Monday, May 10, 2010

എന്‍റെ ഒരു കാര്യേയ്...!


ഒരു കൊച്ചുനോട്ടം കൊണ്ടവള്‍ -
കണ്ടെടുത്തു ഒരുപാട് കാര്യങ്ങള്‍
കാര്യം പറഞ്ഞാല്‍ പിണങ്ങിയാലോ?
പിണങ്ങിയാല്‍ പിന്നത് കാര്യമായാലോ ?

കാര്യങ്ങളൊക്കെയും കാര്യമാക്കാതെ
കാര്യമായ്‌ നിന്നു അവള്‍ കാര്യത്തിലും
അതുപോല്‍ കാര്യമല്ലാത്തതിലും.
ഓ ഇതാ ഇപ്പൊ കാര്യം? നല്ല കാര്യമായി !

50 comments:

  1. നമസ്തേ ചേച്ചി

    ഞാനൊരു യാത്രയിലായിരുന്നു പോണ്വ‍ഴിക്കാ ഇതു അണ്ണില്‍ പെട്ടത്.ന്ന ന്ന് കേറീട്ടുപോകാം എന്ന് കരുതി.


    കേറിപ്പൊ ഞാന്‍ മാത്രമേ ഉള്ളു.പ്ക്ഷേ മേശമേല്‍ ഒരു ചൂടന്‍ ചായ വച്ചിരുന്നു.ആഹ എന്തൊരു സുഖം ഒരു കവിത വായിക്കുന്ന സുഖം.

    കാര്യം പറഞ്ഞാല്‍ പിണങ്ങിയാലോ?
    പിണങ്ങിയാല്‍ പിന്നത് കാര്യമായാലോ ?

    ഭാവുകങ്ങള്‍

    ReplyDelete
  2. കാര്യം പറഞ്ഞാലും പിണങ്ങുമോ?

    നല്ല കാര്യം തന്നെ...

    :)

    ReplyDelete
  3. ദപ്പോ ദതാണ് കാര്യം!

    ReplyDelete
  4. നാളുകുറെയായി പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലാതെ ഒളിച്ചു നടക്കായിരുന്നു അല്ലെ? ഹും .....എന്തായാലും ആശംസകള്‍ ...

    ReplyDelete
  5. ആളെ കുഴക്കിയല്ലോ ...!

    ReplyDelete
  6. കാണുന്ന കാര്യങ്ങള് വിളിച്ചുപറഞ്ഞാല്‍ പിണങ്ങും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
    കാര്യമാക്കാതിരിക്കുന്നത് തന്നെ കാര്യം.
    ഭാവുകങ്ങള്‍.

    ReplyDelete
  7. കാര്യത്തിലും അകാര്യത്തിലും നമ്മള്‍
    കടുമ്പിടുത്തക്കാര്യക്കാരല്ലേ
    കാര്യത്തിലോ നമ്മള്‍ കാരണമില്ലാത്തവര്‍
    കാരണത്തിലോ നമ്മള്‍ കാര്യവിവരമില്ലാത്തവര്‍

    പറഞ്ഞു പറഞ്ഞു ദാ ഇതും കാര്യമായി.

    കാര്യം കളിയായും പറയാം ല്ലേ?

    ഹൊ ഈ പ്രാസത്തിന്റെ ഒരു കാര്യമുള്ള കളിയെ.

    ReplyDelete
  8. നല്ല കാര്യം തന്നെ .!! കാര്യം പറഞ്ഞതിനു പിണങ്ങല്ലെ. അതല്ലെ കാര്യം.!!

    ReplyDelete
  9. എനിക്ക് വല്ല കാര്യവുമുണ്ടായിരുന്നൊ.........:)

    ReplyDelete
  10. Hooo
    ethoru mathiri manushane dashakana karyayo poyi....

    next time plse see that you dont go around with that കൊച്ചുനോട്ടം

    ReplyDelete
  11. കൃഷ്ണഭദ്ര - ഒരുപാട് സന്തോഷം തോന്നി കമന്റ്‌ വായിച്ചപ്പോള്‍. നന്ദി.

    ശ്രീ - അതാണല്ലോ ലോകം. അതാണല്ലോ കാര്യം.

    ഒഴാക്കാന്‍ - ദതന്നെ കാര്യം. :)

    ജിഷാദ് - ലീവില്‍ ആയിരുന്നു. ഓഫീസില്‍ വന്നാണ് ബൂലോകത്ത് കറക്കം. ;)

    വഴിപോക്കന്‍ - ആണോ? നന്ദി.

    ബിലാത്തിപട്ടണം - കാരണമില്ലാത്ത കാര്യങ്ങള്‍ എന്നും പറയാം. നന്ദി.

    രവീന - കാര്യമില്ലാതെ കുഴങ്ങല്ലേ. നന്ദി.

    രാജേഷ്‌ - ആണല്ലേ, നന്ദി.

    റാംജി - എനിക്ക് കിട്ടിയ നല്ല ഉപദേശം. നന്ദി.

    സുരേഷ് - "കാര്യത്തിലോ നമ്മള്‍ കാരണമില്ലാത്തവര്‍കാരണത്തിലോ നമ്മള്‍ കാര്യവിവരമില്ലാത്തവര്‍" അത് കലക്കി. പ്രാസം അങ്ങനെ വന്നു ചേര്‍ന്നുന്നെ ഉള്ളു.

    ഹംസ - അതെന്നെ കാര്യം. :)

    മാറുന്ന മലയാളി - ഒരു കാര്യവുമില്ലെങ്കിലും വന്നില്ലേ. :)

    deeps - ഹേയ്, ഞാനെവിടേം പോണില്ല. കാര്യങ്ങളൊക്കെ എന്‍റെ കാഴ്ചയിലേക്ക് വരുന്നു. എന്ത് ചെയ്യാന്‍?

    ReplyDelete
  12. അല്ലാ...അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ, ന്താ അവള്‍ക്ക് പ്രശ്‌നം? കാര്യം എന്താന്ന് അറിഞ്ഞിട്ടുതന്നെ കാര്യം. :)

    നല്ല കൊച്ചുകവിത!

    ReplyDelete
  13. വായാടി - ആഹാ നല്ല കാര്യമായി. വായാടിയോട് പറയാതെ പിന്നെ എന്ത് കാര്യം. ചിരിപ്പിച്ചുട്ടോ.

    ReplyDelete
  14. കൊള്ളാമല്ലോ... കുഞ്ഞുണ്ണി മാഷ്‌ടെ കവിത പോലെ മനോഹരം...

    ReplyDelete
  15. വായിച്ചു..... നല്ലപോലെ ആസ്വതിച്ചു ....നല്ല കവിത ... നമ്മുടെ സമൂഹത് ചിലവര്‍ മറ്റുള്ള്ളവരുടെ കാര്യമാക്കണ്ടാത്ത്ത കാര്യങ്ങള്‍ കാര്യമാക്കും????????? അവനവന്റെ കാര്യമാക്കേണ്ട കാര്യങ്ങള്‍ കാര്യമാക്കുകയുമില്ല!!!!!!!!!!! അതാണ് കുറുക്കു ബുദ്ധി /selfishness ?????????? ഇതാണ് സുകന്യ നമ്മുടെ ചുറ്റുപാടും !!!!!!!!!! കാര്യങ്ങള്‍ കാര്യമാക്കാതെ .... കാര്യമാക്കുന്നത് കണ്ടില്ലെന്നു നടിച്ചു നില്‍ക്കുന്നതാണ് നല്ലത് ??? നമ്മുടെ ടെന്‍ഷന്‍ കുറയുമല്ലോ ..... ഭാവുകങ്ങള്‍!!!!!!!

    ReplyDelete
  16. ഈ കാര്യവിചാരം നന്നായീട്ടോ.

    ReplyDelete
  17. വിനുവേട്ടന്‍ - ആ മഹാത്മാവിന്റെ കാല്‍പാദത്തിലെ പൊടിപോലുമാവില്ല ഞാന്‍ എന്ന തിരിച്ചറിവോടെ, നന്ദി വിനുവേട്ടാ

    ഗീത വാപ്പാല- ശരിയാണ്. ടെന്‍ഷന്‍ ഇല്ലാതെ ഇരിക്കാന്‍ ഇത് തന്നെ ബുദ്ധി. ആസ്വദിച്ചു എന്നറിഞ്ഞു സന്തോഷം.

    ഗീത - നന്നായോ, സന്തോഷം

    ധനകൃതി - സന്തോഷം. ബാക്കി പോരട്ടെ.

    ReplyDelete
  18. നല്ല കാര്യമായി !

    ReplyDelete
  19. Erakkadan, അഭി - കാര്യമായിട്ടും നന്ദി.

    ReplyDelete
  20. ചേച്ചി കാര്യം പറഞ്ഞാൽ പിണങ്ങരുത്.. അത് ശരിയല്ല.. കവിത നന്നായെട്ടോ...
    പിന്നെ കമന്റ് കണ്ടു. അപ്പോൾ മാത്രമാണു അറിഞ്ഞത്. എന്താ പറയേണ്ടതെന്ന് അറിയില്ല. വേർപാടുകൾ എന്നും തീരാദുഖങ്ങളാണ്. അത് പ്രിയപ്പെട്ടവരാകുമ്പോൾ .. ഇല്ല ചേച്ചി.. ഇവിടെ കമന്റി തീർക്കുന്നില്ല. പിന്നെ പോസ്റ്റുകളെക്കാളും നമുക്ക് വലുതല്ലേ ബന്ധങ്ങൾ.. പൊരുത്തപ്പെടാൻ കഴിയട്ടെ.. എല്ലാവർക്കും.
    ഓഫ് : ഇമെയിൽ അഡ്രസ് അറിയില്ലാത്തത്തത് കൊണ്ടാണ് ഇവിടെ കമന്റിയത്. തെറ്റായെങ്കിൽ കമന്റ് ഡിലീറ്റിയാലും വിഷമമില്ല.. ഇനിയും കാണാം ചേച്ചീ

    ReplyDelete
  21. കാര്യമില്ലായ്മയിലും ഒരു കാര്യമുണ്ട്‌

    ReplyDelete
  22. കുറെ കാലമായി നെറ്റിലും ബ്ലോഗ്ഗിലുമോക്കെ....ഇവിടെ നിന്നു വീണ്ടും തുടങ്ങട്ടെ...ആശംസകൾ

    ReplyDelete
  23. ഈ കൊച്ചു കവിത ഇഷ്ട്ടപ്പെട്ടു
    കാര്യമായിട്ട് പറഞ്ഞതാട്ടോ..:))

    ReplyDelete
  24. ഇതാപ്പോ നല്ല കാര്യം ആയതു ...ഈ കവിത എത്ര നല്ലക്കാര്യം....കാര്യങ്ങള്‍ ഒക്കെയും കാരണമില്ലാതെ വെറും കാര്യങ്ങള്‍ മാത്രമായി അവശേഷിക്കുന്ന ഈ കലികാലത്ത് ...കാര്യങ്ങളെ കുറിച്ച് ഒരു കവിത എഴുതിയ പ്രിയ എഴുത്തുകാരി ആശംസകള്‍ !!!
    "കാര്യങ്ങളൊക്കെയും കാര്യമാക്കാതെ കാര്യമായ്‌ നിന്നു അവള്‍ കാര്യത്തിലും അതുപോല്‍ കാര്യമല്ലാത്തതിലും.ഓ ഇതാ ഇപ്പൊ കാര്യം? നല്ല കാര്യമായി "

    ReplyDelete
  25. കാര്യം പറയാല്ലോ...
    വായിച്ചു ഒരു കാര്യവും മനസ്സിലായില്ല!
    അല്ല;എന്റെ ഒരു കാര്യ്യ്‌...!

    ReplyDelete
  26. മനോരാജ് - തീര്‍ച്ചയായും. ഇനിയും കാണണം.

    khader - ആണോ. :)

    വരവൂരാന്‍ - ഇവിടെ വീണ്ടും വന്നല്ലോ. സന്തോഷം.

    സിനു - അതെനിക്കറിയാം. :)

    Aadhila - നന്ദി സുഹൃത്തെ, ഇനിയും വരില്ലേ.

    ഇസ്മായില്‍ - അതൊന്നും കാര്യമാക്കുന്നില്ല. :)

    ReplyDelete
  27. ഒരു ചെറു കവിത വായിച്ചു വല്ലാതെ കുഴച്ചു. എങ്കിലും അതിൽ കാര്യമില്ലാതില്ല. ആശംസകൾ

    ReplyDelete
  28. ചെറിയ കവിതയിലെ വലിയ കാര്യം ...

    ReplyDelete
  29. കൊച്ചു കവിത ഇഷ്ട്ടപ്പെട്ടു

    ReplyDelete
  30. Karyam Kauthukam

    Thank you for sharing this....


    Regards

    :-)

    ReplyDelete
  31. പാലക്കുഴി - കുഴച്ചു അല്ലെ? അത് കാര്യമാക്കല്ലേ നന്ദി :)

    മഹേഷ്‌ - ആണോ ? നന്ദി :)

    രമണിക - സന്തോഷം

    പ്രണവം രവികുമാര്‍ - ആദ്യമായ് വന്നു കാര്യത്തിലേക്ക് കടന്നതിന് നന്ദി.

    ReplyDelete
  32. കാര്യമെന്തനെന്നറിയാതെ പോകുന്ന കാര്യം നിസ്സരമാല്ലെങ്ങിലും കര്യതിണ്ടേ കാര്യം തിരക്കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുന്ടെഗിലും കാര്യങ്ങളിത്രയെ ഉള്ളൂ എന്നാ കാര്യം മാത്രം മുന്നോട്ടു നയിക്കുന്നു നമ്മെ. vallathum manasilayo?

    ReplyDelete
  33. എല്ലാം നല്ല കാര്യങ്ങള്‍

    കാര്യമായി പറഞ്ഞത് മുഴുവന്‍
    കാര്യമായി എടുത്തു...........

    ReplyDelete
  34. സുകന്യ...‌.പഴയ കവിതകള്‍ വായിക്കാനായി വെറുതെ ഒന്ന് ഈ വഴി വന്നതാണ്. അപ്പോഴാണ്‌ അമ്മയുടെ മരണത്തെ കുറിച്ച് കമന്റില്‍ വായിച്ചത്. സുകന്യയുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു.

    ReplyDelete
  35. എന്താ കാര്യം ചേച്ചി...
    :-)

    ReplyDelete
  36. മയില്‍‌പീലി - അക്ഷരപിശക് ഒഴിച്ചാല്‍ ബാക്കിയൊക്കെ മനസ്സിലായി. മുന്നോട്ട് നയിക്കുന്നത് ഇതൊക്കെ തന്നെ. കമന്റ്‌ അപ്രൂവ് ചെയ്യാനും മറുപടിയും വൈകിയത് അറിയാമല്ലോ? എന്നിട്ടും എന്നെ സംശയിച്ചു? :(

    രമണിക - നന്ദി. വൈകിയത് കാര്യമാക്കല്ലേ :)

    വായാടി - നല്ല മനസ്സിന് നന്ദി.

    ജയരാജ്‌ - ഹല്ല പിന്നെ, :)

    ഉപാസന - കാര്യമെന്തെന്ന് ആരും ചോദിച്ചില്ല. ചോദിച്ചത് തന്നെ കാര്യമായി എടുക്കുന്നു. :)

    ReplyDelete
  37. അല്ല ഇതിപ്പൊ എന്താ കാര്യം ?

    ReplyDelete
  38. Sirjan‍ - ഈ ചോദിച്ചതിലാണ് കാര്യം. നന്ദി സുഹൃത്തെ.

    ReplyDelete
  39. കാര്യോല്ല്യാത്ത കാര്യത്തിനാ ഇതിലേ കേറിപ്പോയത്...!
    കേറിയപ്പോഴല്ലെ കാര്യം സഹിതം കാര്യം പറഞ്ഞത് കാര്യത്തിലാണെന്ന് തോന്നിയത്.... എന്നാ പിന്നെ കാര്യായിട്ട് രണ്ടു കാര്യം പറഞ്ഞിട്ട് പോകാന്നു കരുതി ..!!
    ‘അസ്സലായിരിക്ക്ണു..’
    ആശംസകൾ....

    ReplyDelete
  40. വീകെ - തിരിച്ചും രണ്ടു കാര്യമങ്ങോട്ടും. നന്ദി, ആശംസകള്‍. :)

    ReplyDelete
  41. നല്ല കാര്യമായി ഈ കൊച്ചുകവിത. ഭാവുകങ്ങള്‍.

    ReplyDelete
  42. അമ്പിളി - ഈ കൊച്ചു കവിതയിലേക്ക് എത്തി നോക്കിയതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  43. വല്ലാത്തൊരു കാര്യമായി പോയി

    ReplyDelete