Saturday, January 30, 2010

രണ്ടു ചിന്തകള്‍


ആശങ്ക

പലരും പലരെയും പറയാറുണ്ട്‌
കൊടുമുടിയില്‍ ആണെന്ന്
പ്രശസ്തിയുടെ, സന്തോഷത്തിന്റെ, ......
ഞാനുമിന്നു കൊടുമുടിയുടെ നെറുകയിലാണ്

എനിക്ക് വിധിക്കപ്പെട്ട കൊടുമുടി കയറവേ
കാല്‍കള്‍ ഇടറിയില്ല ഗര്‍ത്തങ്ങളില്‍
കോച്ചും തണുപ്പില്‍ മരവിച്ചതുമില്ല
ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക

എങ്കിലും ഒട്ടും ആശങ്കയില്ലാതെ നീ കൂടെ-
യുള്ളപ്പോള്‍ ഞാനിവിടെ സുരക്ഷിതയാണ്,
നിലനില്‍ക്കുന്നു ഇവിടെ, നിലനിര്‍ത്തുന്നു ശുഭചിന്തകള്‍
ആ കൊടുമുടി അലിഞ്ഞില്ലാതായാല്‍ ഞാനുമേ ഞാനല്ലല്ലോ

ത്യാഗം

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

നീ നിന്‍റെ ഹൃദയം എനിക്കായ് തുറന്നില്ല
ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
നീ നിന്‍റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്?

നീ എന്നും മുഖം മിനുക്കിയിരുന്നു,
അതെനിക്കുവേണ്ടി ആയിരുന്നുവോ?
പലപ്പോഴും നീ കൈകള്‍ നീട്ടിയെങ്കിലും
അതെന്റെ കരം ഗ്രഹിക്കാനായിരുന്നുവോ?

നിന്‍റെ കണ്ഠം ഇടരുമ്പോഴെല്ലാം ഞാനെന്റെ
ഗദ്ഗദം മറച്ചു വെച്ചില്ലേ? പക്ഷെ നീ
എനിക്ക് വേണ്ടി, നമുക്ക് വേണ്ടി-
ചെയ്ത കാര്യം എനിക്ക് ചെയ്യാനാവില്ലല്ലോ

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

37 comments:

  1. ആശങ്കയുടെ കൊടിമുടിയില്‍
    ത്യാഗത്തിന്‍റേയും.!


    നന്നായി,ആശംസകള്‍

    ReplyDelete
  2. ത്യാഗം=സ്നേഹം.മനസ്സിനകത്താ കുളിര്‍ തടാകമുണ്ടെങ്കില്‍ പിന്നെ എന്തിന് ആശങ്ക.

    ReplyDelete
  3. ചിന്തയും കൊള്ളാം കവിതയും കൊള്ളാം

    ReplyDelete
  4. ത്യഗതോടെയുള്ള കൊടുമുടി കയറ്റം!!!! all the best ...

    ReplyDelete
  5. രണ്ടു ചിന്തകളും നന്നായി.
    ത്യാഗം എന്ന കവിത പറയുന്നത് "ത്യാഗ" ത്തെപ്പറ്റിയാണോ..??
    അത് ത്യാഗമായി കാണരുതെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  6. ഓപ്പോളേ ആശങ്കയും, ത്യാഗവും ഒന്നിനൊന്നു മികച്ചത് തന്നെ

    ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക (ആ വരികള്‍ ഒത്തിരി ഇഷ്ടായി)

    നീ നിന്‍റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
    ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്? (പേടിപ്പിക്കല്ലേ)

    നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും (എന്റെ അമ്മ സത്യം ഞാന്‍ ക്ഷമിക്കില്ല)

    ആശംസകള്‍ ഓപ്പോളേ.

    ReplyDelete
  7. ചേച്ചി...നല്ല ചിന്തകള്‍ ട്ടോ...
    പിന്നെ ദെ ഇത്..
    >>നീ നിന്‍റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
    -- കാമിലാരി ഒരെണ്ണം വാങ്ങി കൊടുത്താലോ ന്നെ ?

    ReplyDelete
  8. സന്തോഷത്തിന്റെ കൊടുമുടിയില്‍ എന്നും നില്‍ക്കുമാറാകട്ടെ ..

    ReplyDelete
  9. സ്നേഹം ഉണ്ടെങ്കില്‍ ത്യാഗം താനേ വരും. എങ്കിലും അവയുടെ കൊടുമുടി കയറാന്‍ ഞാനില്ല. ആശങ്കയില്ല. പരാതിയില്ല, .... പരിഭവവുമില്ല... കാരണം സ്നേഹം അതെ അളവില്‍ തിരികെ കിട്ടാന്‍ ഉള്ള വാശിയില്ല. അപ്പോള്‍ എനിക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കൊടുമുടി കയറാന്‍ കഴിയും. ''ആശങ്ക'' ഇഷ്ടമായി... പക്ഷെ ''ത്യാഗം''.. വായിക്കുമ്പോള്‍ ആകെ ഒരു ആശങ്ക.

    ReplyDelete
  10. that 'ആശങ്ക' is one with magical touch.. wow... amazing lines...
    it wont be surpricing if our anxities and worries disappear in that peak!!

    ReplyDelete
  11. vidhiyute vazhikal
    paruparuthathayalum
    pathupathuthathayalum
    shubhachinthakalode
    atmadhairyathode
    cherupunchiriyumay
    neengukayallathe
    marichonnumcheyyanilla

    very good,keep it up

    kakkapulli

    ReplyDelete
  12. നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും ..
    തല്‍ക്കാലം ഞാനും ക്ഷമിച്ചിരിക്കുന്നു..

    ReplyDelete
  13. വഴിപോക്കന്‍ - നന്നായോ, സന്തോഷം.

    ഖാദര്‍ - ഈ അഭിപ്രായത്തിന് ഒട്ടും ആശങ്കയില്ലാതെ നന്ദി

    അരുണ്‍ - ഈ പ്രോത്സാഹനത്തിന് നന്ദി.

    ഗീത - അര്‍ത്ഥവത്തായ കമന്റ്‌. ഓള്‍ ദി ബെസ്റ്റ് ഫലിച്ചു. അതിനു വേറെ നന്ദി

    മുരളി - സന്തോഷം. അത് എനിക്ക് ത്യാഗമായെ കാണാന്‍ കഴിയു.

    രാജീവ്‌ - ആണോ, വളരെ സന്തോഷം. കുറച്ച് പേടി വേണ്ടേ ?

    ഷിനോ - ഇവിടെഎത്തിയതിലും കമന്റിനും വളരെ നന്ദി.

    കണ്ണനുണ്ണി - ചിന്തകള്‍ ഇഷ്ടമായതില്‍ സന്തോഷം. കാമിലാരി ഒക്കെ ഉണ്ടെന്നു അറിയാം. അതുണ്ടെന്നു പറഞ്ഞു തുടങ്ങിയാല്‍ പിന്നെ രക്ഷയില്ലട്ടോ.

    സുമേഷ് മേനോന്‍ - നന്ദി ഈ ആശംസകള്‍ക്ക്.

    മയില്‍‌പീലി - രണ്ടും വ്യത്യസ്ത ചിന്തകളാണ്
    സ്നേഹത്തിന്‍റെ കൊടുമുടി കയറുന്ന കാര്യം പറഞ്ഞിട്ടില്ല. ആശങ്കയുടെ ആണ് പറഞ്ഞത്. ആശങ്ക, ദുഃഖം എല്ലാം ഉണ്ടെങ്കിലെ സന്തോഷത്തിന്റെ വില അറിയൂ. "ത്യാഗം" അത്ര പോര അല്ലെ ? ആശങ്കപ്പെടേണ്ട. വഴിയുണ്ടാക്കാം.

    deeps - നന്ദി ഒന്ന് മാത്രം അറിയിക്കുന്നു.

    കാക്കപ്പുള്ളി - മറിച്ചൊന്നും ചെയ്യാനില്ല , ഒരു ചെറു പുഞ്ചിരിയോടെ,

    മുഖ്താര്‍ - ക്ഷമിച്ചല്ലോ. അത് മതി.

    എല്ലാരോടുമായി. മൂന്ന്‌ ദിവസം അവധിയായിരുന്നു. അതാണ്‌ മറുപടി വൈകിയത്.

    ReplyDelete
  14. കൊള്ളാം ചേച്ചീ... "ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക?"

    ReplyDelete
  15. നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും!!!

    ReplyDelete
  16. എത്രയോ കൊടുമുടികള്‍ കയറി ഇറങ്ങിയാലാണീ ജീവിതം ഒന്നു മുന്നോട്ട് പോകുക..

    ReplyDelete
  17. ശ്രീ - :) നന്ദി.

    ഒഴാക്കന്‍ - നന്ദി, ഇനിയും വരണേ

    പ്രദീപ്‌ - ശരിയാണ്. സന്തോഷം വീണ്ടും കണ്ടതില്‍.

    ReplyDelete
  18. ആശങ്കകളെല്ലാം ത്യാഗത്തിൽ മറഞ്ഞു പോയിരിക്കുന്നു. :)

    ReplyDelete
  19. നമോവാകം ...ആ മനസ്സിന്

    ReplyDelete
  20. ഒട്ടും ആശങ്കയില്ലാതെ പറയാം കവിത മനോഹരം!!!

    ReplyDelete
  21. oooops...
    busy days ahead i guess.. i havent been able to reach out to all as i used to ...

    ReplyDelete
  22. വയനാടന്‍ - ശരിയാണ്. നന്ദി

    poor-me/പാവം-ഞാന്‍ - തിരിച്ചും നമിക്കുന്നു.

    രമണിക - ആണോ? സന്തോഷം.

    deeps - അതങ്ങനെയാണ്. ഇത്രയൊക്കെ ഒപ്പിക്കുന്നുണ്ടല്ലോ. :-)

    ReplyDelete
  23. ഇതുവഴി ആദ്യമായാണ്‌. വരവ് വെറുതെയായില്ല. ആശംസകള്‍.

    ReplyDelete
  24. ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക
    അതെ ഇത് തീരെ സംശയമില്ലാത്ത കാര്യം തന്നെയാണ് കേട്ടൊ..
    നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും ...ഇത്രയ്ക്കൊക്കെ ത്യാഗം ചെയ്യേണ്ട ഒരുകാര്യവുമില്ല ..കേട്ടൊ സുകന്യേ..

    ReplyDelete
  25. chilappozhokke chila karyangal angine thanneyaanu..

    best wishes

    ReplyDelete
  26. ശ്രദ്ധേയന്‍ - ഇനിയും വരുമല്ലോ. ആശംസകള്‍ അങ്ങോട്ടും.

    ബിലാത്തിപട്ടണം - ഹും.. കേട്ടു സുഹൃത്തെ, പക്ഷെ..

    the man to walk with - നന്ദി, കാര്യങ്ങള്‍ അങ്ങനെ പോട്ടെ അല്ലെ.

    ReplyDelete
  27. നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

    അതു വളരെ ശരിയാണ്.

    ReplyDelete
  28. ആദ്യമായി എത്തിയതാണ്. സന്തോഷവും, സംത്ര്യപ്തിയും ഉണ്ട്. ത്യാഗവും, സഹനവും, വിശാലവുമായ ആ മനസ്സിനു വളരെ നന്ദി...

    ReplyDelete
  29. എല്ലാരോടുമായ് - നിങ്ങളുടെ ഒക്കെ കമന്റുകള്‍ തടവിലാക്കപ്പെട്ട പോലെ ആയത് എന്‍റെ മൂന്ന്‌ ദിവസത്തെ അവധിയും പിന്നെ നെറ്റ് ഇവിടെ കുഴപ്പവും ആയതിനാല്‍.

    കുമാരന്‍ - ആണല്ലേ ? നന്ദി

    മഷിത്തണ്ട് - നന്ദി ഈ സന്ദര്‍ശനത്തിന്‌ , കമന്റിന്

    പാലക്കുഴി - ആദ്യമായ് എത്തി നന്ദി പറഞ്ഞ സുഹൃത്തിനും നന്ദി. ഇനിയും വരണേ

    ReplyDelete
  30. നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും
    നീ നിന്‍റെ ഹൃദയം എനിക്കായ് തുറന്നില്ല
    ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
    ഇഷ്ടമായി..നല്ല വരികള്‍...

    ReplyDelete
  31. ലച്ചു - സന്തോഷം. ഇനിയും കാണില്ലേ

    ReplyDelete
  32. മഹാരഥന്മാരും ചെയ്തത് ഇത്രയെ ഉള്ളു..
    നമ്മള്‍ എന്ത് ചെയ്താലും അവര്‍ നമ്മോട് ക്ഷമിക്കും..

    വളരെ ലളിതമായി എഴുതിയ ഈ വ്യക്തിയോടും എനിക്കു പറയാന്‍ ഉള്ളത് ഇത്രയെ ഉള്ളു.. എന്നോട് ക്ഷമിക്കുക.. അല്പം താമസിച്ച്കു പോയി ഈ ബ്ലോഗ് കാണാന്‍..

    ReplyDelete
  33. sirjan - അതൊന്നും സാരമില്ല.
    ഓരോന്നിനും ഓരോ സമയം ഉണ്ടല്ലോ.
    നന്ദി ഈ വഴി വന്നതിന്.

    ReplyDelete
  34. എനിക്ക് വിധിക്കപ്പെട്ട കൊടുമുടി കയറവേ
    കാല്‍കള്‍ ഇടറിയില്ല ഗര്‍ത്തങ്ങളില്‍
    കോച്ചും തണുപ്പില്‍ മരവിച്ചതുമില്ല
    ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക
    ==========
    ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക.

    വരികള്‍ ഇഷ്ടമായി

    ReplyDelete