടുമെന്തേ കണ്ടു ഞാനതില്‍ നീറുന്ന ഭാവങ്ങള്‍
കുന്കുമചെപ്പിന്നറിയാതെ തട്ടി വീണതോ, തിരിനാളത്തിന്‍ ജ്വാലയോ കണ്ടതാ
കൊച്ചു മിനുസമാം കവിള്‍ത്തടത്തില്‍
സ്നേഹത്തിന്‍ രണ്ടു തിരിനാളങ്ങള്‍ കണ്ടന്ധാളിച്ചു പോയതിന്‍ തീഷ്ണതയില്‍
വേരിട്ടുനിന്നോരാ മുഖകാന്തിയില്‍ കണ്ടില്ലേ ഞാനാ ദൃഡ പ്രതിജ്ഞ

ഇന്നു ഞാനാ തിരിനാളമായ്‌ മാറിയെങ്കില്‍ അലിഞ്ഞേനെ ആ ജീവന്റെ ലഹരിയില്‍


എന്നോ അടച്ചിട്ട ജനല്പാളികള്‍ ഇന്നാരോ തുറന്നു വെച്ചിരിക്കുന്നു


അണഞ്ഞു പോകുമോ ഈ തിരിനാളങ്ങള്‍


ചെറു ജനാലയിലൂടെ വരും കൊച്ചു കാറ്റില്‍






5 comments:

  1. എന്നോ അടച്ചിട്ട ജനല്പാളികള്‍ ഇന്നാരോ തുറന്നു വെച്ചിരിക്കുന്നു

    ReplyDelete
  2. ആഹാ, ഇന്ദ്രജാലം കഴിഞ്ഞ് ഇവിടെയെത്തിയപ്പോൾ, ഇത് ഇഷ്ടായി. ഇനിയും വായിക്കട്ടെ.
    -----------------
    ഓ ടോ: കവിത ആസ്വദിക്കും എന്നല്ലാതെ പ്രത്യേകിച്ച് അഭിപ്രായം പറയാൻ മാത്രം ആയിട്ടില്ലാട്ടൊ. ആവുമ്പൊ സൂക്ഷിച്ചോളൂ, വിമർശനത്തിന്റെ കുത്തൊഴുക്കായിരിക്കും പിന്നെ.. :-)

    ReplyDelete
  3. Happy bachelors - എന്താ ഉദ്ദേശിച്ചത് എന്ന് വെച്ചാല്‍ ഇഷ്ടായി എന്നതിന് ഒരു ചിരി, വിമര്‍ശനം ഭയന്നിട്ട് ഒരു :(

    ReplyDelete