Thursday, February 10, 2011

മുന്‍വിധി നീയെന്‍ തലവിധി



മുന്‍വിധിയിന്‍ കരിമ്പടത്താല്‍ പുതച്ചിരിക്കുന്നു നിന്നെ
നിന്നെ നീയായ്‌ കാണാന്‍ എനിക്കാവില്ല

ചമയങ്ങളില്ലാത്തവള്‍ നീയോ, അല്ല
ഒട്ടു ചമഞ്ഞിരിക്കുന്നവള്‍
നാട്യങ്ങളൊന്നുമറിയാത്തവള്‍ നീയോ, അല്ല
നല്ലൊരു നാട്യശാസ്ത്രക്കാരി
ബുദ്ധിവൈഭവം ഉള്ളവള്‍ നീയോ, അല്ല
വെറും അതിസാമര്‍ത്ഥ്യക്കാരി
പ്രാപ്തിയുള്ളവള്‍ നീയോ, അല്ല
എന്തിനും പോന്നവള്‍

മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം

28 comments:

  1. മൊത്തം ചിന്താക്കുഴപ്പത്തിലായല്ലോ സുകന്യാജീ...

    മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍ക്കപ്പെടാം എന്നത്കൊണ്ട്‌ മാത്രം മുറിവേല്‍ക്കുമ്പോഴും മിണ്ടാതിരിക്കണമോ?

    ReplyDelete
  2. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതിനും തോടാത്തതിനും കുറ്റം.

    ഒറ്റ ഇരിപ്പിന് കിട്ടുന്നതാണോ ഇത്രേം വരികള്‍ അതോ പലപ്പോഴായോ.
    ശക്തിയുള്ള സൌന്ദര്യമുള്ള വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു.

    ReplyDelete
  3. സ്ത്രീ പക്ഷ രചനകളും ചിന്തകളും ഉണര്‍ന്നെണീ റ്റ പ്രത്യേക സാഹചര്യത്തില്‍ ഈ വരികള്‍ പ്രസക്തം ....:)

    ReplyDelete
  4. എന്തൊക്കെ മുൻവിധിയും തലവിധിയുമൊക്കെഏച്ചുകെട്ടി പറഞ്ഞാലും അവസാനം വരുമ്പോൾ ...

    മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍ക്കപ്പെടാം


    കേട്ടിട്ടില്ലേ സ്ത്രീക്ക് (പണ്ടാണ് കേട്ടോ) ന: സ്വാതന്ത്ര്യ മർഹത: ...അല്ലേ

    ReplyDelete
  5. മൌനം വിദ്വാനു ഭൂഷണം

    ReplyDelete
  6. മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
    മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം
    -വലിയ സത്യമായി തോന്നി, മുൻപുള്ള വരികളിലെ സ്വകാര്യത കൊണ്ടായിരിക്കാം എനിക്ക് അത്ര കത്തിയില്ല!

    ReplyDelete
  7. thats after a pretty long time...
    maybe thats the തലവിധി or മുന്‍വിധി, alle?

    anyway, varanullathu vazheel thangillalo... so we got to be what we are, thats what i feel..

    ReplyDelete
  8. വിനുവേട്ടന്‍ - ആദ്യ കമന്റിനു നന്ദി. അവര്‍ അങ്ങനെ ആഗ്രഹിക്കുന്നു. പക്ഷെ നമ്മള് മിണ്ടാതിരിക്യോ?
    :)

    റാംജി - ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം. ആശയം തോന്നിയാല്‍ ഒന്നിച്ചെഴുതും. ചിലപ്പോള്‍ കുറെ കഴിഞ്ഞ് മേന്മയുള്ള വരികള്‍ കിട്ടാം. അപ്പോള്‍ അതും ചേര്‍ക്കും.

    രമേശ്‌ - ആണോ, സന്തോഷം. പക്ഷെ സ്ത്രീ മാത്രമല്ല, പുരുഷനും, അവസ്ഥകളും ഒക്കെ മുന്‍വിധിയില്‍ കുരുങ്ങി സത്യം തന്നെ മൂടിവെക്കപ്പെടുന്നു.

    മുരളീ - വളരെ സത്യം. നല്ല കണ്ടെത്തല്‍. നന്ദി.

    ജോഷി - ഇവിടെ കണ്ടതിനും അഭിപ്രായത്തിനും നന്ദി.

    ശ്രീനാഥന്‍ - കമന്റും സത്യസന്ധം. നന്ദി.

    deeps‌ - എത്ര ശരി. നമ്മള്‍ നമ്മളായി തുടരുക, അത്ര തന്നെ. നന്ദി.

    ReplyDelete
  9. നന്നായിട്ടുണ്ട് സുകന്യാ.......!!!!
    വരികളില്‍ അത്ര പ്രത്യേകതയൊന്നും തോന്നിയില്ല..!!
    പക്ഷേ... ആശയം നന്നായി ഇഷ്ടപ്പെട്ടു.......!!
    തേച്ചു മിനുക്കിയാല്‍ ഇനിയും നന്നാവും...!!
    അഭിനന്ദനങ്ങള്‍ .......!!!

    ReplyDelete
  10. മുറിവുകളില്‍ കിനിയുന്നത്‌ രക്തമാണ്‌. രക്തം ജ്വലിക്കുവാനുള്ളതാണ്‌

    ReplyDelete
  11. എന്തായാലും മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം എങ്കില്‍ ശരിക്ക് മിണ്ടിക്കോ....വിട്ടു കൊടുക്കണ്ട.

    ReplyDelete
  12. കണ്ണാടിയില്‍ നോക്കി എഴുതിയത് കൊണ്ടാവും, ഇതിലിത്ര സത്യസന്ധത :-)

    ReplyDelete
  13. മുന്‍‌വിധിയോടെ ഇരിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...

    മിണ്ടാതിരുന്നാലും മുറിവേല്‍ക്കപ്പെടുമെങ്കില്‍ (അതും മുന്‍‌വിധി!) പിന്നെ മിണ്ടുന്നതുതന്നെ ബുദ്ധി...

    ReplyDelete
  14. മുന്‍വിധികള്‍ അല്ലെ എവ്ടെയും..പിന്നെ മിണ്ടാതിരുന്നാലും മുറിവേല്‍ക്കപ്പെടും എന്നതും നേര്.

    ReplyDelete
  15. മുൻ‍വിധി ഒരു പ്രശ്നം തന്നെയാണ്‌ പല കാര്യങ്ങളിലും.
    കവിത നന്നായി മാഷേ.

    satheeshharipad.blogspot.com

    ReplyDelete
  16. മനു - ഇനിയും നന്നാവാന്‍ വേണ്ടി പറഞ്ഞത് സ്വീകരിച്ചിരിക്കുന്നു. നന്ദി.

    ഖാദര്‍ജി - ശരിയാണ്. മുറിവില്ലെങ്കില്‍ ജ്വലനവും ഇല്ല.

    രാധ - മിണ്ടുന്ന കാര്യം വിനുവേട്ടനുള്ള മറുപടി കമന്റില്‍ പറഞ്ഞിട്ടുണ്ട്. :)

    ചാണ്ടികുഞ്ഞ് - ഈ സത്യസന്ധതക്കും നന്ദി.

    ജിമ്മി - മുന്‍വിധിയില്‍ ആളുകളെ കാര്യങ്ങളെ ഒക്കെ വധിക്കുന്നവര്‍. അവരോടു മിണ്ടാതിരിക്കുന്നതെങ്ങനെ? മിണ്ടാതിരിക്കണം എന്നവര്‍ ആവശ്യപ്പെടുമെങ്കിലും. :)

    ശ്രീദേവി - നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രം, ആരെയും മുന്‍വിധിയില്‍ തളച്ചിടാതിരിക്കുക.

    സതീഷ്‌ - മുന്‍വിധി പ്രശ്നമാണ്, ശത്രുവും ആണ്. ഇവിടെ വന്നതിനും കമന്റിനും നന്ദി.

    ReplyDelete
  17. നിന്നെ നീയായ്‌ കാണാന്‍ എനിക്കാവില്ല


    Best Wishes

    ReplyDelete
  18. മുറിവേൽ‌പ്പിക്കപ്പെടുമ്പോൾ മിണ്ടാതിരുന്നതു കൊണ്ടല്ലെ,പിന്നെ മിണ്ടാതെയിരിക്കുമ്പോൾ മുറിവേൽ‌പ്പിക്കാൻ വരുന്നെ...?

    ReplyDelete
  19. മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
    മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം...

    മനുഷ്യനെ നിര്‍വചിയ്ക്കാന്‍ പുതിയ വാക്കുകള്‍ തേടാം അല്ലേ?...

    ReplyDelete
  20. the man to walk with - നന്ദി, ആശംസകള്‍.

    വീകേ - മിണ്ടാതിരിക്കുക എന്ന് അവര്‍ ആഗ്രഹിക്കുന്നു.പക്ഷെ മിണ്ടാതിരിക്കുന്നില്ല ആരും.പക്ഷെ ഒന്നിനുംപോവാതിരിക്കുംപോഴും മുറിവേല്‍പ്പിക്കപ്പെടുന്നു. മിണ്ടിയാലും ഫലം??? വല്ലതും മിണ്ടിയിട്ട് തൃപ്തിയടയാം, പക്ഷെ. നന്ദി.

    ജോയ് - മനുഷ്യനെ നിര്‍വചിക്കാനെ കഴിയാതായി. അതിനുമപ്പുറം പോയില്ലേ?

    ഉപാസന - ഇവിടെ വീണ്ടും കണ്ടതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  21. സഹിക്കുക്ക, ക്ഷമിക്കുക വേറെന്താക്കാന്‍

    ReplyDelete
  22. മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
    മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം...
    അത്രക്കു വേണോ..??

    ReplyDelete
  23. ഇഷ്ടമായി കവിത.

    ReplyDelete
  24. മുന്‍വിധികളുടെ ശ്മശാനത്തില്‍ നമ്മുടെ കാലത്തെ ജീവിതങ്ങള്‍.

    ReplyDelete
  25. "മുറിവേല്‍പ്പിയ്ക്കുമ്പോഴും മിണ്ടാതിരിയ്ക്കുക"

    ഗാന്ധിജി ലൈനാണല്ലോ :)
    (നടക്കുമോ എന്ന് നോക്കാം)

    ReplyDelete
  26. മറുപടി വൈകിയതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

    അനീസ - നല്ല കമന്റ്‌. അത് തന്നെ വഴി.

    ജിയ - ജീവിതവഴിയില്‍ അങ്ങനെ അപ്രതീക്ഷിതമായി വരുന്നതിനെ നേരിടുക. ചിലപ്പോള്‍ യുദ്ധം കൊണ്ടും, ചിലപ്പോള്‍ സഹിച്ചും.

    sreee - വന്നതിനും അഭിപ്രായത്തിനും നന്ദി.

    ഒരില വെറുതെ - ശരിയാണ്. നന്ദി.

    ശ്രീ - അങ്ങനെ അല്ല, വിനുവേട്ടനുള്ള മറുപടി കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. :)

    ReplyDelete
  27. ഈ കവിതയേക്കാള്‍ എനിക്കിഷ്ടമായത് അതിന്റെ തലക്കെട്ടാണ്‌. മുന്‍‌വിധി, അതാണു മിക്ക പ്രശ്‌നങ്ങളുടേയും തുടക്കം.

    ReplyDelete