എനിക്കിഷ്ടമില്ല തീരെ
"പാവങ്ങളെ" കുറിച്ചെഴുതാന്‍,
എങ്കിലും എഴുതിക്കുന്നു അവര്‍
എന്റെ കൈയും പിടിച്ച്
അവര്‍ ഒരുപാട് ഉയരങ്ങളിലാണ്
ആര്‍ക്കും കൈയെത്താത്ത ദൂരങ്ങളിലും
അവര്‍ ചിലരെ ഉയര്‍ത്താറുണ്ട്
മറ്റുചിലരെ താഴ്ത്താന്‍ വേണ്ടി മാത്രം
എന്നാലും ഉയര്‍ത്തിയല്ലോ നിങ്ങളെ ആ "പാവങ്ങള്‍"
സഹായിക്കാറുണ്ട്, തൊഴുതു നില്‍ക്കാന്‍ വേണ്ടി-
മാത്രം, സ്നേഹിക്കാറുണ്ട് തന്‍പോന്നവരെ മാത്രം
ദേഷ്യം വരാറുണ്ട് "രാജാവ് നഗ്നനാണെന്നു"പറയുമ്പോള്‍ ഒക്കെ
പരിഹസിക്കാറുണ്ട്, പക്ഷെ തിരിച്ചു പരിഹസിക്കരുതെന്നു മാത്രം!
എല്ലാത്തിനും അതീതരല്ലേ ആ "പാവങ്ങള്‍"
അറിവിന്റെ സാഗരമെന്നാണ് സ്വയം കരുതുന്നത്,
പക്ഷെ അബദ്ധങ്ങള്‍ വിളമ്പുമേ, മിണ്ടാതിരുന്നുകൊള്‍ക
അംഗീകാരങ്ങള്‍ക്ക് അവകാശി താന്‍ മാത്രം
ആത്മാര്‍ത്ഥത എന്നാല്‍ പുറംപൂച്ച് മാത്രം
ഉള്ളില്‍ ഒന്നുമേ ഇല്ലാ "പാവങ്ങള്‍ "
പുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ,
ഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ
മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ
അവര്‍ക്കവ്വിധം ബാധകമല്ലേ,
കുറ്റങ്ങളും കുറവുകളും ഇല്ലാ "പാവങ്ങള്‍ "
ohhhh me getting here first???
ReplyDeletethats an honor alle?
well, i m not sure if really got the pulse of these lines ...
the xpressions are metaphorically pointed with humorous effect ...
umm ee പാവങ്ങളെ angane vittal pattille ... :-P
ഏതാ ചേച്ചീ ഈ പാവങ്ങൾ??
ReplyDeleteഒരു പിടുത്തവും കിട്ടണില്ലല്ലോ..!!
ഈ പറയുന്ന പാവങ്ങളെ കണ്ടു മടുത്തു. ആ പൂക്കളുടെ പൂമ്പൊടി ഏറ്റു ഈ കല്ലിനും കിട്ടി സൌരഭ്യം.
ReplyDeleteDear blogger,
ReplyDeleteWe are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Dec 2009.
we wish to include your blog located here
http://kavitha-paru.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala Tour
Write Back To me Over here keralaenchanting@gmail.com
bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
പാവങ്ങള്‍...
ReplyDeleteപണം പോയാലും പവ്വറുവരട്ടേയെന്നു ചിന്തിക്കുന്ന കാലഘട്ടത്തിൽ ഈ “പാവങ്ങൾ “ക്കെന്തു വില അല്ലെ?
ReplyDeleteശരിക്കും മനസ്സിൽ നിന്നും തേട്ടിവന്നവരികളാണെന്നു തോന്നുന്നു.
ഹഹ ശരിക്കും പാവങ്ങള്‍...
ReplyDeleteഎന്ത് ആശ്ടാ അവരടെ ജീവിതം ല്ലേ..
സ്വാര്‍ഥരായ പാവങ്ങളെക്കാള്‍ നല്ലത് സ്നേഹമുള്ള തല്ലിപൊളി തന്നെ
ReplyDeleteഎല്ലാരോടും ഇത് പോസ്റ്റ് ചെയ്ത് അങ്ങ് ലീവില്‍ പോയി. അതാ വൈകിയത്
ReplyDeleteDeepu - ആദ്യ കമന്റ്! I am honoured. കമന്റിന്റെ അവസാനത്തെ വരി വായിച്ചാല്‍ അറിയാം എല്ലാം പിടികിട്ടീന്ന്.
വീരു - അപ്പൊ "പാവങ്ങളെ ഇത് വരെ കണ്ടുമുട്ടാത്ത വീരു ഭാഗ്യവാന്‍
മയില്‍പീലി - ഓ, അത്രയ്ക്ക് സൌരഭ്യം ഒന്നുമില്ലന്നെ, പിന്നെ അത് കല്ലാണെന്ന് എനിക്കറിഞ്ഞൂടെ :)
നന്ദന - നന്ദി..
ബിലാത്തിപ്പട്ടണം - എനിക്കിഷ്ടമില്ലായിരുന്നു, പക്ഷെ എഴുതിക്കുകയായിരുന്നില്ലേ . പരദൂഷണം പറഞ്ഞപ്പോള്‍ കുറെ സമാധാനമായി. :)
കണ്ണനുണ്ണി - ഹും. പക്ഷെ അവര്‍ മനസ്സിലാക്കുന്നില്ലല്ലോ
സാജന്‍ സദാശിവന്‍ - വളരെ ശരി. വന്നതിനുനന്ദി.
പുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ, ഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ അവര്‍ക്കവ്വിധം ബാധകമല്ലേ
ReplyDeletethis is a very true statement!
സത്യം പറഞ്ഞാ ഒന്നും മനസ്സിലായില്ല. പാവമായതുകൊണ്ടാകും
ReplyDeletekollam... nannayitundu..
ReplyDeleteപുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ,
ReplyDeleteഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ
മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ
അവര്‍ക്കവ്വിധം ബാധകമല്ലേ,
കുറ്റങ്ങളും കുറവുകളും ഇല്ലാ "പാവങ്ങള്‍ "
ഓപ്പോളേ ശബരിമല ദര്‍ശനം കഴിഞ്ഞു ഇന്നലെയാണ് എത്തിയത്, പാവങ്ങള്‍ വായിച്ചു, മനോഹരം ഒരുപാട് സന്തോഷം തോന്നി, പാവങ്ങള്‍ എന്നും പാവങ്ങള്‍, അവസാന ഭാഗത്തെ വരികളാണ് തകര്‍പ്പന്‍,
ചേച്ചി ,
ReplyDeleteഈ "പാവങ്ങള്‍"
നന്നായിടുണ്ട് ട്ടോ
"പാവങ്ങള്‍" എന്ന അല്പന്മാരെകുരിച്ചു..... ആശംസകള്‍!!!!!!!!!!!!!!!
ReplyDeleteരമണിക - അനുഭവത്തില്‍ നിന്ന് വന്നു പോയതാ, അതാണിത്ര സത്യം ആയത്.
ReplyDeleteകുഞ്ഞി പെണ്ണെ - അതെന്താ, അനുഭവങ്ങള്‍ എഴുതിച്ചതാ
മനോരാജ് - സന്തോഷം ഇവിടെ എത്തി അഭിപ്രായം പറഞ്ഞതില്‍
രാജീവേ - അപ്പൊ നാട്ടിലുണ്ടോ?
അയ്യപ്പ ദര്‍ശനം കിട്ടിയല്ലോ. പിന്നെ തകര്‍പ്പനാക്കിയത് ആ "പാവങ്ങളുടെ ചെയ്തികള്‍ തന്നെ. :)
അഭി - നന്നായി? സന്തോഷം.
ഗീത വാപ്പാല - ഗീതയുടെ അഭിപ്രായം കണക്കിലെടുത്താണ് അര്‍ദ്ധ രാത്രിക്ക് കുടപിടിച്ച അല്‍പ്പന്റെ ഫോട്ടോ ഇട്ടത്. നന്ദി ഒക്കെ മനസ്സിലായതിന്.
ഇങ്ങനെയുള്ള പാവങ്ങള്‍ എല്ലായിടത്തും കാണും ചേച്ചീ. നാട്ടിലായാലും ജോലിസ്ഥലങ്ങളിലായാലും... അവര്‍ പറയുന്നതാണ് എല്ലാം. മറ്റൂള്ളവര്‍ എല്ലാം കേള്‍ക്കണം, അനുസരിയ്ക്കണം.
ReplyDeleteകവിത ഇഷ്ടമായി :)
എനിക്കിഷ്ടമില്ല തീരെ
ReplyDelete"പാവങ്ങളെ" കുറിച്ചെഴുതാന്‍,
എങ്കിലും എഴുതിക്കുന്നു അവര്‍
എന്റെ കൈയും പിടിച്ച്
ഇഷ്ടമില്ലെങ്കിലും തുടരുക...
'പാവങ്ങള്‍..'(!) അവരെക്കുറിച്ചെഴുതാനും
ആരെങ്കിലുമൊക്കെ വേണ്ടേ...
:-)
ReplyDeleteaasamsakal
"Poor" lady merry Christmas and Happy new year
ReplyDeleteഎന്നാലും ചേച്ചി ആ പാവങ്ങളെ ഇങ്ങനെ പറയണ്ടായിരുന്നു!
ReplyDeleteഅവര് വെറും പാവങ്ങള്‍ അല്ലെ!?
ഇതൊക്കെ അവരുടെ കുഴപ്പമല്ലല്ലോ... കുഴപ്പം നമ്മുടെയല്ലേ!
അവരെ അങ്ങനെ തന്നെ ആവാന്‍ അനുവദികകുന്നവരുടെ!!
Good satire!
ശ്രീ - മനസ്സിലായല്ലോ, നന്ദി. :-)
ReplyDeleteമുഖ്താര്‍-പക്ഷെ ശരിക്കും എനിക്കിഷ്ടമില്ലായിരുന്നു. ഇവിടെ എത്തി അഭിപ്രായം പറഞ്ഞതിന് നന്ദി. :-)
ഉമേഷ് - :-) ആശംസകള്‍ തിരിച്ചും.
poor-me/പാവം-ഞാന്‍ - അങ്ങോട്ടും ആശംസകള്‍.
ജയന്‍ - വളരെ നന്ദി സുഹൃത്തെ, ഇത് ശരിക്കും മനസ്സിലാക്കാന്‍ ഡോക്ടറിനു കഴിഞ്ഞതിനാല്‍ ഞാന്‍ കൃതാര്‍ത്ഥയായി.
കവിത
ReplyDeleteകവിതയായിരിക്കട്ടെ
" സഹായിക്കാറുണ്ട്, തൊഴുതു നില്‍ക്കാന്‍ വേണ്ടി-
ReplyDeleteമാത്രം, സ്നേഹിക്കാറുണ്ട് തന്‍പോന്നവരെ മാത്രം
ദേഷ്യം വരാറുണ്ട് "രാജാവ് നഗ്നനാണെന്നു"പറയുമ്പോള്‍ ഒക്കെ
പരിഹസിക്കാറുണ്ട്, പക്ഷെ തിരിച്ചു പരിഹസിക്കരുതെന്നു മാത്രം!
എല്ലാത്തിനും അതീതരല്ലേ ആ "പാവങ്ങള്‍" "
സുകന്യ നന്ദി ഞങ്ങളെ കുറിച്ച് എഴുതിയതിനു....
hmm me still in confusion anyways...
ReplyDeleteWish you a wonderful New Year ahead ...
അബ്ദുല്‍ സലാം - അങ്ങനെ ഒരു പേരിട്ടു എന്നല്ലാതെ എഴുതുന്നത് കവിത എന്ന വാക്കിന്റെ ഏഴയലത്ത് പോലും എത്തിയിട്ടില്ല എന്ന് ധാരണയുണ്ട് . പക്ഷെ പറക്കാന്‍ ചിറക് കിട്ടിയ പോലെ ഉണ്ട് . ഇവിടെ വന്നതില്‍ സന്തോഷം.
ReplyDeleteവരവൂരാന്‍ - അങ്ങനെ ധരിച്ചുവോ? എങ്കില്‍ തെറ്റി. ബ്ലോഗ്ഗിലെ നല്ല സുഹൃത്തുക്കളല്ലേ നിങ്ങള്‍ ?
Deeps - അയ്യോ. ഞാന്‍ കരുതി...... പോട്ടെ.
Thank u and wish u the same.