Tuesday, February 24, 2009

പവിഴമല്ലി



ഒരു തിങ്കള്‍ക്കല പോലെ കണ്ടു ഞാനാ നെറ്റിയിലെ കളഭക്കുറി
നിറഞ്ഞു നില്‍ക്കുമാ ദീപങ്ങളാല്‍ ശോഭിതമായൊരു അര്‍ദ്ധനാരീശ്വരന്‍തന്‍
ചന്ദ്രക്കലയോളം തീഷ്ണമായിരുന്നു നിന്‍ കണ്ണുകളില്‍ അല തല്ലുമാ
സ്നേഹത്തിന്‍ ഊഷ്മളമാം തെളിനീര്‍.
ചുറ്റമ്പലത്തില്‍ ദീപജ്വാലയില്‍ കൊച്ചു ചുവടുകള്‍ വെച്ചു നീങ്ങവേ
തരിച്ചു നിന്നൊരാ മണല്‍ത്തരികള്‍ അമര്‍ന്നുപോയാ കാലടി ചുവട്ടിലെന്കിലും
അറിഞ്ഞു ഞാനാ മണല്‍ത്തരികള്‍ തന്‍ നിര്‍വൃതി പോലും.
ഒഴുകി നടന്നു നീങ്ങുവാന്‍ തക്കവണ്ണം ഓളങ്ങള്‍ തീര്‍ത്തതാരാണ് നിന്‍ മനസ്സില്‍‌
പവിഴമല്ലി ചോട്ടിലെ ഇത്തിരി ഇരുളിലാ കൈകള്‍ നീണ്ടതെന്‍ ഇഷ്ടപുഷ്പം
കാണിക്കുവാന്‍ ആണെന്ന് ഞാനറിഞ്ഞത് എത്രയോ യുഗങ്ങള്‍ക്കു ശേഷമാണ്
ദീപാരാധന നേരത്ത് ഏകാഗ്രതക്കായ് കണ്ണുകള്‍ അടച്ചിട്ടെന്‍ കൈവിരലുകള്‍
മന്ത്രിച്ചെടുത്തത് നിന്നില്‍ കുളിര്‍ കോരിയിടുവാനോ
അതോ മറ്റൊരു സുഷുപ്തിയില്‍ അലിയുവാനോ

3 comments:

  1. വരികള്‍ വളരെ നന്നായിരിയ്ക്കുന്നു, ചേച്ചീ...

    ReplyDelete
  2. നിറഞ്ഞു നില്‍ക്കുമാ ദീപങ്ങളാല്‍ ശോഭിതമായൊരു അര്‍ദ്ധനാരീശ്വരന്‍തന്‍
    ചന്ദ്രക്കലയോളം തീഷ്ണമായിരുന്നു നിന്‍ കണ്ണുകളില്‍ അല തല്ലുമാ
    സ്നേഹത്തിന്‍ ഊഷ്മളമാം തെളിനീര്‍.
    ഇഷ്ടപ്പെട്ടു.......... പാവന സ്നേഹത്താൽ വിരിഞ്ഞ ഈ പവിഴമല്ലി പൂക്കളെ.
    ഒഴുകി നീങ്ങുവാന്‍ തക്കവണ്ണം മനസ്സിൽ
    ഓളങ്ങള്‍ തീര്‍ത്തതാരാണ് .....

    ReplyDelete
  3. നന്ദി, ശ്രീ.
    വരവൂരാന്‍, പവിഴമല്ലി ഒരുപാട് ഇഷ്ടമുള്ള പൂവാണ്.

    ReplyDelete