Wednesday, December 29, 2010

അറിയാതെയെത്തിയ സ്നേഹത്തണല്‍
വിടയൊന്നിതാ ചൊല്ലീടുന്നു
വ്യഥയോടെയെന്നാലും
വൃഥാ മോഹിക്കുന്നു
വിടല്ലേ ആ ഹൃത്തില്‍ നിന്നും

നിനച്ചിരിക്കാതെ ഓതിയതെല്ലാം
നിനച്ചമട്ടില്‍ കേട്ടുവെങ്കിലും
നിറഞ്ഞിരുന്നു സ്നേഹതുള്ളികള്‍
നിജമായുമെന്‍ കണ്ണുകളില്‍
‍പക്ഷെ ദുഃഖമരുതൊട്ടും
പവിത്രമാം പെണ്മുത്തിന്‍
പാവമാം മനമുടക്കരുതെ
പറയുകവേണ്ടയെങ്കിലും

പറഞ്ഞുതന്നതെല്ലാം ഓര്‍മയിലുണ്ട്
പഞ്ചാക്ഷരിമന്ത്രം കൂട്ടിനുണ്ട്
പാലിക്കാനാവുന്നില്ല പലതുമെങ്കിലും
പാടിയപാട്ടെല്ലാം എന്‍ ചാരെയുണ്ട്
കാലമേറെ കഴിഞ്ഞാലും
കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍
കാത്തു കൊള്ളണമീ സ്നേഹത്തെ
കാറും കോളും ഏല്‍ക്കാതൊട്ടും

അവസാനമെന്തെന്നു അറിഞ്ഞീടെണ്ട
അവസ്ഥയെന്തെന്നും കേട്ടീടെണ്ട
അറിയാമിതൊന്നുമാത്രം
അറിയാതെയെത്തിയ സ്നേഹത്തണല്‍
‍‍നിറമാര്‍ന്ന ഓര്‍മകളില്‍
നിറഞ്ഞിരിക്കുന്നു നീയെന്നും
നിനച്ചിരിക്കാതൊരുനാള്‍
നീയോതിയതാണെങ്കിലും വിട

എഴുതി വെച്ച് കുറെ നാളായി. ഇപ്പൊ വെറുതെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നു.
വിട പറയുന്നു ഒരു വര്‍ഷം കൂടി. പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ.
ആശംസകളോടെ, സുകന്യ

26 comments:

 1. എന്റെ വക തേങ്ങ.... സാങ്കേതികത ഒക്കെ നന്നായിരിക്കുന്നു... പുതു വത്സരാശംസകൾ

  ReplyDelete
 2. പാലിക്കാനാവുന്നില്ല പലതുമെങ്കിലും
  പാടിയപാട്ടെല്ലാം എന്‍ ചാരെയുണ്ട്

  കവിത വളരെ ഇഷ്ടപ്പെട്ടു.മനോഹരമാക്കി.
  പുതുവല്‍സരാശംസകള്‍.

  ReplyDelete
 3. വൃത്തവും പ്രാസവുമില്ലാത്ത ആധുനിക കവിതകളില്‍ നിന്നൊരു മോചനം...നന്നായി ചേച്ചീ....

  ReplyDelete
 4. കവിത നന്നായി...

  പുതുവത്സരാശംസകള്‍ :)

  ReplyDelete
 5. ഇനിയും എഴുതുക... പുതുവത്സരാശംസകള്‍...

  ReplyDelete
 6. Honestly do not feel like an ode to the Year passing away!. Seems to be of something more. Good really Good. And my good wishes for the year ahead.

  ReplyDelete
 7. ആദ്യാക്ഷരപ്രാസങ്ങളാൽ അണിയിച്ചൊരുക്കിയ ഈ വരികളെ ബൂലോഗരെല്ലാം ഇനിമേൽ
  കല്‍ത്തൂണില്‍ കൊത്തിവെച്ചയൊരു കവിതപോല്‍
  കാത്തു കൊള്ളണമീ സ്നേഹത്തിൻ പൂങ്കാവനത്തെ
  കാറും കോളും ഏല്‍ക്കാതൊട്ടുമൊരു സ്നേഹത്തണലാ‍യെന്നുമെന്നും...!

  ഒപ്പം നവവത്സരാശംസകളും നേരുന്നു ..കേട്ടൊ

  ReplyDelete
 8. ഈണത്തില്‍ ഒന്ന് പാടി നോക്കി. പ്രാസ ഭംഗിയോടെ ചിട്ടപ്പെടുത്തിയ ഈ കവിത ഇഷ്ടമായി. പുതുവര്‍ഷത്തില്‍ ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
  എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍!

  ReplyDelete
 9. വിട പറഞ്ഞു പോവുകയാണ്, മറ്റേ പാവത്തിനെ കൈവിടരുതെന്ന് പറയുന്നുണ്ട്, എങ്കിലും എന്നെ മറക്കരുതെന്ന്, അല്ലേ, അത് നന്നായിട്ടുണ്ട്!

  ReplyDelete
 10. വേണുഗോപാല്‍ ജീ - ആദ്യ കമന്റിനും അഭിപ്രായത്തിനും ആശംസക്കും നന്ദി.

  റാംജി - അതെയോ, സന്തോഷം.

  ചാണ്ടികുഞ്ഞ് - പക്ഷെ അടുത്തു തന്നെ ഒരു ആധുനികവുമായി വരുന്നുണ്ട്, സഹിക്കുമല്ലോ? :)

  ഹംസ - സന്തോഷം. അങ്ങോട്ടും ആശംസകള്‍ അറിയിക്കുന്നു.

  വിനുവേട്ടന്‍ - വായനക്കാര്‍ ഉണ്ടാവുമല്ലോ? :)

  അനില്‍ ജീ - സന്തോഷം. എന്റെയും ആശംസകള്‍.

  മുരളീ - കമന്റില്‍ കവിത കുറിച്ചതുപോലെ വരില്ല എന്റെഴുത്ത്. ഈ പ്രോത്സാഹനത്തിന് ആശംസകള്‍ക്ക് ഒക്കെ ഒരുപാട് നന്ദീണ്ട്.

  വായാടി - വിനുവേട്ടനോട് പറഞ്ഞപോലെ വായനക്കാര്‍ ഉണ്ടാവുമല്ലോ അല്ലെ? ഹൃദയം നിറഞ്ഞ ആശംസകള്‍ അങ്ങോട്ടും.

  ശ്രീനാഥന്‍ - ന്താ പറയേണ്ടേ, ഒന്നൂല്ല്യ, നന്നായിട്ടുണ്ടല്ലോ, സന്തോഷായി.

  ReplyDelete
 11. പോസ്റ്റ് ഇട്ടപ്പോ തന്നെ വായിച്ചതാണ്. ആരെങ്കിലുമൊക്കെ കമന്റട്ടെ എന്ന് കരുതി.അറിയാതെ അതുമിതും വിളിച്ച് പറഞ്ഞ് അബദ്ധമാക്കണ്ടല്ലൊ. പക്ഷെ ആധുനികം എന്നൊക്കെ പറഞ്ഞ് പടച്ചുവിടുന്നതിനേക്കാ‍ൾ ഇങ്ങനെ വായനാസുഖമുള്ള കവിതകളാണ് ഇഷ്ടം സുകന്യേച്ചി. (കവിത അറിയാതെ പോകുന്ന ക്യാമ്പസ്സ് എന്ന ശ്രീമാഷിന്റെ പോസ്റ്റിൽ ഇട്ട കമന്റിനു ശ്രീമാഷ് പറഞ്ഞിരുന്നു പുതിയ കവിതകൾ അങ്ങനെ വൃത്തത്തിലും പ്രാസം ഒപ്പിച്ചു വേണം എന്ന് ശാഠ്യം പിടിക്കരുത് എന്ന്, എന്നാലും ഇങ്ങനെയുള്ള കവിതകളോടാണ് കൂടുതലിഷ്ടം) അധികം ബോർ അടിപ്പിക്കുന്നില്ല. ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  ReplyDelete
 12. സ്നേഹത്തണല്‍... നവവത്സരാശംസകള്‍!

  ReplyDelete
 13. ഹാപ്പി ബാച്ചിലേര്‍സ് - എന്തബദ്ധം, എന്‍റെ അബദ്ധങ്ങള്‍ വായിക്കുന്നില്ലേ? എന്ത് തന്നെയായാലും എഴുതു. പിന്നെ ആധുനികം വരുന്നുണ്ടേ. തള്ളി കളയരുത്.

  Khader Ji - ആശംസകള്‍ അങ്ങോട്ടും അറിയിക്കുന്നു.

  ReplyDelete
 14. സുകന്യ

  പു‍തുവത്സരാശംസകള്‍.
  ആസ്വദിച്ചു പ്രത്യേകിച്ച് ചില വരികള്‍

  ReplyDelete
 15. ജെ പി അങ്കിള്‍ - അതെയോ, സന്തോഷം. ആശംസകള്‍ അങ്ങോട്ടും.

  ReplyDelete
 16. കാലമേറെ കഴിഞ്ഞാലും
  കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍
  കാത്തു കൊള്ളണമീ സ്നേഹത്തെ
  കാറും കോളും ഏല്‍ക്കാതൊട്ടും

  മനോഹരം അതിമനോഹരം  പുതു വത്സരാശംസകൾ!

  ReplyDelete
 17. രമണിക - വളരെ സന്തോഷം. നന്ദി.

  ReplyDelete
 18. കാലമേറെ കഴിഞ്ഞാലും
  കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍ ..
  Happy new Year...

  ReplyDelete
 19. പറഞ്ഞുതന്നതെല്ലാം ഓര്‍മയിലുണ്ട്
  പഞ്ചാക്ഷരിമന്ത്രം കൂട്ടിനുണ്ട്
  പാലിക്കാനാവുന്നില്ല പലതുമെങ്കിലും
  പാടിയപാട്ടെല്ലാം എന്‍ ചാരെയുണ്ട്

  ഓപ്പോള്‍ ആ വരികള്‍ക്ക് ഒരു സല്യൂട്ട്

  ReplyDelete
 20. poor-me/പാവം-ഞാന്‍ - നന്ദി സുഹൃത്തെ, താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

  സുജിത് - ആശംസകള്‍ അങ്ങോട്ടും.

  രാജീവ്‌ - ആ അങ്ങനെ വരട്ടെ. സല്യൂട്ട് സ്വീകരിച്ചു. ഈ ഫോട്ടോ കൊള്ളാമല്ലോ, ദുര്‍ഗക്കെന്റെ സ്നേഹാശംസകള്‍.

  ReplyDelete
 21. Realy deep and superb lines…
  And in a few places I had to read and re-read to grasp the meaning…
  Obviously a fitting one to welcome the new year and lets hope the new year gives ample reasons to love and be loved and make this world a better place to live in…
  Let the shadow of love surround everyone of us

  ReplyDelete
 22. പുതുവത്സരാശംസകള്‍

  ReplyDelete
 23. deeps - ഈ ശ്രമത്തിനു നന്ദി.

  ഒഴാക്കന്‍ - അങ്ങോട്ടും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

  പാലക്കാട്ടേട്ടന്‍ - എന്റെയും ആശംസകള്‍.

  ReplyDelete
 24. കാലമേറെ കഴിഞ്ഞാലും
  കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍
  കാത്തു കൊള്ളണമീ സ്നേഹത്തെ
  കാറും കോളും ഏല്‍ക്കാതൊട്ടും

  സങ്കടായി :(

  ReplyDelete