Wednesday, October 20, 2010

മറ നീക്കി മറവി



മറയുന്നില്ല ഓര്‍മചിത്രങ്ങള്‍
മറക്കുന്നില്ല ഓര്‍മപ്പെടുത്തലുകള്‍
മറയ്ക്കുന്നില്ലൊട്ടുമെന്‍
മറവാനെളുതാത്ത മറവിയെ

എടുത്തത് വെക്കാന്‍ മറന്നു
വെച്ചത് എടുക്കാന്‍ മറന്നു
"എടുത്തുവെച്ചതൊക്കെയും" മറ നീക്കി
മറക്കാതെനിക്കുതന്നെതന്നീ മറവി

ഇന്നാള് ഓഫീസില്‍ ഒരു കാര്യം മറന്നു വെച്ചു. വീട്ടില്‍ പോയിട്ടാണ് ഓര്‍മ വന്നത്. പിറ്റേന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഓഫീസിനു പുറത്തായിരുന്നു ജോലി. അതെടുത്തു വെക്കാന്‍ അനിതയെ ചുമതലപ്പെടുത്തി. ഇതറിഞ്ഞ എന്‍റെ നല്ല പാതി എടുത്തുവെച്ച ശകാരം മറക്കാതെനിക്കു തന്നു.
പലതും നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരം ചെറിയ മറവികള്‍ നിങ്ങള്‍ക്കും ഉണ്ടാവില്ലേ? അപ്പൊ മറക്കാതെ നിങ്ങളുടെ മറവിയെ കുറിച്ച് എഴുതുക.

39 comments:

  1. അയ്യോ, ഞങ്ങളിതെവിടാ ? മറന്നു പോയി... ആരാ എന്ത് വേണം?

    ReplyDelete
  2. ഓര്‍മ്മകള്‍ ദുഖമാണ് സുകന്യേ...മറവിയല്ലോ സുഖപ്രദം...

    ReplyDelete
  3. മറക്കാനാകുമോ...നമ്മുക്കെപ്പോഴും
    മറക്കാനാകാത്ത ചിലനിമിഷങ്ങൾ..
    "എടുത്തുവെച്ചതൊക്കെയും"മറനീക്കി,
    മറക്കാതെനിക്കുതന്നെതന്നീ മറവി..!

    ReplyDelete
  4. മറക്കുവാന്‍ പറയുവാന്‍ എന്തെളുപ്പം
    മണ്ണില്‍ ജനിക്കാതിരിക്കലാണതിലെളുപ്പം-
    മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടക്കുമ്പോള്‍
    ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്ത്തിടുന്നു ....

    ReplyDelete
  5. I almost forgot to leave a comment!!!!

    Very true.

    ReplyDelete
  6. ഇത്തരം മറവികള്‍ ഇപ്പോള്‍ കൂടിയിരിക്കുന്നു എന്ന് തോന്നുന്നു. എല്ലാവരിലും മറവി നിഴലിക്കുന്നു. അതില്‍ പ്രായവ്യത്യാസം ഇല്ലെന്നും തോന്നുന്നു.
    കവിത സുന്ദരം.

    ReplyDelete
  7. എന്റെ അമ്മൂമ്മയ്ക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓര്‍മ്മ കുറവ്‌ എന്ന അസുഖം പിടിപ്പെട്ടു. അപ്പോഴാണ്‌ ഞാന്‍ ശരിക്കും മറവി എന്ന വില്ലന്റെ ക്രൂരത നേരിട്ടറിഞ്ഞത്.
    "അമ്മുമ്മേ, എന്നെ മനസ്സിലായോ?" എന്നു ചോദിച്ചാല്‍ എന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരിക്കും. എന്നിട്ട് പറയും
    "മനസ്സിലായി"
    "എന്നാല്‍ ആരാന്ന് പറയൂ"
    അപ്പോള്‍ എന്തോ ഓര്‍മ്മിക്കുന്നതു പോലെ എവിടെയോ നോക്കിയിരിക്കും. എന്നിട്ട് വിഷമത്തോടേ ചോദിക്കും.
    "എനിക്ക് അറിയില്യല്ലോ ആരാ?" എന്ന്‌.
    അതു പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിട്ടുണ്ടാകും...
    ഈ കവിത വായിച്ചപ്പോള്‍ ആ നിമിഷങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.

    ReplyDelete
  8. ത്തെരഞ്ഞെടുപ്പിന്റെ കാലത്ത് തിരക്കേറി മറവി സാധാരണയാണ്, വിഷമിക്കേണ്ട കെട്ടോ!

    ReplyDelete
  9. മറവി മറ നീങ്ങിയപ്പോഴാണ് എന്താ സംഭവം എന്ന് മനസ്സിലായത്‌.
    ഫ്രെഡറിക്ക് നീട്ച്ചേ പറഞ്ഞത് നോക്കൂ "Blessed are the forgetful: for they get the better even of their blunders."
    വളരെ ശരിയല്ലേ?
    മറവിയെ പറ്റി ഓര്‍മിപ്പിച്ചത് നന്നായി.

    ReplyDelete
  10. ഹാപ്പി ബാച്ചിലേര്‍സ് - ഒരു പാവം ബ്ലോഗ്ഗര്‍ ആണേ. കമന്റ്‌ വേണം.

    സിജോയ് - ശരിയാണല്ലോ. ഇങ്ങനെയും എഴുതാന്‍ അറിയാം അല്ലെ?

    മുരളീ മുകുന്ദന്‍ - ഈ കമന്റ്‌ കണ്ടതിനു ശേഷം ഞാന്‍ അവസാന വരികള്‍ എഡിറ്റ്‌ ചെയ്തു. കടപ്പാട്, നന്ദി അറിയിക്കുന്നു.

    രമേശ്‌ - അതാണ്‌ മറവി അനുഗ്രഹമാണെന്ന് പറയുന്നത്. നന്ദി.

    അനില്‍ - അതെന്റെ കാര്യമല്ലേ, നന്ദി.

    റാംജി - എല്ലാവരിലും ഉണ്ടല്ലേ? സമാധാനം. അഭിപ്രായത്തിന് നന്ദി

    വായാടി - വായാടിയുടെ കണ്ണ് നിറച്ചത് എന്റെയും കണ്ണ് നിറച്ചു. സങ്കടപ്പെടല്ലേ, ഇത് വെറും തമാശക്ക് എഴുതിയതല്ലേ? നമ്മളെയും കാത്തിരിക്കുന്നുണ്ട് അമ്മൂമ്മയുടെ അവസ്ഥ. പേടിപ്പിച്ചതല്ലട്ടോ.

    ശ്രീനാഥന്‍ - അത്തെന്നെ. നന്ദി.

    ഹാപ്പി ബാച്ചിലേര്‍സ് - നല്ല അനുസരണ. കമന്റ്‌ വേണം എന്ന് പറയുമ്പോഴേക്കും ...:) നന്ദി.

    ReplyDelete
  11. കമന്റാന്‍ ഞാന്‍ മറന്നു പോയി...
    വീണ്ടും വരാം നല്ലൊരു കമെന്റിനായ് ...

    ReplyDelete
  12. മറവിയെക്കുറിച്ചുള്ള പോസ്റ്റ് നന്നായിരിക്കുന്നു സുകന്യ. ഞാന്‍ ഈ വഴി വന്ന് കുറേ നാളായി.
    എനിക്ക് മറവി തുടങ്ങിയിട്ട് കുറേ നാളായി. ഇന്നാള് ഒരു ബന്ധുവിന്റെ കല്യാണത്തിന് മറവി കാരണം കൂടാനായില്ല.
    പ്രായമായവര്‍ക്ക് മറവി സാധാരണയാ എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറയുന്നു എനിക്ക് വയസ്സായില്ലാ എന്ന്.

    അപ്പോള്‍ സുകന്യക്കുട്ടീ ഈ വഴിക്ക് ഇനിയും വരാം.
    പിന്നെ അങ്കിളിനെ കാണാന്‍ ഈ വഴിക്ക് വന്നേ ഇല്ല.
    തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടില്‍ വണ്ടി ഓടിക്കാന്‍ തീരെ വയ്യാണ്ടായിരിക്കുന്നു. ഇന്നാള് ഒറ്റപ്പാലം വഴിയാ കോയമ്പത്തൂര്‍ക്ക് പോയത്.

    ReplyDelete
  13. ഹോ!

    ഓർമ്മക്കുറവ് എനിക്കും ഒരു പ്രശ്നമാ!

    പിന്നെ സാവകാശം ആലോചിച്ചപ്പോഴല്ലെ പിടികിട്ടിയത്...

    വയസ്സായതിന്റെ ഓരോ പ്രശ്നങ്ങളേ!

    ReplyDelete
  14. “മറവി” എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു.. അന്ന് മറന്നാലും ഇല്ലങ്കിലും മറവി അത്യാവശ്യമായിരുന്നു..

    പിന്നീട് കമന്‍റെഴുതാമെന്ന് കരുതിയ ഞാന്‍ മറന്നാലോ എന്ന് കരുതി ഇപ്പോള്‍ തന്നെ എഴുതി

    ReplyDelete
  15. ജിഷാദ് - അത് മാത്രം മറക്കരുതേ. :)

    ജെ പി അങ്കിള്‍ - അങ്കിളിനെ കാണണം എന്നത് മറന്നിട്ടില്ല. വരാം.

    ജയന്‍ - ഡോക്ടര്‍ പറഞ്ഞു വരുന്നത് എനിക്ക് വയസ്സായി എന്നാണോ? ഇത്തരം മറവി കുട്ടികള്‍ക്ക് വരെ ഉണ്ട്. :)

    ഹംസ - നമ്മളൊക്കെ പെന്നും പെന്‍സിലും കുടയുമൊക്കെ സ്കൂള്‍ കാലത്ത് എത്ര മറന്നു വെച്ചിരിക്കുന്നു. കമന്റ്‌ മറന്നില്ലല്ലോ, നന്ദി.

    ReplyDelete
  16. ജീവിതത്തിലെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും 
    പലപ്പോഴും മറവിക്ക് കാരണമാകും. തിരെഞ്ഞെടുപ്പ് കാലത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ.

    ReplyDelete
  17. വേണ്ടത് വേണ്ടപ്പോള്‍ “മറക്കാതെ” തന്ന ശ്രീമാന്‍ ജിക്ക് അഭിനന്ദനങളുടെ പൂച്ച ചെണ്ടുകള്‍...അദ്ദേഹത്തിന്റെ മേ. വി.തന്നാ‍ല്‍ സമ്മാനം അയച്ചു കൊടുത്തേക്കാം...

    ReplyDelete
  18. മറവി മറവി തന്നെ... ഈ വഴിക്ക്‌ വരാന്‍ തന്നെ മറന്നുപോയി. കാല്‍ ഉളുക്കിയതിന്‌ ശേഷം മറവി ഇത്തിരി കൂടിയോ എന്ന് സംശയം..

    ങ്‌ഹേ...! ഞാന്‍ രണ്ട്‌ ദിവസം മുമ്പ്‌ ഇവിടെ വന്ന് പോയതാണല്ലോ... അപ്പോള്‍ ഞാന്‍ കമന്റ്‌ ഇട്ടില്ലേ...? അതോ ഇനി കമന്റ്‌ ഇടാന്‍ മറന്നുപോയോ...? മൊത്തം ചിന്താക്കുഴപ്പത്തിലായല്ലോ...

    ReplyDelete
  19. എന്തോ പറയണമെന്നുണ്ടായിരുന്നു.. മറന്നു.. പിന്നെ പറയാം ..

    ReplyDelete
  20. മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും നമ്മെ വിട്ട് പോവാറില്ല... എന്നാല്‍, ഒരിക്കലും മറക്കാതെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവ മിക്കവാറും മറന്നു പോവുകയും ചെയ്യും! (ഇതൊക്കെ മനുഷ്യ ജീവിതത്തിലെ ഉ. സാ. ഘ അല്ലേ..)

    ഏതായാലും, നല്ല പാതി 'എടുത്തുവച്ച ശകാരം' മറക്കാതെ തന്നതുകൊണ്ട് സുകന്യാജിക്ക് കുറച്ചുകാലത്തേക്കെങ്കിലും മറവിയെ മറക്കാമെന്നു തോന്നുന്നു...

    ReplyDelete
  21. പറയാന്‍ വന്ന കാര്യം മറന്നു പോയി ഒന്ന് പോയി ഓര്‍ത്തിട്ടു വരാം

    ReplyDelete
  22. ഞാനെന്റെ ഹൃദയം എവിടെയോ മറന്നു വച്ചു. ആരാനും കണ്ടോ?

    ReplyDelete
  23. മോളെ പലതും നമ്മള്‍ മറക്കാന്‍ ശ്രമിക്കണം ..അതിലുപരി പലതും മറക്കാതിരിക്കാനും ....ഇതാണ് ജീവിതം

    ReplyDelete
  24. മറവി ചിലപ്പോഴൊക്കെ അനുഗ്രഹമാകാറുണ്ടെങ്കിലും അതൊരു രോഗമായി വന്നാല്‍ പിന്നെ ജീവിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്.

    തന്മാത്ര എന്ന ചിത്രം കാണുമ്പോള്‍ പലപ്പോഴും വിഷമം തോന്നാറുണ്ട്... ഭയവും

    ReplyDelete
  25. കത്തുന്ന സൂര്യന് കീഴില്‍ ദേഹം വിയര്‍ക്കുവാന്‍ മറന്നില്ല
    പക്ഷെ ഞാന്‍ മറന്നു എന്‍റെ ദേഹം സൂര്യന് കീഴിലാണെന്ന സത്യം...

    ReplyDelete
  26. മറവി ഇല്ലെങ്കിലുൾല അവസ്ഥ...!

    ReplyDelete
  27. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇവിടെ മറുപടി തരാന്‍ വൈകിയതില്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നു. കൌണ്ടിംഗ് വരെ. കൌണ്ടിംഗ് ദിവസം രാവിലെ ആറര മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ വിക്ടോറിയ കോളേജില്‍ ആയിരുന്നു.

    പാലക്കാട്ടേട്ടന്‍ - സമാധാനം. അനുഭവിച്ചു കൊണ്ടിരിക്കുന്നു. :)

    പാവം ഞാന്‍ - ഇവിടെ ഏല്‍പ്പിക്കാം. ഞാന്‍ മറക്കാതെ കൊടുക്കാം. :) മുകളില്‍ കൊടുത്തിട്ടുണ്ട് വൈകിയതിന്റെ കാരണം.

    വിനുവേട്ടന്‍ - കാലും ഉളുക്കിയത് മറന്നാലും കമന്റ്‌ മറക്കരുതായിരുന്നു. :)

    DonS‍ - അത് ശരി. ഓര്‍ത്ത്‌ പറയണേ,.

    ജിമ്മി - അല്ല ഉ സ ഘ എന്താ. മറന്നു പോയി. ഓര്‍മ വരുന്നില്ല. മറവിയെ മറന്നേ പറ്റു

    ഒഴാക്കന്‍ - അരണ ആണല്ലേ? വേഗം വരൂ.

    ഭാനു - അതെന്തായാലും ഓര്‍മ കാണും. :)

    വിജി ചേച്ചി - ജീവിതം അതൊക്കെ തന്നെ. നന്ദി ചേച്ചി.

    ശ്രീ - എനിക്കും ആ സിനിമ എവിടെയോ കൊളുത്തുന്ന ഒരു വേദനയാണ്. നന്ദി.

    അശോക്‌ സദന്‍ - നമ്മളാണ് മറവിയുടെ കാവല്‍ക്കാര്‍. പ്രകൃതി ഒന്നും മറക്കാറില്ല.

    കല്യാണ പെണ്ണ് - ശരിയാണ്. മറവി അനുഗ്രഹം തന്നെ ചില കാര്യങ്ങളില്‍.

    ReplyDelete
  28. വന്ന വഴി മറന്നു ഞാനിവിടെ
    തങ്ങുവോയെന്നതാണുള്‍ ഭയം

    ReplyDelete
  29. "ഇതറിഞ്ഞ എന്‍റെ നല്ല പാതി എടുത്തുവെച്ച ശകാരം മറക്കാതെനിക്കു തന്നു."

    അപ്പോള്‍ മറക്കാതെ തന്നത് മറന്നില്ല.ഹ ഹ
    ഈ പോസ്റ്റ് നന്നായിരിക്കുന്നു സുകന്യ,ഇനിയും എഴുതൂ...

    ReplyDelete
  30. ജെയിംസ്‌ - നല്ല കമന്റ്‌. :)

    കൃഷ്ണകുമാര്‍ - നന്നായോ, സന്തോഷം. എഴുതുവാന്‍ ശ്രമിക്കുന്നു എന്നുമാത്രം.

    ReplyDelete
  31. ഉ. സാ. ഘ-യെ മറന്നത് പോട്ടെന്നു വയ്ക്കാം... പാവം ല. സാ. ഗു-വിന്റെ കാര്യമോ?

    (ഇടയ്ക്ക് 'സ്റ്റോം വാണിംഗ്' വഴി ഒന്നു വരണേ... ഒരു കാര്യം പറയാനുണ്ട്..)

    ReplyDelete
  32. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരിക്കലും മറവി പാടില്ല എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ.പേര് മറന്നു.. (ഞാനും ക്ലാര്‍ക്ക് ആണ് ). ബ്ലോഗില്‍ ഞാന്‍ മാത്രമേ പ്രവാസി അല്ലാത്തതായി ഉള്ളു എന്നാ ഞാന്‍ വിചാരിച്ചത്. കണ്ടത്തില്‍ സന്തോഷം.എന്റെ ബ്ലോഗിലേക്കും സ്വാഗതം.
    മറവിതന്‍ മാറാപ്പ് എടുക്കുവാന്‍ മാത്രം മറക്കാറില്ല ഈ മാനവന്‍

    ReplyDelete
  33. ഗുളിക കഴിക്കാന്‍ മറക്കുന്നു. ബാഗില്‍ എടുത്തു വച്ചാലും ഓഫീസില്‍ പോയി കഴിക്കാന്‍ മറക്കുന്നു. ഗുളിക തീര്‍ന്നാല്‍ വാങ്ങാന്‍ മറക്കുന്നു. വാങ്ങിക്കാന്‍ ഒര്മിചാലോ ചീട്ടു എടുക്കാന്‍ മറക്കുന്നു. എങ്കിലും ഒരുപാട് ഓര്‍ക്കാന്‍ കഴിയുന്നു എന്ന് ഒര്കുമ്പോള്‍ ഈ മറവിയെ മറക്കാന്‍ കഴിയുന്നു.

    ReplyDelete
  34. Almost back after the break… don’t think I forgot to jump in here :D
    I guess it s good to forget once a while.. after all why to cram our small brain with a lot of stupid things…

    ReplyDelete
  35. മയില്‍‌പീലി - സമയമെന്താണെന്ന് അറിയില്ലേ? മരുന്ന് കഴിക്കാന്‍ മറക്കരുതേ. :)

    Deeps - അല്ല എന്താ ഉദ്ദേശിച്ചത്? ചെറിയ ചില മറവികള്‍ അല്ലെ? :)

    ReplyDelete
  36. പലതും മറക്കാന്‍ ആഗ്രഹിക്കുന്നു പക്ഷെ ...
    ഭാസ്കരന്‍ മാഷിന്റെ വരികള്‍ " മറവി തന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്ട്ടിടുന്നു .....'
    മറക്കാന്‍ ഉള്ളത് മറക്കാനും
    ഓര്‍ക്കാനുള്ളത് ഓര്‍ക്കാനും കഴിഞ്ഞുരുന്നുവെങ്കില്‍ .......

    ReplyDelete
  37. ജീവിതം തന്നെ മറന്നുപോവുന്ന നമ്മൾ

    പിന്നെ ഈ ചെറിയ മറവികൾക്ക് എന്തു ഉത്തരം.

    ReplyDelete