Tuesday, September 8, 2009

പൂത്തുമ്പി


നീലവാനിലൊരു പൂത്തുമ്പി വീണ്ടും
തത്തിക്കളിക്കുന്നു കൊഞ്ചിടുന്നു എല്ലാം
മറന്നതിന്‍ ചിറകുകള്‍ വിടര്‍ത്തി
മെല്ലെ മെല്ലെ പൊങ്ങിടുന്നു

ആനന്ദ നിര്‍വൃതിയില്‍ ഒരു നിമിഷം
വെറുതെ കണ്ണടച്ചിരുന്നപ്പോഴുംകണ്ടു-
ഞാനാ തുമ്പിതന്‍ തൂവര്‍ണവും പിന്നെയാ
കേട്ടതോ കൊഞ്ചലുകളും

എന്തിനായ്‌ പോകുന്നു നീ അങ്ങ് ദൂരെ
ഇങ്ങടുത്തുവരൂ ഞാന്‍ കാണിച്ചുതരാമാ
പൂനിലാവും മാനസ പൊയ്കയും
കാണാത്ത പൊയ്ക തന്‍ തീരം കൊതിച്ചോ നീ

കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ
മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു
വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി
വരില്ലെന്നറിഞ്ഞിട്ടും വെറുതെ

ഒരു തുള്ളി ജലത്തിനായ്‌ കേഴുന്ന വേഴാമ്പല്‍ പോലും
ദാഹജലം കിട്ടാതെ ഉഴന്നുലഞ്ഞീടുമ്പോള്‍മോഹ -
പക്ഷികള്‍ക്കായ് തീര്‍ത്തൊരു കൂട്ടില്‍
ഹോമിക്കയാണോ ഈ കൊച്ചു ഹൃദയത്തെ

പുതുവര്‍ണക്കള്‍ക്കായാ തുമ്പി വാനിലേക്ക്
ഉയര്‍ന്നാഞ്ഞുവെങ്കിലും ഗതി മാറിയ കാറ്റിലിന്നാ
കൊച്ചു തുമ്പി വഴിതെറ്റി എന്നിലേക്കെത്തീടുവാന്‍
വെറുതെ കൊതിക്കുന്നു ഞാന്‍

കൊതിച്ചപോല്‍ തുമ്പിയെ ആനയിച്ചെന്റെ
അടുത്തേക്കാ ഗതി മാറ്റി കാറ്റെങ്കിലും അടുത്തെത്തും
മുമ്പ് വീണ്ടും മറ്റൊരു കാറ്റില്‍ ഗതി മാറി ഉയര്‍ന്നു പൊങ്ങി-
പോയ് ആ പൂത്തുമ്പിയും എന്റെ സ്വപ്നങ്ങളും

എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും മരവിച്ചു-
പോയെന്‍ കൈകളിന്നു എത്തിപിടിക്കാന്‍ കഴിയാതെ

42 comments:

  1. ആദ്യം തേങ്ങ !! “ഠോ” !!!
    മരീചികയായ് മാറിയ പൂത്തുമ്പിയെ തേടിയെൻ മനവും വൃഥാ വിലപിക്കേ .....

    ReplyDelete
  2. കൊതിച്ചപോല്‍ തുമ്പിയെ ആനയിച്ചെന്റെ
    അടുത്തേക്കാ ഗതി മാറ്റി കാറ്റെങ്കിലും അടുത്തെത്തും
    മുമ്പ് വീണ്ടും മറ്റൊരു കാറ്റില്‍ ഗതി മാറി ഉയര്‍ന്നു പൊങ്ങി-
    പോയ് ആ പൂത്തുമ്പിയും എന്റെ സ്വപ്നങ്ങളും

    ഈ സങ്കൽപങ്ങൾ നന്നായിരിക്കുന്നു...
    കൈ എത്തിപിടിക്കാവുന്ന അകലത്തിൽ എത്തുകയും..പിന്നെ ദൂരേക്ക്‌ അകന്നു പോകുകയും ചെയ്യുന്ന സ്വപനങ്ങൾ.... നല്ല കവിത

    ആശംസകൾ

    ReplyDelete
  3. ഉള്ളിലെവിടെയോ കൂട്ടം തെറ്റി പറന്നുപോയ ഒരു പൂതുമ്പിയുടെ തേങ്ങല്‍...

    ReplyDelete
  4. ആഹ കലക്കന്‍ കവിത, സുകന്യ ഓപ്പോളേ കുറെ വട്ടം വന്നു നോക്കിയിരുന്നു പുതിയ കവിത ഇട്ടോ എന്നറിയാന്‍. ഓണത്തിന്റെ തിരക്കായിരുന്നു അല്ലെ, ഓണം നന്നായി ആഘോഷിച്ചു എന്ന് കരുതുന്നു.

    "ആനന്ദ നിര്‍വൃതിയില്‍ ഒരു നിമിഷം വെറുതെ കണ്ണടച്ചിരുന്നപ്പോഴുംകണ്ടു-
    ഞാനാ തുമ്പിതന്‍ തൂവര്‍ണവും പിന്നെയാ കേട്ടതോ കൊഞ്ചലുകളും"

    കണ്ണ് തുറക്കുന്നില്ല, ആ ആനന്ദ നിര്‍വൃതി നഷ്ടപെടുതാന്‍ വയ്യ. മനോഹരം എന്നല്ല അതി മനോഹരം.
    (എന്റെ ഓണക്കോടി കിട്ടീല്ല ട്ടാ)

    ReplyDelete
  5. നല്ല കൽപ്പനകൾ.
    ഒരു നൊമ്പരമെവിടെയോ ഒളിഞ്ഞു കിടക്കുന്നു.
    പൂത്തുമ്പികളും സ്വപ്നങ്ങളും കാറ്റു വീണ്ടും കൊണ്ടു വരട്ടെയെന്നാശംസിക്കുന്നു.

    ReplyDelete
  6. gathi maariya kaattu ,kochuthumbikku
    vazhi thettiyathallennu thiricharinju,
    ethippidikkaan paakathinu avale kondu vannirikkunnu , swapnangalude
    akambadiyode.....
    poonilaavum maanassapoykayum kaanichu
    kodukkuka.
    -geetha-

    ReplyDelete
  7. E onathinengilum poothumbiye pidikan pokaruthe pokaruthe enn parangal kelkkilla. alle. enthayalum athu kond nalla oru kavitha vayikkan kazhingu.

    ReplyDelete
  8. വീരു - സന്തോഷം. തേങ്ങ ഉടച്ച് അഭിപ്രായം പറഞ്ഞതിന്. മരീചിക, ശരിയായ നിര്‍വചനം. നന്ദി.

    വരവൂരാന്‍ - നന്നായിരുന്നോ സങ്കല്‍പ്പങ്ങള്‍ ? ആ നല്ല മനസ്സിന് നന്ദി, തിരിച്ചും ആശംസകള്‍.

    ഖാദര്‍ - പൂത്തുമ്പിയുടെ തേങ്ങല്‍ ആരും കേട്ടില്ല എന്നാ കരുതിയത്‌. നന്ദി.

    കുറുപ്പേ, അനിയാ ഓണം കേമം. ഓഫീസ്, ക്വാര്‍ട്ടര്‍ നിവാസികളെ വിളിച്ചു അതി ഗംഭീരമായ സദ്യ ഉണ്ടാക്കി. ഞാന്‍ ഒരു പാലട പ്രഥമന്‍ വിദഗ്ധ ആണ്. :) സന്തോഷം തോന്നി ഈ കവിതയ്ക്ക് അതിമനോഹരം എന്നെഴുതിയതിനേക്കാള്‍, ഓപ്പോളേ എന്ന വിളി കേട്ടതില്‍. അങ്ങനെ വിളിക്കുന്ന രണ്ടാമത്തെ ആളാണ് അനിയന്‍. ആദ്യത്തെ ആള്‍ പറയുന്നത് അദ്ദേഹം അങ്ങനെ വിളിക്കാന്‍ പേറ്റന്റ്‌ എടുത്തിട്ടുണ്ട് എന്നാണ് :) ഓണക്കോടിയുടെ കാര്യം ഓര്‍മ വെക്കാം. ദൈവം നിശ്ചയിച്ചുട്ടുണ്ടെങ്കില്‍
    നടക്കാത്ത കാര്യമുണ്ടോ? :)

    വയനാടന്‍ - കല്പനകള്‍ കല്പിച്ചാല്‍, പിന്നെ കല്പന, നൊമ്പരം ഒക്കെ പൊയ്പോവില്ലേ? നന്ദി നൊമ്പരം കണ്ടെത്തിയതിനും ആശംസകള്‍ക്കും.

    ഗീത - ഗീതോപദേശം സ്വീകരിച്ചിരിക്കുന്നു. :)

    മയില്‍‌പീലി - നല്ല നര്‍മബോധം. പൂത്തുമ്പിയെ അല്ലെ പിടിക്കാന്‍ പോയത്‌. പുലികളെ അല്ലല്ലോ?
    മയില്‍‌പീലി ഒരു പുലി ആവുന്നുണ്ടോ എന്നൊരു സംശയം. :)

    ReplyDelete
  9. "കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി വരില്ലെന്നറിഞ്ഞിട്ടും വെറുതെ"

    ഈ വരികള്‍ ഒന്ന് എടുക്കുവാണേ..
    എന്തിനു എന്ന് അടുത്തേന്‍റെ അടുത്ത തിങ്കളാഴ്ച പറയാം:)
    (തമാശയല്ല, സീരിയസായി പറഞ്ഞതാ)

    :):)

    ReplyDelete
  10. അപ്പോൾ ഡിയർ ഫ്രണ്ട്സ്,
    വി കാ‍ൻ എക്സ്പെറ്റ് സംതിംഗ് ദിസ് മണ്ഡേ...!!

    ReplyDelete
  11. വഴിപോക്കന്‍ - നന്ദി, എന്റെയും ആശംസകള്‍.

    അരുണ്‍ - എനിക്ക് ഒന്നും മനസ്സിലായില്ല. ആര്‍ക്കോ ഒരു വേല ഒപ്പിക്കാനാണോ? എന്തായാലും അടുത്തേന്റെ അടുത്ത തിങ്കളാഴ്ച വരെ സസ്പെന്‍സ് നിലനില്‍ക്കട്ടെ.

    വീരു - എന്താ കാര്യം എന്ന് അറിയുമോ? വീരു ആണോ അരുണിന്റെ കമന്റിന്റെ ആധാരം?

    deeps - അതെന്താ? വായിക്കാന്‍ കഴിയുന്നില്ലെന്നോ? അതോ നന്നായില്ലെന്നോ? എന്തായാലും പറയൂ.

    ReplyDelete
  12. വളരെ മനോഹരം ....... പര്രന്നുപോകുന്ന തുമ്പിയെ നമ്മള്‍ക്ക് മോഹിക്കാം !!!!!!!!! പക്ഷേ സ്വന്തമാക്കാന്‍
    വിഷമമാണ്‌ .......

    ReplyDelete
  13. Thumpi parannu pokathirikkatte...!

    Manoharam, Ashamsakal...!!!

    ReplyDelete
  14. പൂത്തുമ്പി പാറിപ്പറന്നു നടക്കട്ടെ...
    മനോഹരമായ വരികൾ..

    ReplyDelete
  15. ഒരു പൂതുമ്പിയുടെ തേങ്ങല്‍...

    ReplyDelete
  16. ഒന്നുമില്ല ചേച്ചീ...(അങ്ങനെ വിളിച്ചോട്ടേ??)... അരുണിന്റെ കമന്റ് കണ്ടപ്പോൾ തിങ്കളാഴ്ച്ച എന്തോ സംഭവിക്കാൻ പോകുന്നെന്ന ധ്വനി തോന്നിയതു കൊണ്ടു ഞാനും വെറുതേ പറഞ്ഞെന്നേയുള്ളൂ..അല്ലാതെനിക്കൊന്നും അറിഞ്ഞൂടായേ..

    ReplyDelete
  17. വായിച്ചു മനസ്സിലായില്ല. അല്ലെങ്കിലും എനിക്കത്രയെ മനസ്സിലാവൂ, പണ്ട് തന്നെ ഗള്‍ഫില്‍ പോവണ്ട ഇവിടെ എന്തെങ്കിലും നോക്കാന്‍ പറഞ്ഞതാ മനസ്സിലായില്ല, എല്ലാവരും നല്ലതെന്ന് പറഞ്ഞല്ലോ അതുകൊണ്ട് അവരെ തോല്പിക്കാന്‍ ഞാന്‍ പറയുന്നു സുന്ദരം..അതിസുന്ദരം..ഇനിയും എഴുതുക ഇത്രയും മനസ്സിലാകാത്തത്....ആശംസകള്‍....

    ReplyDelete
  18. ഗീത - നന്ദി ഈ വായനക്കും അഭിപ്രായത്തിനും. മോഹങ്ങള്‍ പക്ഷെ നമുക്ക് സ്വന്തം. :)

    സുരേഷ് - തുമ്പി പറക്കട്ടെ. നമ്മുടെ കണ്‍വെട്ടത്ത് പാറി നടക്കട്ടെ. നന്ദി, ആശംസകള്‍.

    കുമാരന്‍ - ശരിയാ. പാറി പറന്ന്നടക്കട്ടെ.

    ശിഹാബ്‌ - നന്ദി ഇവിടെ എത്തിയതില്‍.

    വീരു - എന്തായാലും ഒരു തിങ്കള്‍ കടന്നുപോയി. :) അങ്ങനെ വിളിച്ചോളൂട്ടോ.

    പണ്യന്‍ കുയ്യി - ഇതില്‍ മനസ്സിലാകാത്തതായി എന്തെങ്കിലും ഉണ്ടോ? നീലവാനില്‍ തത്തിക്കളിക്കുന്ന ഒരു പാവം തുമ്പിയും അത് കണ്ടു മോഹിച്ച ഒരു വികൃതിയുടെ സ്വപ്നങ്ങളും ആണിതില്‍. ഈ കമന്റിന്റെ പൊരുള്‍ ഒട്ടും മനസ്സിലായില്ല. താങ്കളും ഗള്‍ഫും ഇവിടെ എന്തെങ്കിലും ചെയ്യുന്ന ഞാനും പിന്നെ ഈ എഴുതിയതും തമ്മില്‍ എന്താ കാര്യം? എല്ലാരും പറഞ്ഞത് ആവര്‍ത്തിക്കേണ്ട വല്ല കാര്യവുമുണ്ടോ ? താങ്കളുടെ അഭിപ്രായം മാത്രം രേഖപ്പെടുത്തു. ഇഷ്ടമായില്ലെങ്കില്‍ അത് എഴുതു. തെറ്റ് ചൂണ്ടിക്കാണിക്കൂ. തിരുത്താം.

    ReplyDelete
  19. ഞാന്‍ അബദ്ധങ്ങളെ പറയൂ എഴുതൂ,,, ക്ഷമിക്കണം (എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും മരവിച്ചു പോയെന്‍ കൈകളിന്നു എത്തിപിടിക്കാന്‍ കഴിയാതെ)

    ReplyDelete
  20. ഇനിയുമൊരു കാറ്റ് ആ തുമ്പിയെ വീണ്ടും അടുപ്പിയ്ക്കില്ലെന്നാരു കണ്ടു? അതു കൊണ്ട് സ്വപ്നങ്ങളെ ഉപേക്ഷിയ്ക്കണ്ട.

    നന്നായിരിയ്ക്കുന്നു, ചേച്ചീ

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും എത്തിപിടിക്കാന്‍ കഴിയാത്ത എത്രയെത്ര സ്വപ്നങള്‍ നമ്മുക്ക് അല്ലെ?
    കവിത നന്നായിരിയ്ക്കുന്നു!!!

    ReplyDelete
  23. വരികളെ കുറച്ചുകൂടി അടുക്കിവെക്കാമായിരുന്നു.
    ആശംസകള്‍

    ReplyDelete
  24. "കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി വരില്ലെന്നറിഞ്ഞിട്ടും വെറുതെ"

    ചേച്ചി,
    ഞാന്‍ പറഞ്ഞ തിങ്കള്‍ ഇന്ന് ആണേ..
    ദേ ഈ ലിങ്കിലുണ്ട് ആ വരികള്‍..
    സുകന്യയുടെ കവിത

    ReplyDelete
  25. വരികളില്‍ ഈണം വരുത്താന്‍
    ശ്രമിക്കുന്നതിന്റെ പോരായ്‌മകള്‍
    വരികളില്‍ നിഴലിക്കുന്നതു പോലെ...

    വസന്തമുണ്ട്‌ കവിതയില്‍
    എന്നുമത്‌ കാത്തുവെക്കാനാവട്ടെ...

    ആശംസകള്‍

    ReplyDelete
  26. സുകന്യ ....
    അതിമനോഹരമായിരിക്കുന്നു ഈ കവിത
    കവിമനസ്സിന്റെ താളലയങ്ങൾ ഓരൊവരിയിലും അലയടിച്ചുയരുന്നുണ്ടല്ലോ...

    ReplyDelete
  27. പണ്യന്‍കുയ്യി - സാരമില്ല. സംഭവിച്ചതെല്ലാം നല്ലതിന്. ഇനിയും നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു.

    ശ്രീ - നന്ദി ആ നല്ല മനസ്സിന്. സന്തോഷം.

    രമണിക - നന്ദി, ഒരു മരീചികയായിരുന്നു എന്ന് അടുത്തെത്തുമ്പോള്‍ അല്ലെ തോന്നുന്നുള്ളൂ.

    ഗിരിഷ് - ശരിയാണ്. എനിക്കും തോന്നാറുണ്ട്. ചിതറി പോവുന്ന ഒരു ചിന്തയില്‍ അടുക്കുകള്‍ തെന്നുകയാവാം. ശ്രമിക്കാം. അഭിനന്ദനങ്ങള്‍ക്ക് നന്ദി.

    ബിലാത്തിപട്ടണം - നന്ദി, വളരെ സന്തോഷം. നിങ്ങളുടെ ഒക്കെ നല്ല മനസ്സുകൊണ്ട് നോക്കുന്നതുകൊണ്ടാവാം താളലയങ്ങള്‍ അലയടിച്ചു വരുമ്പോലെ തോന്നിയത്‌.

    അരുണ്‍ - തിങ്കള്‍ അവധിയായിരുന്നല്ലോ. ഇന്നു ഓഫീസില്‍ ഒരുപാട്‌ തിരക്കും. ഇപ്പൊ തിരക്കൊഴിഞ്ഞു നോക്കിയപ്പോള്‍ ആണ് അരുണ്‍ കാണിച്ചു വെച്ച സാഹസം കണ്ടത്‌. ബൂലോകം ഓണ്‍ലൈനില്‍ കവിത വിശകലനത്തില്‍ കൊടുക്കാന്‍ മാത്രം ഉള്ള ഒരു "ക്ലാസ്സ് " ഇതിനുണ്ടോ എന്ന് ആശങ്കപ്പെടുന്നു. ഒരുപാട്‌ നന്ദി അരുണ്‍, ഒപ്പം സന്തോഷവും അറിയിക്കുന്നു. നിങ്ങളെ പോലെ ഒരുപാട്‌ സുഹൃത്തുക്കളെ ബ്ലോഗിലൂടെ എനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം. പിന്നെ ബ്ലോഗ് വിശകലനത്തിലും ആദ്യ വരികളിലെ നര്‍മം ചിരിയുണര്‍ത്തി. സാക്ഷാല്‍ അരുണ്‍ കായംകുളം ടച്ച്‌.

    വീരുവിനോട് - കണ്‍ഫ്യൂഷന്‍ തീര്‍ന്നെ. ഇപ്പൊ പേടി തുടങ്ങി.:)

    ReplyDelete
  28. നന്ദി അരുണീനും വീരുനുമല്ല ഐശ്വര്യമായി ഉടഞ്ഞ തേങ്ങക്കാ കൊടുക്കേണ്ടേ...ഹ ഹ ഹ ഹ

    ReplyDelete
  29. കല്ലെടുത്താടാൻ കൊതിക്കുന്ന തുമ്പി മധുചഷകം നുണയാൻ വരില്ലെന്നറിഞ്ഞിട്ടും എന്തിനാ വെറുതേ കൊതിച്ചത്‌.

    ReplyDelete
  30. "കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി വരില്ലെന്നറിഞ്ഞിട്ടും വെറുതെ"

    വരികളിലെ നൊമ്പരം മനസ്സിലേക്ക് പടർത്തി ഇനിയും മധുചഷകം ഒഴുക്കൂ.. ആ തുമ്പി വരാതിരിക്കില്ല. ഈ തേങ്ങൽ കേൾക്കാതിരിക്കാനാവില്ല.

    ReplyDelete
  31. ങ്ങളോട് ശോയ്ക്കാണ്ട് ഇത്താനെപ്പറ്റി രണ്ടു ബരി നുമ്മളെഴുത്യേക്ക്ണ്..ബായിച്ച് ബിവരം പറാട്ടാ...

    ReplyDelete
  32. വീരു - ഒരുപാട്‌ വൈകിയാണെങ്കിലും പറയുന്നു, സമ്മതിക്കുന്നു. നന്ദി ഐശ്വര്യമായ്‌ ഉടഞ്ഞ തേങ്ങക്ക്.
    ശാന്ത കാവുമ്പായി - അതല്ലേ ജീവിതം. അതങ്ങനെ പോട്ടെ. നന്ദി, വന്നു അഭിപ്രായം പറഞ്ഞതില്‍.

    നരിക്കുന്നന്‍ - ആശംസകള്‍ക്ക് നന്ദി.

    "തുമ്പി പിടിക്കാൻ വന്നൊരു ചേച്ചിരക്ഷകനായിട്ടെത്തിയ കാറ്റിനുനന്ദി
    പറഞ്ഞാ തുമ്പിപറക്കേ..വിഷമം മുഴുവൻ കവിതയിലാക്കിപിന്നെ നമുക്കായ് പാടി സുകന്യാ"

    ബിവരം ന്ത് പറയാനെക്കൊണ്ട്? ങ്ങള് എഴുതീത് ഇമ്മക്ക് പെരുത്തിഷ്ടായി. ???????? ഈ ഭാഷ അത്രയ്ക്ക് പുടീല്ല. തോറ്റു തുന്നം പാടി. എന്റെ സ്റ്റോക്ക്‌ തീര്‍ന്നു.
    രണ്ടാം പ്രാവശ്യം "നോബല്‍ പ്രൈസ്" കിട്ടിയ പോലെ. ആദ്യം കിട്ടിയ "നോബല്‍ പ്രൈസ്" കടപ്പാട്‌ അരുണ്‍, കായംകുളം.

    ReplyDelete
  33. oops i still cant read anything here other than signs n symbols ..
    ayyyooo ente eyes adichu poyee

    ReplyDelete
  34. എന്തിനായ്‌ പോകുന്നു നീ അങ്ങ് ദൂരെ
    ഇങ്ങടുത്തുവരൂ...

    വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ
    ഞാനൊട്ടു നേരം വാനില്‍ പറന്നു രസിക്കട്ടെ .. എന്ന വരികള്‍ ഓര്‍മ്മ വന്നു

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. "എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും മരവിച്ചു-പോയെന്‍ കൈകളിന്നു എത്തിപിടിക്കാന്‍ കഴിയാതെ"
    അത് തന്നെ അല്ലെ ചേച്ചി സ്വപ്നങ്ങള്‍ ?കൈകള്‍ ഉണ്ടായിട്ടും എത്തിപിടിക്കാന്‍ കഴിയാതെ പോകുന്നത്

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. പൂത്തുമ്പിയെ കണ്ടു....
    ശരിക്കും കണ്ടു....

    ReplyDelete
  39. deeps - ഇപ്പൊ വായിക്കാന്‍ കഴിയുന്നുണ്ടോ? പുതിയ പോസ്റ്റ് ഇടുന്നുണ്ട്. തിരക്കായിരുന്നു. ശാരദ നിലാവേ, അഭി, മുരളി നായര്‍ - നന്ദി ഇനിയും വരണം.

    ReplyDelete