ആംഗലേയം ആംഗ്യഭാഷയില്‍
അവതരിപ്പിക്കുമാ അംഗനപോലും
ആങ്കാരം വന്നാല്‍ ചൊല്ലീടും
അനര്‍ഗളം ആംഗലേയം
ആംഗലേയം അറിയാമെന്നു
അഭിനയിക്കുമാ അങ്കചേകവനും
"അവന്‍" അകത്തു ചെന്നീടില്‍
അറിയിച്ചുതരും ആംഗലേയം
അറിവില്ലാ പൈതങ്ങളും
അതുകേട്ടമാത്രയില്‍
അറിഞ്ഞുതുടങ്ങുന്നു
അനായാസേന ആംഗലേയം
ഷിറ്റും, ഷട്ടപ്പും, ഷോവിനിസ്റ്റും....................
ലവന് !!
ReplyDelete:)
കൊള്ളാം ...... വാസ്തവം!!!!!!!!!!!!
ReplyDeleteജസ്റ്റ് റിമെംബര്‍ ദാറ്റ്
ReplyDeleteഹി ഹി ഹി
(ഓപ്പോളേ നല്ല കണ്ടെത്തല്‍)
ഫെന്‍റാസ്റ്റിക്,, മാര്‍വലസ്...( ഇതൊക്കെ ആംഗലേയം തന്നെ അല്ലെ ?)
ReplyDelete“മലയാലം കൊരച്ച് കൊരച്ച് അരിയുന്നവര്” ആംഗലേയം പറയുന്നത് കേള്‍ക്കുമ്പോഴാ വെറുപ്പ്.. എന്നാല്‍ ആംഗലേയത്തില്‍ നാല് വരി അവര്‍ക്ക് തെറ്റ് കൂടാതെ പറയാന്‍ കഴിയുമോ എന്ന് സംശയവും ...അതിനിടക്കും വരും മറ്റ് ഭാഷകള്‍ ...
ഇപ്പൊ അതിനു മന്ഗ്ലീഷും തന്ഗ്ലീഷും ഹിന്ഗ്ലീഷും തെന്ഗ്ലീഷും ... ഒക്കെ അല്ലെ
ReplyDeleteആ പ്രാസം വെച്ചുള്ള അലങ്കാരക്കവിത അസ്സലായി,ആക്ഷേപഹാസ്യരൂപേണ.
ReplyDeleteഎന്നാലും അങ്ങിനെ ഒരു സസ്കാരം തന്നെ ആയിരിക്കുന്നു,കുറ്റപ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍. പലപ്പോഴും ചില ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അര്‍ത്ഥം തന്നെ അറിയാതായിക്കുന്നു. അത്രയും മാറി.സംസാരത്തില്‍ ഒന്നുരണ്ട് ഇംഗ്ലീഷ് വാക്കുകളെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ ഒരു കുറച്ചിലും മറ്റുള്ളവരുടെ മുന്‍പില്‍ ചെറുതാകുന്നു എന്ന ധാരണയും എല്ലായിടത്തും നിലനില്‍ക്കുന്നില്ലേ എന്നൊരു സംശയം.
അമ്മയെയമ്മയെന്നുണ്ണി വിളിക്കുമ്പോള്‍
ReplyDeleteസ്റ്റുപ്പിഡ് കാള്‍ മമ്മിയെന്നാഞ്ജാപിക്കുന്നമ്മ
ഇതല്ലേ നമ്മുടെ ലോകം!!
This comment has been removed by the author.
ReplyDeleteപണ്ട് ഈ ആംഗലേയ ചുള്ളൻ പോയോടൊത്തെക്കെ, ചിന്നവീടുണ്ടാക്കി ആതാത് ഭാഷാസുന്ദരിമാരെയെല്ലാം കല്ല്യാണിച്ചിരുന്നല്ലോ...
ReplyDeleteആയതുകൊണ്ടിപ്പോൾ അവിടങ്ങളിലെല്ലാം ഈ സങ്കരഭാഷാ പുത്രാധികളാണല്ലോ വാഴുന്നത്..അല്ലേ സുകന്യാജി
‘സായിപ്പ്പോയിട്ടറുപത് വർഷത്തിലേറെക്കഴിഞ്ഞല്ലോ..
വയ്യന്നിട്ടാർക്കും സായിപ്പിൻ
ഭാഷയെ വിട്ടുകളയുവാനിട്ട് കേട്ടൊ !‘
അത് കലക്കി... കൊള്ളാം
ReplyDeletefaantaastikk!:)
ReplyDeletesuperb ...
ReplyDeletethats slap on the butt for those aping...short but packed with enormous fire power & humor ...
ജനിക്കുമ്പോള്‍ കുട്ടി ഇംഗ്ലിഷ് സംസാരിക്കണം..
ReplyDeleteഅതിനാല്‍ ഭാര്യ തന്‍ പേറങ്ങ് ഇംഗ്ലണ്ടിലാക്കി...
എന്ന് കുഞ്ഞുണ്ണി മാഷ് പാടിയത് ഈ പൊങ്ങച്ചക്കാരെ കണ്ടിട്ടായിരുന്നു...
പിന്നെ, സുകന്യാജി, "ആങ്കാരം" എന്ന വാക്ക് പരിചയപ്പെടുത്തിയതിന് നന്ദി... അമരകോശം എടുത്തു നോക്കിയപ്പോഴാ സംഭവം അക്ഷരത്തെറ്റല്ല എന്ന് മനസ്സിലായത് കേട്ടോ... ആശംസകള് ...
(കുറച്ച് നാളായി പ്രാസത്തില്‍ പിടിച്ച് തൂങ്ങിയിരിക്കുകയാണല്ലേ?)
"അവന്‍" അകത്തു ചെന്നീടില്‍
ReplyDeleteഅറിയിച്ചുതരും ആംഗലേയം
ഈ അവന്റെ ഒരു കാര്യം :-)
Stinging punch!!!!
ReplyDeleteഅടിച്ചു ഫിറ്റായി നാല് മറ്റിംഗ്ഗ്ലീഷു പറയണമെന്നല്ലേ, നന്നായി പവിഴമല്ലിയേ പ്രാസപ്രയോഗം!
ReplyDeleteഹി ഹി ഹി!! ഹഹ ഹഹ.. കവിത വായിച്ചപ്പൊ വന്ന ഈ ചിരി ഏത് ഭാഷയിലാണോ എന്തൊ? ഇതൊന്നു നിർത്താൻ ആരെങ്കിലും പറയണേ.. ഷട്ടപ്പ് ആണോ?
ReplyDeleteമലയാളം മലയാളിയെ പോലെയും ഇംഗ്ലീഷ് ഇംഗ്ലീഷ്‌കാരെ പോലെയും സംസാരിക്കുക.
ReplyDeleteസത്യം പറയുന്ന കവിത... നന്നായി.
“അ” അറിയുന്നതു കൊണ്ട് ആംഗലേയം വായിക്കാനായി.
ReplyDelete“അ” അരിഞ്ഞ് അംഗലേയത്തിൽ കയറാനൊരു മടി.
“അ” യിൽ തുടങ്ങിയ വരികളിലെ പ്രാസം
അവസാനത്തെ പുറത്തക്കിയിരുന്നെങ്കിൽ ശരിയാകുമായിരുന്നു.
വഴിപോക്കന്‍ - വീണ്ടും കണ്ടതില്‍ സന്തോഷം. :)
ReplyDeleteഗീത വാപ്പാല - വാസ്തവം ആണല്ലോ, നന്ദി.
രാജീവ് - കറക്റ്റ്. കുട്ടികള്‍ വേഗം പഠിക്കും ഇത്തരം കാര്യങ്ങള്‍. ജസ്റ്റ് റിമെംബര്‍ ദാറ്റ്.:)
ഹംസ - ശരിയാണ്. ഇംഗ്ലീഷ് അറിയാമെന്നു ഭാവിക്കുന്നവര്‍ ആണധികവും.
ഒഴാക്കന്‍ - അതൊക്കെയാണ്. പക്ഷെ ദേഷ്യം വരുമ്പോഴും രണ്ടെണ്ണം അകത്തു ചെല്ലുമ്പോഴും ഇംഗ്ലീഷ് വരും അനര്‍ഗളം. :)
റാംജി - മലയാളം അറിയില്ലെന്ന് മാത്രമല്ല നല്ല ഇംഗ്ലീഷും രണ്ടു വാക്ക് പറയണമെങ്കില്‍ ഒന്നുകില്‍ ദേഷ്യം വരണം. അല്ലെങ്കില്‍ വീശണം. അപ്പൊ പറയുന്ന ചീത്ത വാക്കുകള്‍ കുട്ടികള്‍ വേഗം പഠിക്കുകയും ചെയ്യും.
ജെയിംസ് - ലോകം മാറ്റിമറിക്കുന്ന ലോകര്‍.
മുരളീ - സായിപ്പിന്‍ ഭാഷയെ കുറ്റം പറഞ്ഞില്ല. ഏതു ഭാഷയും നല്ലത് തന്നെ. ഇംഗ്ലീഷ് ആംഗ്യ ഭാഷയില്‍ അറിയുന്നവരും നടിക്കുന്നവരും ആണ് കൂടുതല്‍. പെണ്ണിന് ദേഷ്യം വന്നാല്‍ ഇംഗ്ലീഷ് വരും. ആണിന് കുറച്ച്അകത്താക്കണം, ഇതിനിടയില്‍ കുഞ്ഞുങ്ങള്‍ വേണ്ടാത്തതും പഠിക്കും.
വേണുഗോപാല്‍ ജീ - ആണോ, സന്തോഷം.
ഉമ്മു ജാസ്മിന്‍ - ഫന്ടാസ്ടിക് ഇലാസ്ടിക് ബ്ലാസ്ടിക് അല്ലല്ലോ :)
Deeps - ഫയര്‍ പവര്‍ ഹ്യൂമര്‍, കമന്റ് വായിച്ച് സന്തോഷായി. :)
വിനുവേട്ടാ - വാമൊഴിയായി ആങ്കാരം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് പ്രാസത്തിനു വേണ്ടി എടുത്തു എന്ന് മാത്രം. എന്താ ആരും പറയാത്തെ എന്ന് ആലോചിച്ചു, ഈ പ്രാസകാര്യമേ, ഒന്ന് വിട്ടുപിടിക്കാം ഇനി.
ചാണ്ടികുഞ്ഞ് - എന്താ ശരിയല്ലേ? :)
അനില്‍ - രണ്ടു വാക്കില്‍ വേണ്ടുവോളം അഭിനന്ദനം. നന്ദി.
ശ്രീനാഥന്‍ - അടിച്ചു ഫിറ്റായാല്‍ മാത്രം ഇംഗ്ലീഷ് വരുന്നവരെ കുറിച്ചാണ്. പ്രാസം നന്നായോ?
ഹാപ്പി ബാച്ചിലേര്‍സ് - ദേഷ്യം വരട്ടെ, അപ്പൊ പറയാം. ചിരിച്ചു എന്നറിഞ്ഞ് ഇപ്പൊ സന്തോഷത്തിലാ.
നീലത്താമര - അതെ. അതുതന്നെ. ഇംഗ്ലീഷ് നന്നായൊന്നു പറയാന്‍ ദേഷ്യം വരണം. ;)
കലാവല്ലഭന്‍ - ആണല്ലേ? പക്ഷെ ഇത്തരം സന്ദര്‍ഭത്തില്‍ കുട്ടികള്‍ പഠിക്കുന്ന വാക്കുകള്‍ ഒന്നെടുത്തു പറയണമെന്ന് തോന്നി.
ഉഗ്രൻ...........വായനതുടരുന്നു
ReplyDeleteചെമ്മനം ചാക്കോയുടെ "മമ്മി" ഓര്‍മ വന്നു
ReplyDeleteനല്ല അച്ചടക്കത്തോടെ വരിനിന്ന് 'അവനെ' മേടിച്ച്, രണ്ടല്ല നാലെണ്ണം സേവിച്ചു... രക്ഷയില്ല... ദേഷ്യപ്പെട്ടു... എന്നിട്ടും കാര്യമുണ്ടായില്ല... എന്‍റെ ആംഗലേയം പഴയപടി 'ഈസിലും വാസിലും' ചുറ്റിക്കറങ്ങുന്നു...
ReplyDeleteഅല്ല, ഈ ആംഗലേയത്തിനു എന്താ കുഴപ്പം? ഇതിലെ കടന്നുപോയവരില്‍ കൂടുതല്‍ പേരും 'അരി' മേടിക്കുന്നത് ഈ ആംഗലേയത്തെ വിറ്റിട്ട് തന്നെയല്ലേ?
മാതൃഭാഷയെ മറന്ന്, നമ്മുടെ പൈതൃകത്തേയും സംസ്കാരത്തേയും ഇല്ലായ്മ ചെയ്യുന്നവരെ കളിയാക്കി കൊണ്ടുള്ള ഈ കവിത കലക്കി.
ReplyDeleteasslayi...... aashamsakal......
ReplyDeleteമാണിക്കത്താര്‍ - ആണോ? അപ്പൊ ഇനിയും വരുമല്ലോ? ഒന്ന് ചോദിച്ചോട്ടെ? എലപ്പുള്ളി മാണിക്കത്ത് എന്നതില്‍ നിന്നാണോ ഈ പേരിന്റെ ഉത്ഭവം?
ReplyDeleteഅനീസ - ആണോ? നന്ദി.
ജിമ്മി - അപ്പൊപറഞ്ഞ ആംഗലേയം ആരോടായിരുന്നു? അവരോടു ചോദിക്കാം. അസ്സല്‍ ഇംഗ്ലീഷ് പറഞ്ഞിട്ടുണ്ടാകും. ഞാന്‍ ആംഗലേയത്തെ കുറ്റം പറഞ്ഞിട്ടില്ല. നല്ല രീതിയില്‍ പറയാന്‍ കഴിയണമെങ്കില്‍ .......:)
വായാടി - "പൈതൃകവും സംസ്കാരവും" കുട്ടികള്‍ പകര്‍ത്തുന്നു. :(
ജയരാജ് - ആണോ? സന്തോഷം.
Aksharangalillaathe...!
ReplyDeleteManohram, Ashamsakal...!!!
കവിത കൊള്ളാം
ReplyDeleteകലക്കി. സുകന്യയുടെ കയ്യില്‍ ഏത് വിഷയവും ഭദ്രം
ReplyDeleteഅവന്‍ അകത്തു ചെല്ലണം.
ReplyDeleteഅപ്പോള്‍ എന്താ അവന്‍ അകത്തു ചെല്ലാത്തെ ?
സുരേഷ് - സന്തോഷം. നന്ദി.
ReplyDeleteജിഷാദ് - ആണോ? സന്തോഷം.
ഭാനു - വലിയ അംഗീകാരം കിട്ടിയപോലെ. സന്തോഷായിട്ടോ.
താന്തോന്നി - ഒന്നുവീശുമ്പോള്‍ അറിയാതെ ഇംഗ്ലീഷ് പറഞ്ഞുപോകും ഏതു മരമണ്ടനും. അതാ ഉദ്ദേശിച്ചത്.
അറിവില്ലാ പൈതങ്ങളുടെ ആംഗലേയം..അത് കൊള്ളാം കേട്ടോ..
ReplyDeleteവീട്ടിലെ തെറിപാട്ട് കേട്ട് പെൺപിള്ളമാരും പിള്ളാരും ചൊല്ലും ഷിറ്റും, ഷട്ടപ്പും.
ReplyDelete‘ലവൻ‘ അകത്ത് ചെന്നാലോ പിന്നെ പൂരപാട്ടും
മഗ്ലീഷായാലും നാടനായാലും ഇതൊക്കെ തന്നെ തഥൈവ.
ആശംസകൾ………..
എനിക്ക് മംഗ്ലീഷ് അറിയാം..
ReplyDeleteVillageman - ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി. ഇനിയും വരുമല്ലോ.
ReplyDeletesm sadique - നന്ദി, തിരിച്ചും ആശംസകള്‍.
~ex-pravasini* - പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും ദേഷ്യപ്പെടുമ്പോള്‍ നല്ല ഇംഗ്ലീഷ് പറയാറുണ്ടോ? :)
ha ha .....eppazha kandathu ...kollam
ReplyDelete'ജനിക്കും നിമിഷം തൊട്ടെന്‍
ReplyDeleteമകനിംഗ്ളീഷ് പഠിക്കണം
അതിനാല്‍ ഭാര്യ തന്‍ പേറ-ങ്ങിംഗ്ളണ്ടില്‍തന്നെയാക്കി ഞാന്‍!'-- കുഞ്ഞുണ്ണി മാഷ്
അനീസ് - ആണോ സന്തോഷം.
ReplyDeleteഖാദര്‍ ജി - വന്നതിനും അഭിപ്രായത്തിനും നന്ദി.
'അംഗനപോലും
ReplyDeleteആങ്കാരം വന്നാല്‍ ചൊല്ലീടും
അനര്‍ഗളം ആംഗലേയം'
അംഗനപോലും അതെന്താ ഒരു പോലും?
ഇനി ആംഗലേയം നമ്മുടെ മാതൃ ഭാഷയാക്കുമോ ആവോ ...........
ReplyDeleteകലക്കി...!!!!!
ശാന്ത ജി - അതിനു മുന്‍പ് ഒരു കാര്യം പറഞ്ഞില്ലേ, ആംഗ്യഭാഷയില്‍ ആംഗലേയം അവതരിപ്പിക്കുന്ന അംഗന എന്ന്, അവര്‍ പോലും എന്നാണുദ്ദേശിച്ചത്. എല്ലാ അംഗനമാരെയും ഉള്‍പ്പെടുത്തിയിട്ടില്ല. അംഗനയായാല്‍ ഇങ്ങനെ വേണം. കമന്റ് അസ്സലായി. നന്ദി.
ReplyDeleteരമണിക - ഏതു ഭാഷയും ശരിക്കുപഠിച്ചാല്‍ മതി. അതില്ലല്ലോ? നന്ദി.
'ആങ്കാരം' പുതിയ ഒരു വാക്കിന്റെ അര്‍ഥം പഠിച്ചു...പിന്നെ, ഈ പ്രാസമൊപ്പിച്ചു എങ്ങനെയാ കവിത എഴുതുന്നത്? കവിത എഴുതുന്നത് തന്നെ പാട്..അപ്പൊ പിന്നെ പ്രാസം നോക്കല്‍ കൂടെ ആയാല്‍ പറയണ്ട..
ReplyDeleteഅഭിനന്ദനങ്ങള്‍ ട്ടോ.
എനിക്കൊന്നും മനസ്സിലായില്ല. എന്നിരുന്നാലും എന്തോ മാസ്മരികത ആ ആംഗലേയ വിഷയത്തിനുണ്ട്.
ReplyDeleteഭാവുകങ്ങള്‍
അതെ, അവനാണ് പ്രശ്നക്കാരന്‍
ReplyDeleteഇംഗ്ലീഷ് പഠിയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല..മലയാളത്തെ പുച്ഛിയ്ക്കാതിരുന്നാല്‍ മതി..
ReplyDeleteഭാഷകള്‍ ഒന്നും മോശമല്ല എന്നാണ് എന്റെ പക്ഷം..
ആശംസകളോടെ..
രാധ - അതങ്ങനെ സംഭവിച്ചു.... ;) നന്ദി.
ReplyDeleteജെ പി അങ്കിള്‍ - അങ്കിള്‍, ഇത്രയേ ഉള്ളു കാര്യം, ആംഗലേയം പറയുമ്പോള്‍ തൊണ്ടയില്‍ കുരുക്ക് വീഴുന്നവര്‍ പോലും അനര്‍ഗളം ആംഗലേയം പറയുന്ന സന്ദര്‍ഭം ഇതാണ്, സ്ത്രീയാണെങ്കില്‍ ദേഷ്യം, പുരുഷന്‍ ആണെങ്കില്‍ ഒന്ന് വീശിയാല്‍. അപ്പോള്‍ പറയുന്ന ആംഗലേയം കുട്ടികള്‍ പഠിക്കുമ്പോ ഇമ്മാതിരിയാകും.
വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ശ്രീ - അവളും ദേഷ്യം വന്നാല്‍ പ്രശ്നക്കാരി തന്നെ. :)
ജോയ് - അത് തന്നെയാണ് ഉദ്ദേശിച്ചത്. ഇംഗ്ലീഷ് പറയാന്‍ പേടിയുള്ളവര്‍ മടിക്കാതെ പറയുന്ന സന്ദര്‍ഭം പറഞ്ഞു എന്ന് മാത്രം.
Good lines ,Drum stick!!!
ReplyDelete(how are u goig to spend arrears of PC? write a few lines on it? If no place in your account I will send my no!!!)
Poor-me / പാവം-ഞാന്‍ - അത് ശരി. ദീപസ്തംഭം മഹാശ്ചര്യം. എനിക്കും കിട്ടണം പണം എന്ന ലൈനിലൂടെ ആണോ കമന്റും? നല്ല വരി എന്നൊക്കെ പറഞ്ഞ്, എന്‍റെ arrear-ഇല്‍ ഒരു കണ്ണ് ഉണ്ടല്ലേ?
ReplyDeleteഒന്ന് ജീവിച്ചു പൊക്കോട്ടെ, ഈ ഞാനും പാവം തന്നെ. :)
angalyem problem aayalum
ReplyDeletei wish u Happy Republic Day :)
നന്നായിട്ടുണ്ടുട്ടൊ.......!!
ReplyDeleteപക്ഷേ.. ആങ്കാരം പിടിച്ചില്ല......!!!!
വാമൊഴിയായാലും വരമൊഴിയായാലും ചിലരെങ്കിലും കണ്‍ഫ്യൂസ്ഡ്ഡ് ആവും.. അങ്ങിനെ ആശയക്കുഴപ്പത്തിലായാല്‍ അതു കവിതയുടെ പരാജയമാണ്....!!
ആങ്കാരത്തിനു അഹങ്കാരം വന്നാലും പ്രാസമാവില്ലെ....?
എഴുതുക ഒരുപാട്..!!
ഹാക്കര്‍ - സന്തോഷമുണ്ട് വന്നതിനും അഭിപ്രായത്തിനും. അവിടെ വരുന്നുണ്ട്.
ReplyDeletedeeps - ഹഹഹ .... നന്ദി. തിരിച്ചും ആശംസകള്‍.
മനു - തുറന്ന അഭിപ്രായത്തിന് നന്ദി. ഇനി ശ്രദ്ധിക്കാം.
പ്രദീപ് - നന്ദി. ഇനിയും വരുമല്ലോ
RENJINEE HARIDASINTE 'FAN' AANALLEE
ReplyDeleteARRAYITTUVARUM FANS CLUB"PRSIDENT'
''SECRATTARY''
ENNALUM '''Sukanya''' IPPOZHUM ANJALEEYATHIL THANNE
ATHENNA ONNU MALAYALEECARICCUNNEE
എന്ത് ചെയ്യാം.മലയാളിയുടെ ഒരു ദുര്യോഗം.
ReplyDeleteആശംസകൾ....
DMS ധനകൃതി - അതൊരു മുന്‍വിധിയല്ലേ? ഞാന്‍ അടുത്ത പോസ്റ്റ് ആയി ഇടാന്‍ ഉദ്ദേശിച്ചു വെച്ച സംഭവത്തിന് ഏതായാലും ഒരു പോയിന്റ് കൂടി കിട്ടി. കുറെ തിരക്കിലാണ്. Census ഡ്യൂട്ടി വരാം. വരാതിരിക്കാം. സമയം കിട്ടുമ്പോള്‍ ആംഗലേയത്തില്‍ നിന്ന് മാറി "മുന്‍വിധി"യില്‍ വരാം. വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.
ReplyDeleteവിജയന്‍ സര്‍, - നന്ദി, അങ്ങിപ്പോള്‍ എഴുതാറില്ലേ?