Thursday, July 29, 2010

തവളക്ക് വേണ്ടി ഒരു കൂപ മണ്‍ഡൂകം


മനം മടുക്കും മണമുള്ള സുവോളജി ലാബില്‍
ഡിസക്ഷന്‍ ബോക്സ്‌ തുറന്നന്നവള്‍ ആയുധം
കയ്യിലേന്തി കീറി തവളയെ, മിടിക്കുന്നുണ്ടോ
ആ ഹൃദയം, എങ്കിലും കാഴ്ച മറച്ച്
കാത്തിരുന്നു അഭിനന്ദനത്തിനായ്

ആ തവളയിന്നെന്നോട് ചോദിക്കുന്നു
എന്നിട്ട് നീയിന്നു ഡോക്ടറായോ
വേണ്ട, എന്‍റെ ജീവചക്രം പഠിപ്പിക്കും ടീച്ചെരെങ്കിലും
പോട്ടെ, നിന്‍റെ ഇഷ്ടം പോലെയുള്ള ഇഷ്ടങ്ങളില്‍ എനിക്കിടമുണ്ടോ
ഒന്നും വേണ്ട, ഒരു രണ്ടു വരി കവിത?
കണ്ണനും പൂക്കളും പക്ഷികളും പ്രകൃതിയും, പോരാത്തതിന്
നിന്‍റെ സങ്കടങ്ങളും വിഷയമായപ്പോള്‍
ഞാന്‍ നിനക്കൊരു വിഷയമേ അല്ലല്ലോ
ഇപ്പോഴും നീ ചിന്തിച്ചത് കൂപ മണ്‍ഡൂകത്തെ പോലെ
ആരൊക്കെ കമന്റിടും ഇതെഴുതിയാലെന്ന്,
എന്താ മിണ്ടാട്ടം മുട്ടിപ്പോയോ
എന്‍റെ മിണ്ടാട്ടം മുട്ടിയത് നീ അറിഞ്ഞില്ലെന്നോ

ഇതെഴുതിയത് ഇത് വായിച്ചതുകൊണ്ട്, http://epaper.mathrubhumi.com/index.php?id=14562&cat=1&date=2010-07-25

തവളയുടെ ശബ്ദം പണ്ടത്തെ പോലെ കേള്‍ക്കുന്നില്ല. ദിനോസറുകളെ പോലെ തവളയും നമുക്ക് അന്യമായാല്‍? നമ്മുടെ വരും തലമുറയ്ക്ക് ഗൂഗിളില്‍ പോയി കണ്ടുപിടിക്കേണ്ടിവരുമോ ഈ ജീവിയെ,
നമ്മുടെ ബാല്യത്തിലെ പലതും ഇന്നത്തെ "വാല്യക്കാര്‍ക്ക്" അന്യമാണ്.

പിന്നെ തവള അങ്ങനെയൊക്കെ പറഞ്ഞോട്ടെ. അതുകൊണ്ട് കമന്റ്‌ വേണ്ട എന്ന് വെക്കണ്ട. ശരി എനിക്കുവേണ്ടിയല്ല, തവളയ്ക്ക് വേണ്ടി ഒരു കമന്റ്‌ , പ്ലീസ്.......

42 comments:

  1. തവളയെ കാണണമെങ്കില്‍ ഇനി നാട്ടുകാരുടെ വയറ്റില്‍ തപ്പേണ്ടിവരും.

    ReplyDelete
  2. തവളാച്ചി പറഞ്ഞട്ടെല്ലെങ്കിലും , പണ്ടത്തെ ഈ തവളസർജ്ജത്തിക്ക് കെട്ക്കട്ടൊരു കമന്റ്..അല്ലേ

    നമ്മുടെ നാട്ടിലെ തവളാ‍ച്ചികൾ ഇല്ലാതായാൽ ,തവളക്കാലുകൾ മാത്രം കഴിച്ചുകൊണ്ടിരിക്കുന്ന ഇവിടെയുള്ള യൂറോപ്യൻ ഗെഡികളാണ് ഏറ്റവും വിഷമിക്കുക കേട്ടൊ സുകന്യേ....

    ReplyDelete
  3. തവള മാത്രമല്ല, അത്തരം മുഴുവന്‍ ജീവികളും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്‌ കരണം ഒന്നല്ല. പലതാണ്‌. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തോടുകളും കുളങ്ങളും എന്നുവേണ്ട നമ്മള്‍ ഉപയോഗിക്കുന്ന മാരകമായ കീടനാശിനികള്‍ അങ്ങിനെ എല്ലാം...ഇത്തരം നാശങ്ങളെ ചേര്‍ത്ത് വായിക്കുമ്പോള്‍ കൊതുക് പെരുകി പുതിയ രോഗങ്ങള്‍ എത്തിപ്പെടുന്നതും കൂട്ടി വായിക്കേണ്ടതാണ്‌ എന്ന് തോന്നുന്നു.

    ReplyDelete
  4. Lucky me, I never liked any of the science related subjects anyway … but that doesn’t I never did any surgery on a frog! :p
    Fortunately for us, they are still available in different colors around here …
    I m sure your thavala will soon be cheerful with the number of comments it will get here …

    ReplyDelete
  5. തവളകള്‍ക്കൊക്കെ ഇപ്പോ എന്താ ബുദ്ധി! എന്തൊക്കെ ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ്‌ ചോദിക്കുന്നത്. ഹും!കൂപമണ്‍‌ഡുകംമായിട്ടിങ്ങിനെ! അപ്പോള്‍ അല്ലായിരുന്നെങ്കിലത്തെ സ്ഥിതിയൊന്ന്‌ ആലോച്ചിച്ച് നോക്കൂ.

    ഈ "തവള" കവിതയ്ക്ക് ഞാനിടും കമന്റ്. നല്ല കവിത.

    ReplyDelete
  6. . നല്ല കവിത.
    bakki pinne
    pazhaya kavithede kamanttu kanananillaa

    ReplyDelete
  7. മനുഷ്യനെ കീറി മുറിക്കുന്ന നാളുകള്‍ അതികം വിദൂരമല്ല

    ReplyDelete
  8. ക്രാ… ക്രാ… ക്രീ… മുറ്റത്തെരു തവള
    അയാൾ തിരിഞ്ഞ് നോക്കി, പൊട്ടകിണറ്റിൽ ഒരു മാക്രി…എം എ ക്ര് ക്ര്…വൈ.
    കൊള്ളാം.

    ReplyDelete
  9. ശരിയാണ്, തവളയെ ഡിസ്സ്ക്ട് ചെയ്ത് പഠിക്കുന്നവരെല്ലാം ഡോക്ടര്‍മാര്‍ ആവുന്നില്ല. അറുപതോ എണ്‍പതോ പേരുള്ള ഒരു ബാച്ചില്‍ നിന്ന് ഒരു പത്തുപേര്‍ ഡോക്ടര്‍മാര്‍ ആയേയ്ക്കാം. അപ്പോള്‍ ബാക്കി തവളകളെയൊക്കെ എന്തിനു കൊന്നൊടുക്കുന്നു? നമുക്ക് ഒരു നിയമം കൊണ്ടുവരാം. ഓരോ ക്ലാസ്സിലേയും ഏറ്റവും മിടുക്കരായ പത്തുപേര്‍ മാത്രം തവളയെ കീറിയാല്‍ മതി എന്ന്. ബാക്കിയുള്ളോര് വെറുതേ നോക്കി നിന്നോട്ടേ. അപ്പോളീ തവളക്ഷാമം തീരും. കൊതുക് കുറയും. തവളക്കാലിനായി തവളയെ പിടിക്കുന്നവരെ നിരോധിക്കണം. പറ്റിയില്ലെങ്കില്‍ അവരെ പിടിച്ചു വച്ചു ഡിസ്സക്ട് ചെയ്യണം.
    നമുക്ക് ഇതിനുവേണ്ടി സമരം ചെയ്യാം സുകന്യേ?
    ഹെന്റമ്മേ ഇതാ തവളപിടുത്തക്കാര്‍ വരുന്നു..
    ഞാന്‍ കൂപത്തില്‍ ചാടി ഒളിച്ചിരിക്കട്ടേ...
    മറ്റൊരു കൂപ മണ്ഡൂകം.

    ReplyDelete
  10. ജിഷാദ് - വേറെ എന്തൊക്കെ വിഭവം ഉണ്ട് കഴിക്കാന്‍, എന്നിട്ടും.. അഭിപ്രായത്തിന് നന്ദി.

    ബിലാത്തിപട്ടണം - അവരോടു പറയൂ , ഇവിടുത്തെ സ്ഥിതി. ചീരയും മുരിങ്ങയും കഴിച്ചു തുടങ്ങാനും ;)

    പട്ടേപ്പാടം റാംജി- ശരിയാണ് ഒരു കണ്ണി നഷ്ടമായാല്‍ എല്ലാം പോയില്ലേ.

    deeps - തവളയ്ക്ക് ഒരു രക്ഷയുണ്ടാവട്ടെ അല്ലെ

    വായാടി - കമന്റ്‌ ചിരിപ്പിച്ചുട്ടോ. നന്ദി വായനക്ക്.

    ധനകൃതി - ആണോ, നന്ദി. പഴയ കവിതയില്‍ കമന്റും മറുപടിയും ഉണ്ടല്ലോ

    ഒഴാക്കന്‍ - ഇനി ആ തവള പകരം വീട്ടും എന്നാണോ ഉദ്ദേശിച്ചത്?

    sm sadique - എം എ ക്ര് ക്ര്…വൈ. അതുകൊള്ളാം. :)

    ഗീത - ഇത് ഞാന്‍ വിചാരിച്ചത് തന്നെ. എന്‍റെ ആ ബാച്ചില്‍ നിന്ന് അഞ്ചു പേര്‍ ഡോക്ടര്‍ ആയതായി അറിയാം, അവരൊക്കെ ഇപ്പൊ എവിടെയാണാവോ, പേര് വെറുതെ ഓര്‍ത്തെടുക്കുന്നു, ദീപക്, ബെന്നി ആന്റോ , അരുണ, ഹേമ, താര. കമന്റിലെ അവസാനത്തെ വരികള്‍ വായിച്ചു ചിരിച്ചു.

    ReplyDelete
  11. പാവം തവള !!!! എന്നാലും ഭാഗ്യമുള്ള തവള ????? സയന്‍സ് പഠിതാക്കളുടെ ഇടയില്‍ വന്നതിലാല്‍ സുകന്യയുടെ കവിതയില്‍ ഒരു ഇടം കിട്ടി ????? വായനക്കാരായ ഞങ്ങള്‍ക്കും അന്നത്തെ തവലയെയൂമ് ഇന്നത്തെ തവലയെയൂമ് ഓര്‍മ്മിക്കാന്‍ കഴിഞ്ഞു ...... നല്ല കവിത

    ReplyDelete
  12. അങ്ങനെ തവളയെയും പിടിച്ച്‌ പോസ്റ്റില്‍ തറച്ചു അല്ലേ?... ഇവിടെ ബാക്കിയുള്ളവര്‍ വിഷയദാരിദ്ര്യം അനുഭവിച്ച്‌ അനന്തതയിലേക്കും നോക്കി ഇരുന്ന് തുടങ്ങിയിട്ട്‌ ഒരു മാസമായി...


    സര്‍വ്വലോക തവളാച്ചികളേ സംഘടിക്കുവിന്‍...
    സംഘടിച്ച്‌ സംഘടിച്ച്‌ ശക്തരാകുവിന്‍...

    കൊള്ളാം കേട്ടോ തവളപുരാണം..

    ReplyDelete
  13. ആ തവളയിന്നെന്നോട് ചോദിക്കുന്നു
    എന്നിട്ട് നീയിന്നു ഡോക്ടറായോ
    വേണ്ട, എന്‍റെ ജീവചക്രം പഠിപ്പിക്കും ടീച്ചെരെങ്കിലും
    പോട്ടെ,

    നമ്മുടെ വരും തലമുറയ്ക്ക് ഗൂഗിളില്‍ പോയി കണ്ടുപിടിക്കേണ്ടിവരുമോ ഈ ജീവിയെ,


    മിക്കവാറും ഗൂഗിളില്‍ തപ്പണ്ടി വരും എന്നു തന്നയാ തോന്നുന്നത് .

    ReplyDelete
  14. ഗീത വാപ്പാല - അവിടെയും ഡോക്ടര്‍ ആവാത്ത ഒരു തവള സര്‍ജന്‍ (ഈ വാക്കിന്കടപ്പാട് : ബിലാത്തിപട്ടണം) ഉണ്ടല്ലേ? "പാണ്ടന്‍ തവളയുടെ പേക്രോം ശബ്ദം പണ്ടേ പോലെ ഫലിക്കുന്നില്ല"
    എന്ന് മനസ്സിലാക്കിയതിന് നന്ദി.

    വിനുവേട്ടന്‍ - തവള പരാതി പറഞ്ഞെങ്കിലും വിനുവേട്ടന് തോന്നിയല്ലോ, തവളയെ വിഷയമാക്കീന്ന്, നന്ദി.

    ഹംസ - പല ജീവജാലങ്ങളെയും ഇനി ഗൂഗിളില്‍ കാണാം. പിന്നെ സ്പീല്‍ബര്‍ഗിനും പണിയാകും :)

    ReplyDelete
  15. "ആ തവളയിന്നെന്നോട് ചോദിക്കുന്നു
    എന്നിട്ട് നീയിന്നു ഡോക്ടറായോ
    വേണ്ട, എന്‍റെ ജീവചക്രം പഠിപ്പിക്കും ടീച്ചെരെങ്കിലും
    പോട്ടെ, നിന്‍റെ ഇഷ്ടം പോലെയുള്ള ഇഷ്ടങ്ങളില്‍ എനിക്കിടമുണ്ടോ
    ഒന്നും വേണ്ട, ഒരു രണ്ടു വരി കവിത?"

    ചേച്ചിയെങ്കിലുമുണ്ടല്ലോ ആ പാവങ്ങളെ കുറിച്ചു ചിന്തിയ്ക്കാന്‍...!

    ReplyDelete
  16. ശ്രീ - നന്ദി, ശ്രീ, വായനക്കും അഭിപ്രായത്തിനും .

    ReplyDelete
  17. സുവോളജി യിലെ "തവള പുരാണം" മറ്റൊരു ബ്ലോഗിലും വായിക്കാനിടയായി,

    വയലും,കായലും,തോടുകളും,വെള്ളം കെട്ടി നില്‍കുന്ന കുണ്ടുകളും കുഴികളും ഏറെ ഇല്ലാതായതോടെ തവളകളും കുറഞ്ഞു.വംശ നാശം വന്നുകൊണ്ടിരിക്കുന്ന തവളകള്‍ക്ക് ഇനിയങ്ങോട്ട് ബ്ലോഗ്‌ എഴുത്ത് കാരെങ്കിലും
    തവള സംരക്ഷണ വര്ഷം കൊണ്ടാടി തവളയെ
    സംരക്ഷിക്കുമെന്ന് പ്രത്യാശിക്കാം.

    വിഷയം തവളയെന്കിലും വരികളില്‍ നല്ല
    ഊര്‍ജം.വായന രസകരം.

    ഭാവുകങ്ങള്‍
    --- ഫാരിസ്‌

    ReplyDelete
  18. എല്ലാം പൊയ്പ്പോവുന്ന കാലത്ത് തവളയ്ക്ക് മാത്രമ ഒരു ജീവിതമോ.? പാമ്പിന്റെ വായിലിരിക്കുന്ന തവളയായ് മനുഷ്യരും.

    ReplyDelete
  19. Thavalakal...!

    Manoharam, Ashamsakal...!!!

    ReplyDelete
  20. സുകന്യ കലക്കീട്ടൊ ഈ കവിത. ഒരു post modern സ്വഭാവമുണ്ട് . കൂടുതല് പ്രതീക്ഷിക്കട്ടെ.

    ReplyDelete
  21. പലര്‍ക്കുംbപഠിച്ച വിഷയം പിന്നീടുള്ള ജീവിതത്തില്‍
    യാതൊരു ആവശ്യവും ഇല്ലാതെ പാഴായി പോവുന്നുണ്ട്. ഇത് വായിച്ചപ്പോള്‍ ബിരുദത്തിന്
    പഠിക്കുന്ന കാലത്ത് കേട്ടിരുന്ന പ്രൊഫസ്സറുടെ ' ലിമിറ്റ് ഡെല്‍ട്ട എക്സ് ടെന്‍ടിങ്ങ് ടു സീറോ ഓഫ് ' എന്ന് തുടങ്ങുന്ന വാക്കുകള്‍ ഓര്‍മ്മ വന്നു.

    ReplyDelete
  22. FARIZ - തവളപുരാണംകണ്ടുപിടിച്ചു വായിച്ചു. വേറെയും തവളപുരാണം അതുവഴി കണ്ടു. രസകരമായി എന്നറിഞ്ഞ് തവളയ്ക്കും സന്തോഷമായീന്ന്. :)

    N B സുരേഷ് - ശരിയാണ്. നമ്മുടെ കാലുറപ്പിച്ചു നിര്‍ത്തുന്ന മണ്ണ് ഒലിച്ചുപോവുന്നത് നാം അറിയുന്നില്ല.

    സുരേഷ്കുമാര്‍ - കുറെ കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം. ആശംസകള്‍ക്ക് നന്ദി.

    ഭാനു - വളരെ സന്തോഷം. കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നത് പേടി ഉണ്ടാക്കുന്നു. എങ്കിലും ശ്രമിക്കാം.

    കേരള ദാസനുണ്ണിയേട്ടാ-ഇവിടെ കണ്ടതില്‍ സന്തോഷം. പഠിച്ചതെന്തായാലും ബ്ലോഗെഴുത്തില്‍ പാലക്കാട്ടെ വല്യേട്ടനല്ലേ :)

    ReplyDelete
  23. അല്ല, ഒന്നു ചോദിച്ചോട്ടെ
    ഈ തവള തന്നോടിങ്ങനെ ചോദിച്ചതെന്തേ ?
    ഏതായാലും പുതുമയുണ്ട്.

    ReplyDelete
  24. Kalavallabhan - മാതൃഭുമിയില്‍ വന്ന ലേഖനം, ലിങ്ക് കൊടുത്തിട്ടില്ലേ, അത് വായിച്ചപ്പോള്‍ പഴയ തവളയെ
    ഓര്‍ത്തു. അഭിപ്രായത്തിന് നന്ദി.

    ReplyDelete
  25. any frog has a day ...rainy season alle...let thavala also enjoy

    ReplyDelete
  26. 'അത്തല പുത്തല തവളാച്ചി..'

    ഭാഗ്യം, തവളകളെ കീറിമുറിക്കുന്ന 'പാവം ക്രൂരനാവാന്‍' എനിക്കും യോഗമുണ്ടായില്ല... പക്ഷെ, ചെറുപ്പത്തില്‍ കുറെ പച്ചത്തവളകളെ അകത്താക്കിയതിന്റെ 'സല്‍പ്പേര്' ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് വേറെ കാര്യം...

    നന്നായിരിക്കുന്നു ഈ തവളപുരാണം... സന്ധ്യാസമയങ്ങളില്‍, പാടത്തും പറമ്പിലും തവളകളും ചീവീടുകളും ചേര്‍ന്നൊരുക്കുന്ന 'റിയാലിറ്റി ഷോ' അറിയാതെ ഓര്‍മ്മയിലെത്തി...

    നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു? തവളാച്ചിയോടോ അതോ തവളസര്‍ജത്തിയോടോ? (പേരുകള്‍ക്ക് കടപ്പാട്: ബി. പട്ടണം)

    ReplyDelete
  27. തവളപുരാണം നന്നായി..പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുക്കാഞ്ഞത് എത്ര നന്നായി എന്നിപ്പോള്‍ തോന്നുന്നു.ഒന്നുമല്ലെങ്കില്‍ തവളകളുടെ പരാതി കേള്‍ക്കണ്ടായല്ലോ :)

    ReplyDelete
  28. തവളയുടെ മിടിക്കുന്ന ഹൃദയത്തിനു കമെന്റു വേണോ, അതോ തവളക്കായി മിടിക്കുന്ന ഹൃദയത്തിനു കമെന്റു വേണോ? സുകന്യേ, കൂപമുണ്ടായിട്ടു വേണ്ടേ അതിൽ മണ്ഡൂകമുണ്ടാവാൻ! കുളവും കൈത്തോടും പുഴയും വറ്റിയിരിക്കുന്നു, കടവിൽ കയറ്റിവെച്ചിരിക്കുന്ന കടത്തുവള്ളത്തിന്റെ പിരിഞ്ഞയമരത്ത് കടത്തുകാരൻ.. (ശാന്ത-കടമ്മനിട്ട)- സുകന്യയുടെ വരികൾ എന്തൊക്കെയോ മനസ്സിൽ കൊണ്ടു വരുന്നു

    ReplyDelete
  29. Deeps - തവളയ്ക്ക് കാലമില്ലാതായിരിക്കുന്നു. തവളയ്ക്കും വേണ്ടേ ഒരു ജീവിതം? :)

    ജിമ്മി ജോണ്‍ - അയ്യേ ... പച്ചത്തവളയെ അകത്താക്കിയെന്നോ? തവളയുടെ കൂടെ ചീവീടിനെയും ഓര്‍ത്തല്ലോ, നന്ദിയൊന്നും വേണ്ട ജിമ്മി, പണമുണ്ടോ കയ്യില്‍? :-)

    ഗോപികൃഷ്ണന്‍ - കമന്റ്‌ ചിരിപ്പിച്ചുട്ടോ. വന്നതിനു നന്ദി.

    ശ്രീനാഥന്‍ - കമന്റ്‌ കണ്ടപ്പോ തവളയ്ക്കും കൂടെ എനിക്കും സന്തോഷം. തവള നന്ദി അല്ല പേക്രോം അറിയിച്ചിട്ടുണ്ട്. :)

    ReplyDelete
  30. ഒരു തവളയുടെ ആത്മ നൊമ്പരങ്ങള്‍...

    ReplyDelete
  31. ok thavalakku vendi thanne aanu ee comment.

    ee thavalakal illathayaal zoology labil pinne enthine keerum..........
    Athu kontu collegukalil ini botanical gardenodoppam thavala valarthu kendram koodi thudangatte.

    pattumenkil sankarayinam thavalakaleyum srishtikkattte...

    ReplyDelete
  32. സോണി - അതെ. കേട്ടുവല്ലോ? നന്ദി.

    ജിനേഷ് - തവളയുടെ ദൌര്‍ലഭ്യം ലാബിനല്ല, മനുഷ്യനാണ് വിന. നന്ദി അഭിപ്രായത്തിന്.

    ReplyDelete
  33. ശരിയാണ്, തവളയെ ഡിസ്സ്ക്ട് ചെയ്ത് പഠിക്കുന്നവരെല്ലാം ഡോക്ടര്‍മാര്‍ ആവുന്നില്ല....

    എല്ലാ ഭാവുകങ്ങളും!!!

    ReplyDelete
  34. ജോയ് പാലക്കല്‍ - പാവം തവളകള്‍ എന്ന് തോന്നിയില്ലേ? നന്ദി.

    ReplyDelete
  35. നന്നായെഴുതി,
    അഭിനന്ദനങ്ങള്‍..

    ReplyDelete
  36. കൊള്ളാം....നല്ല ഉദ്യമം.,..‌‌
    ആശംസകൾ

    ReplyDelete
  37. Thavalakalkku...!

    manoharam, Ashamsakal...!!!!

    ReplyDelete
  38. സോണ, നൌഷാദ് , Deeps, നിയ, ഗോപകുമാര്‍, സുരേഷ് വരാന്‍ വൈകിയതില്‍ ക്ഷമ. ഓണത്തിന് ഒരു തീര്‍ഥാടനം നടത്തി.
    എല്ലാവര്‍ക്കും നന്ദി. ആശംസകള്‍.

    ReplyDelete
  39. That was a helpless requiem for the Frogs

    ReplyDelete