Monday, February 16, 2009

കാത്തിരിപ്പൂ ഞാനാ സ്നേഹത്തിന്‍........


സ്നേഹത്തിന്‍ പൊന്നൂഞ്ഞാല് കെട്ടി കാത്തിരുന്നു ഞാനാ പൂത്തുലഞ്ഞു നില്‍ക്കുമാ നീലാണ്ടന്‍ മാവിന്‍ ചുവട്ടില്‍. സമയത്തിന്‍ രഥം ശീഘ്ര ഗതിയിലായിരുന്നിട്ടും അറിഞ്ഞില്ല ഞാനാ മീനമാസത്തിന്‍ ചൂട്.

കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേരവേ ഭീതി പടര്‍ത്തി എന്നിലാ ഇരുണ്ട കണ്ണുകള്‍.

തുറിച്ചു നോക്കി ദംഷ്ട്രങ്ങള്‍ കാട്ടി പേടിപ്പെടുത്തുന്നു ആ കറുത്ത വാവിന്‍ കൂരിരുട്ട്.

കലപില കൂട്ടി കടിപിടി കൂടിയോരാ അണ്ണാറകണ്ണന്മാര്‍ പോലും ഒന്നും മിണ്ടാതോടി കൂടണഞ്ഞു.

ജ്വലിച്ചുപോയെന്‍ ദേഹമാസകലം ആ ചുടു കാറ്റിന്‍ തീഷ്ണതയിലെങ്കിലും

കാത്തിരിപ്പിന്‍ അസഹിഷ്ണുത ഏറ്റിട്ടില്ലിനിയും

കയറുന്നു പുളിയുറുംബിന്‍ കൂട്ടമിന്നെന്‍ ശരീരത്തില്‍ പടര്‍ന്നുകയറി,

ആവേശത്താല്‍ ആക്രമിച്ചീടുന്നു വൈകി കിട്ടിയ ഒരു ഇര പോലെ.

ചുളിഞ്ഞു കുത്തുന്നു, നീറി എരിയുന്നുവെങ്കിലും വേദന കടിച്ചമര്‍ത്തി കാത്തിരിപ്പൂ നിന്നെ

ആ ഊഞ്ഞാലില്‍ ഏറ്റി താരാട്ടുപാടി ഉറക്കാന്‍.

4 comments:

  1. സ്നേഹത്തിന്‍ പൊന്നൂഞ്ഞാല് കെട്ടി കാത്തിരുന്നു ഞാനാ പൂത്തുലഞ്ഞു നില്‍ക്കുമാ നീലാണ്ടന്‍ മാവിന്‍ ചുവട്ടില്‍....

    എന്നിട്ട്‌ വന്നില്ലേ ആരും.. വരാതിരിക്കുന്നതെങ്ങനെ വരും

    ReplyDelete
  2. വരവൂരാന്‍ പറഞ്ഞാല്‍ പറഞ്ഞതാ.

    ReplyDelete
  3. Urumbinte kadikonda vedana athu varikalil vayikkimbol thanne deham neerunnu. Ethrayum vedana sahichulla kathirippinte sukham onnu verathanneyanu

    ReplyDelete
  4. എല്ലാര്‍ക്കും അനോണിമസ് ആണെങ്കിലും ഈ കമന്റ് ഗീത വാപ്പാല എഴുതിയതാണെന്ന് ഞാന്‍ പറയും. അത്രയ്ക്ക് ഉറപ്പാ.. നന്ദി ഗീത. ഒരു ബ്ലോഗ് എപ്പോള്‍ തുടങ്ങും?

    ReplyDelete