Saturday, December 20, 2008

തറവാട്



പിച്ച വെച്ചു നടക്കുന്നുവെന്‍ മാനസമീ പിച്ചള കെട്ടിയ വാതിലിനു

പിന്നിലെ നാലുകെട്ടിന്‍ അകത്തളത്തിലെ നാലുച്ചുവരുകള്‍ക്കുള്ളില്‍ ഒച്ച വെക്കാതെ

ഇറയത്ത്‌ വീഴുന്ന മഴത്തുള്ളികള്‍തന്‍ രാഗ ധാര ഇഴുകിചേരുന്നുവെന്‍ ഹൃദയ സ്പന്ദനമായ്‌

അടുക്കളപുക പുരണ്ടോരീ ഭിത്തിയില്‍ അള്ളിപിടിച്ചിരിക്കുന്നു ഒരു പല്ലി മാത്രം,

ശൂന്യമാണീ അകത്തളം, പണ്ടു ശൂരവീര പരാക്രമികള്‍ ഒന്നിച്ചിരുന്നു ആവര്‍ത്തിച്ചിരുന്ന അട്ടഹാസങ്ങളെല്ലാം ആര്‍ക്കും പിടികൊടുക്കാതെ കേട്ടതാണീ ചുവരുകള്‍

പൊളിഞ്ഞു കിടക്കുന്ന ഈ ദീപത്തറയില്‍ സന്ധ്യാവന്ദനം കാത്തിരിക്കുന്നു

ശുഷ്കിച്ച തുളസിച്ചെടി ഒന്നു മാത്രം പ്രതീക്ഷകള്‍ ഒന്നും കൈ വിടാതെ അരിച്ചു കയറുന്ന ഇരുട്ടിലിന്നീ അകത്തളമെന്നെഭയപ്പെടുത്തുന്നു

കാത്തിരിപ്പൂ ഞാന്‍ ഒരു റാന്തല്‍ വെളിച്ചത്തിനായ്‌,

കാത്തിരിപ്പൂ ഞാനാ വിറയാര്‍ന്ന വിരലിന്‍ സാന്ത്വനത്തിനായ്

അമ്മതന്‍ മടിത്തട്ടില്‍ തല ചായ്ച്ചു കിടന്നാ അന്തിച്ചുവപ്പിന്‍ നിറങ്ങള്‍ മെനയുവാനും കൈതപൂവിന്‍ മണം നിറയെ നുകരുവാനും കാറ്റിന്റെ കിന്നാരം കേള്‍ക്കുവാനും

9 comments:

  1. അമ്മതന്‍ മടിത്തട്ടില്‍ തല ചായ്ച്ചു കിടന്നാ അന്തിച്ചുവപ്പിന്‍ നിറങ്ങള്‍ മെനയുവാനും കൈതപൂവിന്‍ മണം നിറയെ നുകരുവാനും കാറ്റിന്റെ കിന്നാരം കേള്‍ക്കുവാനും

    Nice sir.
    little bit nostalgic
    :-)
    Upasana

    ReplyDelete
  2. പൊളിഞ്ഞു കിടക്കുന്ന ഈ ദീപത്തറയില്‍ സന്ധ്യാവന്ദനം കാത്തിരിക്കുന്നു ശുഷ്കിച്ച തുളസിച്ചെടി
    മനോഹരമായിരിക്കുന്നു

    ReplyDelete
  3. You are not alone Similar persons are living in thollaayirams....

    ReplyDelete
  4. തറവാട്..എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നു തന്നെ..നല്ല വരികള്‍..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നന്ദി പ്രകാശനം.
    ഉപാസന - നന്ദി. നൊസ്റ്റാള്‍ജിയ ശക്തമായ വിഷയമല്ലേ കവിതയ്ക്ക്.
    രഞ്ജിത്ത് ചെമ്മാട് - എന്നെന്നും നന്ദിയോടെ.
    വരവൂരാന്‍ - വളരെ അധികം പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി.
    പാവം ഞാന്‍ - അറിയാം. തൊള്ളായിരംസ് ഉണ്ടെന്ന്. എങ്കിലും..
    നര്‍മം കലര്‍ന്ന വിമര്‍ശനത്തിനു നന്ദി.
    സ്മിത ആദര്‍ശ് - നന്ദി സ്മിത, എത്തിയതിനും, ഊര്‍ജ്ജം പകരുന്ന വരികള്‍ക്കും.

    ReplyDelete
  7. സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  8. kathirippu yadharthyamavaan aasamsikkunooooooo!!!!!!!!!!!!!

    very nice.........






    geethavappala

    ReplyDelete