Saturday, December 6, 2008

ആമ്പല്‍ പൊയ്ക


പച്ചപരപ്പിന്നിടയിലൂടെ അങ്ങുദൂരെ വിടര്‍ന്നു നില്ക്കും
ആമ്പല്‍പൊയ്ക കണ്ടു നടന്നു തുടങ്ങിയിട്ട് ഏറെ നാളായി
വരിഞ്ഞുമുറുക്കിയ മുണ്ട് മടക്കിക്കുത്തി ആഞ്ഞു നടന്നു-
തുടങ്ങിയപ്പോള്‍ ആവേശമായിരുന്നു എന്‍ സിരകളില്‍
ആ ആമ്പല്‍ പൊയ്കയോടടുക്കുവാന്‍
വിശപ്പെന്നോ ദാഹമെന്നോ അറിയാതെ ഞാന്‍ തുടര്‍ന്നോരാ
യാത്രതന്‍ അന്ത്യം കാണാതെ നീങ്ങി ഞാന്‍ വീണ്ടും മുന്നോട്ട്
സന്ധ്യതന്‍ മുഖം തുടുത്തിരുള്‍ പരക്കവേ,
വലിച്ചെറിഞ്ഞു, തേഞ്ഞു കഴിഞ്ഞൊരാ ചെരിപ്പുകള്‍
തപ്പി തടഞ്ഞു നടക്കവേ കണ്ടു ഞാനാ വൃണങ്ങളായി

മാറിയ ദുര്‍ഗന്ധം വമിക്കുമെന്‍ കാല്‍കളെ

തളര്‍ന്നുപോയോരാ കാലുകള്‍ക്കിന്നു താങ്ങാന്‍ കഴിയുന്നില്ല ഈ -

ദേഹത്തിന്‍ ഭാരമെന്കിലും ഇഴഞ്ഞു ഞാനാ വരമ്പിലൂടെ പൊടി കാറ്റു വീശുമീ

ഇരുളിലൂടെ എന്‍ ലക്‍ഷ്യം കണക്കാക്കി;

തളര്‍ന്നുപോകുന്നു ഞാനീ വയല്‍ വരമ്പില്‍ മാഞ്ഞു പോകുന്നു-

പലതുമിന്നീ ചേതനയറ്റ കണ്ണുകളില്‍ നിന്നും, വയ്യ-

ഇനി മുന്നോട്ടു നീങ്ങുവാന്‍, അനുവദിക്കുന്നില്ല എന്‍ ശരീരമെന്കിലും

ഒട്ടും കുറഞ്ഞിട്ടില്ലെന്‍ മനസ്സിന്റെ കരുത്ത്‌

ഒന്നു ചായട്ടെ ഈ പുല്‍പരപ്പില്‍ തലചായ്ച്ച് ഉറങ്ങട്ടെ ഞാന്‍

ഇത്തിരിനേരം വീണ്ടുമെന്‍ ലകഷ്യത്തിനുള്ള ഊര്‍ജ്ജത്തിനായ്.
പാതിയടഞ്ഞ കണ്ണുകളാല്‍ കണ്ടു ഞാന്‍ താഴോട്ട് വരുന്ന വെന്മേഘങ്ങളും

ഒപ്പം ഗമിക്കുമാ കൊച്ചു മാലാഖമാരും

അറിഞ്ഞു ഞാനാ മഞ്ഞിന്‍ തണുപ്പ് അരിച്ചുകേരുന്നതെന്‍ ദേഹമാകെ.

കയ്യിലെ വഴുവഴുപ്പറിഞ്ഞു ഞെട്ടി കണ്‍ തുറക്കവേ കണ്ടു ഞാനെന്‍

കയ്യിലാരോ പിടിപ്പിച്ച താമരതണ്ടുകള്‍; അടഞ്ഞുപോയെന്‍ കണ്ണുകള്‍ ഇന്നാ-

താമരപൂവിന്‍ സൌന്ദര്യമാസ്വദിച്ച്, ഉയര്‍ന്നു പൊങ്ങീ ആ മേഘങ്ങള്‍കൊത്ത്

മുറുകെ പിടിച്ചൊരാ താമരതണ്ടുമായ്; ഒഴുകിനടന്നു ഞാനാ മഞ്ഞിന്‍ തണുപ്പില്‍

അലിഞ്ഞുചേര്‍ന്ന മേഘക്കീറുകള്‍ക്കൊത്തു കൊച്ചു മാലാഖമാര്‍തന്‍ കൈകളില്‍-

ഗതിയറിയാത്തൊരു ദിശയിലേക്ക്

3 comments:

  1. ആമ്പല്‍ പൊയ്കയില്‍ ഇറങുമ്പോള്‍ വളരെ സൂക്ഷിക്കേന്‍ടതുന്ട്‌ ,ഇല്ലെങ്കില്‍.....

    ReplyDelete
  2. ഇറങ്ങിപോയില്ലേ, ഇനി വരുന്നിടത്ത് വെച്ചു കാണാം.
    അത്രയ്ക്ക് പാവമല്ലാത്ത ഞാന്‍.
    എനിക്കിഷ്ടപ്പെട്ടു ഈ കമന്‍റ്.

    ReplyDelete
  3. Aambalpoovinayi, alanjuvengilum aambalpoikayil erangathethanne Aambalpoovu kaikkullil yethiyille?? Aa santhosham varikalil kaanunnundu..........


    all the best............

    ReplyDelete