Tuesday, April 7, 2009

പുഴ, ഒരു നഷ്ട സൗഭാഗ്യം





എവിടെ എന്റെയാ കൂട്ടുകാരി, ആ വെള്ളി നിറ ദാവണിക്കാരി? ഓര്‍ത്തിടുന്നു ഞാന്‍, ആര്‍ത്തുല്ലസിച്ചവളെ കാണാന്‍ പോയ നാളുകള്‍,

നാട്ടു വഴിയിലെ മൈലാഞ്ചി കാടുകള്‍ക്കിടയിലൂടെ

പച്ചയും മഞ്ഞയും നിറ പട്ടുടുത്ത പാടങ്ങള്‍ക്ക് നടുവിലൂടെ

കാക്കപൂ പറിച്ചും തൊട്ടാവാടിയെ തൊട്ടും പൂക്കളുടെ തേന്‍ നുകര്‍ന്നും

'പൊട്ടിപ്പൂ' ഊതി പൊട്ടിച്ചും 'മായ്ക്കില' തിരഞ്ഞും മരചില്ലകളിലെ

കാനതുള്ളികള്‍ ഉതിര്‍ത്തും നടന്നൊരാ കാലത്ത് അവള്‍ ചാരുതയാര്‍ന്ന പൊട്ടിപെണ്ണായിരുന്നു, ചിരിച്ചും ചിലച്ചും കളകളം പാടിയും ഒഴുകി നടന്ന് ഞങ്ങളെ സ്വീകരിച്ചവള്‍,

തിരുവാതിര നാളില്‍ പൂര്‍ണചന്ദ്രനെ ആവാഹിച്ച് ഇളകി നടന്നവള്‍,

മഴക്കാലങ്ങളില്‍ ആര്‍ത്തലച്ചു വന്നവള്‍, വേനല്‍ ചൂടിലും നനവേകിയവള്‍

ജാതിമതഭേദമന്യേ എല്ലാര്‍ക്കും നന്മയേകിയവള്‍, പ്രകൃതിയും ലയിച്ചു നിന്നിരിന്നു അവള്‍ക്കു ചുറ്റും

അവള്‍ തന്നെയോ ഇത്? എനിക്ക് വയ്യ, സപ്തനാഡികളും നിലച്ച് നിശ്ചലയായ് കിടക്കുന്നത് കാണാന്‍

മതിയായിട്ടുണ്ടായിരുന്നില്ല അവളെ കണ്ടും ആ മടിത്തട്ടില്‍ കിടന്നും,
മതിയായതൊന്നുമാത്രം അവളുടെ ഈ അവസ്ഥ കണ്ട് ,
ജാതിമതഭെദമന്യെ നമ്മളല്ലോ കാരണക്കാര്‍, നിന്നയിടം കുഴിച്ചിട്ടെന്തു നേടാന്‍ ?

3 comments:

  1. എവിടെ എന്റെയാ കൂട്ടുകാരി...പുഴ, ഒരു നഷ്ട സൗഭാഗ്യം തന്നെ..
    കാണാറുണ്ട്‌ നിളയെ...നേർത്ത്‌ ഉൾവലിഞ്ഞ്‌ ... ഇവിടെ ഒരു പുഴയുണ്ടായിരുന്നു... എന്ന ഓർമ്മകളിൽ അയവിറക്കികൊണ്ട്‌...

    ReplyDelete
  2. കൂടുതല്‍ കാണുന്നത് നിളയെയായതുകൊണ്ടാവാം ഇതു വായിച്ചപ്പോള്‍ അവശയായ അര്‍ബുദരോഗിയുടെ കട്ടിലിലെ കിടപ്പു പോലുള്ള ആ കാഴ്ചകള്‍ മനസ്സിലോടിവന്നത്

    ReplyDelete
  3. വരവൂരാനും സമാന്തരനും മാത്രമല്ല പുഴയെ സ്നേഹിക്കുന്ന എല്ലാര്‍ക്കും തോന്നാതിരിക്കില്ല ഒരു നഷ്ട സൌഭാഗ്യം ആണ് അവള്‍ എന്ന്.

    ReplyDelete